ആർബിഐ റിപ്പോ നിരക്ക് കുറച്ചതിന് പിന്നാലെ വിവിധ ബാങ്കുകൾ എഫ്‍ഡി പലിശ നിരക്കുകൾ കുറച്ചു. സ്വകാര്യ ബാങ്കായ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഒരു വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 7% മുതൽ 8.5% വരെ പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന ഉപഭോക്താക്കൾക്ക് സാധാരണ ഉപഭോക്താക്കളേക്കാൾ 50 ബേസിസ് പോയിന്റ് കൂടുതൽ പലിശ ലഭിക്കും.
പലിശ നിരക്കുകൾ
7 മുതൽ 14 ദിവസം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് 4% പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.
15 മുതൽ 29 ദിവസം വരെയുള്ള നിക്ഷേപത്തിന് 5 ശതമാനവും 30 മുതൽ 45 ദിവസം വരെയുള്ള നിക്ഷേപത്തിന് 6.25 ശതമാനവും പലിശ ലഭിക്കും. 46 മുതൽ 90 ദിവസം വരെയുള്ള എഫ്ഡിക്ക് 6.50 ശതമാനം പലിശയും 91 മുതൽ 180 ദിവസം വരെയുള്ള നിക്ഷേപത്തിന് 6.75 ശതമാനം പലിശയും ലഭിക്കും.
ഒരു വർഷത്തിനും രണ്ട് വർഷത്തിനും ഇടയിൽ
181 ദിവസം മുതൽ 1 വർഷം വരെ കാലാവധിയുള്ള നിക്ഷേപത്തിന് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് 7% പലിശ ലഭിക്കും. 1 വർഷവും ഒരു ദിവസവും മുതൽ 2 വർഷത്തിൽ താഴെ വരെയുള്ള നിക്ഷേപത്തിന് ബാങ്ക് 7.75% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് 2 വർഷത്തെ നിക്ഷേപത്തിന് ഏറ്റവും ഉയർന്ന പലിശയായ 8.50 ശതമാനം പലിശ നൽകുന്നു. അതേ കാലാവധിയിൽ മുതിർന്ന പൗരന്മാർക്ക് ബാങ്ക് 9% പലിശയും നൽകും.
രണ്ട് വർഷം മുതൽ 10 വർഷം വരെ
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ദീർഘകാല നിക്ഷേപത്തിനും മറ്റ് ബാങ്കുകളെ അപേക്ഷിച്ച് മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. 2 വർഷവും ഒരു ദിവസവും മുതൽ മുതൽ 5 വർഷം വരെയുള്ള നിക്ഷേപത്തിന് 7.50% ആണ് പലിശനിരക്ക്. 5 വർഷവും ഒരു ദിവസവും മുതൽ 10 വർഷം വരെ നീളുന്ന എഫ്ഡിയ്ക്ക് ബാങ്ക് 7.25% പലിശയും നൽകുന്നു.
മറ്റ് ബാങ്കുകൾ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഈ മാസം ആദ്യം വായ്പാ പലിശ നിരക്ക് കുറച്ചതിനുശേഷം, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ മുൻനിര ബാങ്കുകളെല്ലാം തന്നെ സ്ഥിര നിക്ഷേപ (എഫ്ഡി) പലിശ നിരക്ക് പരിഷ്കരിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ), എച്ച്ഡിഎഫ്സി, പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി), കാനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറൽ ബാങ്ക് എന്നീ ബാങ്കുകളും ഈ മാസം എഫ്ഡികളുടെ പലിശ നിരക്ക് പരിഷ്കരിച്ചു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
