സ്വകാര്യ മേഖലാ ബാങ്കായ ഐസിഐസിഐ ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ പുതുക്കി. റിസർവ് ബാങ്ക് ഈ വർഷം നാലാം തവണയും പലിശ നിരക്ക് കുറച്ചതിന് പിന്നാലെയാണ് ഐസിഐസിഐ ബാങ്കും എഫ്ഡി പലിശ നിരക്കിൽ കുറവ് വരുത്തിയിരിക്കുന്നത്. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധികളിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ബാങ്ക് കുറച്ചിരിക്കുന്നത്. മുതിർന്ന പൗരന്മാർക്ക് സാധാരണ ലഭിക്കുന്നതിനേക്കാൾ 50 ബേസിസ് പോയിന്റ് ഉയർന്ന പലിശ നിരക്കും ലഭിക്കും.
കുറഞ്ഞ കാലാവധി
പുതുക്കിയ നിരക്ക് അനുസരിച്ച് 7 ദിവസത്തിനും 14 ദിവസത്തിനുമിടയിലുള്ള ഹ്രസ്വകാല നിക്ഷേപത്തിന് ബാങ്ക് 4% പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. കാലാവധി കൂടുന്നതിനനുസരിച്ച് എഫ്ഡികളുടെ പലിശ നിരക്കും വർദ്ധിക്കുന്നു. 15 ദിവസം മുതൽ 29 ദിവസം വരെ കാലാവധിയിലുള്ള എഫ്ഡികൾക്ക് ബാങ്ക് 4.25% പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. 30 ദിവസം മുതൽ 45 ദിവസം വരെയുള്ള നിക്ഷേപത്തിന് 5.25% പലിശയും ലഭിക്കും.
ഒരു വർഷത്തിന് താഴെയുള്ള നിക്ഷേപം
ഒരു വർഷത്തിന് താഴെയുള്ള മറ്റ് കാലാവധികളിലെ നിക്ഷേപങ്ങളും പലിശ നിരക്കുകളും താഴെ പറയുന്നു.
- 46 ദിവസം മുതൽ 60 ദിവസം വരെ - 5.75%
- 61 ദിവസം മുതൽ 90 ദിവസം വരെ - 5.75%
- 91 ദിവസം മുതൽ 120 ദിവസം വരെ - 5.75%
- 185 ദിവസം മുതൽ 289 ദിവസം വരെ - 6.25%
- 290 ദിവസം മുതൽ 1 വർഷം വരെ - 6.50%
ഒരു വർഷത്തിന് മുകളിലുള്ള നിക്ഷേപം
ഒരു വർഷത്തിന് മുകളിലുള്ള നിക്ഷേപത്തിന് ലഭിക്കുന്ന പലിശ നിരക്കുകൾ താഴെ പറയുന്ന രീതിയിലാണ്.
- ഒരു വർഷം മുതൽ 389 ദിവസം വരെ - 6.70%
- 390 ദിവസം മുതൽ 18 മാസം വരെ - 6.80%
- 18 മാസം മുതൽ 2 വർഷം വരെ - 7.10%
- 2 വർഷവും ഒരു ദിവസവും മുതൽ 3 വർഷം വരെ - 7.10%
- 3 വർഷവും ഒരു ദിവസവും മുതൽ 5 വർഷം വരെ - 7.00%
- 5 വർഷവും ഒരു ദിവസവും മുതൽ 10 വർഷം വരെ - 7.00%
ആർബിഐ റിപ്പോ നിരക്ക്
തുടർച്ചയായ നാലാം തവണയാണ് ഇത്തവണ ആർബിഐ റിപ്പോ നിരക്ക് കുറച്ചത്. 35 ബേസിസ് പോയിന്റ് ഇത്തവണ കുറച്ചതോടെ പലിശ നിരക്ക് 5.75 ശതമാനത്തിൽ നിന്ന് 5.4 ശതമാനമായി കുറഞ്ഞു. റിവേഴ്സ് റിപ്പോ 5.15 ശതമാനമായും കുറച്ചിരുന്നു. 8 മാസത്തെ ഇടവേളയ്ക്കുശേഷം ഫെബ്രുവരിയിലാണ് ഈ വർഷം ആദ്യം റിപ്പോ നിരക്ക് കാല് ശതമാനം കുറച്ചത്. അതിനു ശേഷം ഏപ്രിലിൽ നടന്ന വായ്പാനയ പ്രഖ്യാപനത്തിലും പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചു. പിന്നീട് ജൂണിൽ മൂന്നാം തവണയും പലിശ നിരക്ക് 25 ബേസിസ് പോയിന്റ് തന്നെ കുറയ്ക്കുകയായിരുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
