ഐടി ജോലിക്കാർക്ക് ഇത് നല്ലകാലം; ശമ്പളവും ബോണസും കൂടും, ഒപ്പം സ്ഥാനക്കയറ്റവും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐ‌ടി കമ്പനികളിൽ ഡിജിറ്റൽ‌ സാങ്കേതികവിദ്യകളിൽ‌ പ്രാവീണ്യമുള്ള ചെറുപ്പക്കാരായ ജോലിക്കാർക്ക് വൻ ഡിമാൻഡ്. മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന ജോലികക്കാർക്ക് വൻ വാ​ഗ്ദാനങ്ങളാണ് കമ്പനികൾ നൽകുന്നത്. മികച്ച പ്രതിഭകൾക്ക് മികച്ച ശമ്പള വർദ്ധനവ്, പ്രമോഷനുകൾ, ബോണസുകൾ എന്നിവയാണ് ഐടി കമ്പനികൾ വാഗ്ദാനം ചെയ്യുന്നത്.

 

ജീവനക്കാർക്ക് നേട്ടം

ജീവനക്കാർക്ക് നേട്ടം

3 മുതൽ 7 വർഷത്തെ പരിചയ സമ്പത്തുള്ള ജീവനക്കാർക്കാരെയാണ് മിക്ക കമ്പനികൾക്കും ആവശ്യം. ഇൻഫോസിസ്, വിപ്രോ, കോഗ്നിസൻറ് എന്നിവയുൾപ്പെടെയുള്ള മുൻനിര ഐടി കമ്പനികളിൽ ഏപ്രിൽ - ജൂൺ പാദത്തിൽ ഉയർന്ന തോതിലുള്ള പിരിഞ്ഞുപോകൽ രേഖപ്പെടുത്തിയതിനെ തുടർന്നാണ് കമ്പനികൾ ജീവനക്കാർക്ക് കൂടുതൽ വാ​ഗ്ദാനങ്ങളുമായി രം​ഗത്തെത്തിയിരിക്കുന്നത്. കോഗ്നിസന്റിന്റെ അട്രീഷൻ നിരക്ക് മാർച്ച് പാദത്തിൽ 19 ശതമാനത്തിൽ നിന്ന് 23 ശതമാനമായി ഉയർന്നു. ഇൻ‌ഫോസിസിന്റെ നിരക്ക് 20.4 ശതമാനത്തിൽ നിന്ന് 23.4 ശതമാനമായും ഉയർന്നു.

വിപ്രോയുടെ പദ്ധതികൾ

വിപ്രോയുടെ പദ്ധതികൾ

മികച്ച പ്രകടനം കാഴ്ചവച്ച പ്രതിഭകൾക്കായി വിപ്രോ പുതിയ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ജൂനിയർ ലെവൽ ജോലിക്കാർക്ക് വരെ ഒരു ലക്ഷം രൂപ ബോണസാണ് കമ്പനി വാ​ഗ്ദാനം ചെയ്യുന്നത്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് മികച്ച അവസരങ്ങളും ഉയർന്ന ശമ്പള വർധനവും നൽകുമെന്നും പ്രമോഷനുകളും മാനേജർ റോളുകളും അവർക്ക് നൽകുമെന്നും വിപ്രോയുടെ സീനിയർ വൈസ് പ്രസിഡന്റ് (എച്ച്ആർ) അയസ്‌കാന്ത് സാരംഗി വ്യക്തമാക്കി.

ഇൻഫോസിസ്

ഇൻഫോസിസ്

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി സേവന കമ്പനിയായ ഇൻഫോസിസ് അട്രീഷൻ നിരക്ക് കൂടുന്നതിന്റെ കാരണം കണ്ടെത്താൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രവീൺ റാവുവിന്റെ നേതൃത്വത്തിൽ ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ടെന്ന് സിഇഒ സലീൽ പരേഖ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത പാദങ്ങളിൽ കൂടുതൽ പുതിയ പദ്ധതികളും കമ്പനി ആരംഭിക്കും.

2019-തിൽ മികച്ച ശമ്പളം ലഭിക്കുന്ന ടെക്ക് ജോലികൾ

മൈൻ‌ട്രീ

മൈൻ‌ട്രീ

ലാർസൻ ആന്റ് ട്യൂബ്രോ ഏറ്റെടുത്ത ഐടി കമ്പനിയായ മൈൻ‌ട്രീയുടെ ഏപ്രിൽ-ജൂൺ മാസങ്ങളിലെ അട്രീഷൻ നിരക്ക് 15.1 ശതമാനമായി ഉയർന്നു. മുൻ സാമ്പത്തിക വർഷം ഇതേ പാദത്തിൽ ഇത് 12.2 ശതമാനമായിരുന്നു. ജൂനിയർ തലത്തിൽ അട്രീഷൻ നിരക്ക് 10 ശതമാനത്തിനുള്ളിൽ നിലനിർത്താനാണ് കമ്പനി ഇപ്പോൾ ശ്രമിക്കുന്നത്. ഇതിന്റെ ഭാ​ഗമായി ജൂനിയർ ലെവലിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന 25 ശതമാനം പേരെ അഞ്ച് വർഷത്തിനുള്ളിൽ ലീഡ് ലെവൽ റോളുകളിലേയ്ക്ക് മാറ്റുകയാണ് കമ്പനിയുടെ പദ്ധതി.

അമേരിക്ക പണി തന്നാലെന്താ... രണ്ട് ലക്ഷം ഐടിക്കാ‍ർക്ക് ജപ്പാനിൽ ജോലി ഉറപ്പ്!!!

ബിസിനസിനെ ബാധിക്കുന്ന ഘടകം

ബിസിനസിനെ ബാധിക്കുന്ന ഘടകം

മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരും കമ്പനിയിലെ പ്രധാന പ്രതിഭകളും കമ്പനി വിട്ടു പോകുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. കാരണം ഇവർക്ക് പകരക്കാരനായി ആളെ കണ്ടെത്തുന്നതും നിയമിക്കുന്നതും കൂടുതൽ ചെലവേറിയ കാര്യമാണ്. കൂടാതെ ഇത്തരം പിരിഞ്ഞുപോകൽ കമ്പനിയുടെ ബിസിനസിനെയും ബാധിച്ചേക്കാം.

ഉഗ്രൻ ശമ്പളം!! ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന ടെക്ക് കമ്പനികൾ

malayalam.goodreturns.in

Read more about: it job ഐടി ജോലി
English summary

ഐടി ജോലിക്കാർക്ക് ഇത് നല്ലകാലം; ശമ്പളവും ബോണസും കൂടും, ഒപ്പം സ്ഥാനക്കയറ്റവും

IT companies offer great salary increases, promotions and bonuses to top talent. Read in malayalam
Story first published: Saturday, August 17, 2019, 9:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X