പുതുതലമുറക്കാർ കാശ് ധൂർത്തടിക്കുന്നവരാണെന്നാണ് പൊതുവിലുള്ള ധാരണ. എന്നാൽ ഇനി ഇത്തരം പരാമർശങ്ങൾ നടത്താൻ വരട്ടെ. 2019ലെ ആസ്പിരേഷൻ ഇൻഡക്സ് സർവ്വേ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ ചെറുപ്പക്കാർ ധൂർത്തടിക്കാരല്ലെന്നാണ് വിവരം.12 ഇന്ത്യൻ നഗരങ്ങളിൽ നിന്നായി 22 നും 45 നും ഇടയിൽ പ്രായമുള്ള 1,800 ൽ അധികം ഇന്ത്യക്കാരിലാണ് സർവ്വേ നടത്തിയത്. ആരോഗ്യം, സമ്പത്ത്, പ്രശസ്തി, വ്യക്തിഗത വളർച്ച, ബന്ധങ്ങൾ, പ്രതിഛായ എന്നിവയുടെ അടിസ്ഥാനത്തിലാണ് സർവ്വേ നടത്തിയിരിക്കുന്നത്.
പ്രായം കുറഞ്ഞ ജോലിക്കാർ
പ്രായം കുറഞ്ഞ ജോലിക്കാർ ലഭിക്കുന്ന ശമ്പളത്തിന്റെ ഭൂരിഭാഗവും മുൻഗണന നൽകുന്നത് അവരുടെ പ്രതിഛായയ്ക്കും ആരോഗ്യത്തിനും സമ്പത്തിനും. ശമ്പളത്തിന്റെ ഭൂരിഭാഗവും ഉപയോഗിക്കുന്നതും ഇക്കാര്യങ്ങൾക്ക് തന്നെയാണ്. പ്രായം കുറഞ്ഞ ജോലിക്കാർ അവരുടെ പ്രതിമാസ ശമ്പളത്തിന്റെ 40% സേവിംഗിനായി നീക്കിവച്ചിരിക്കുന്നുവെന്നാണ് സർവ്വേ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇത് ദേശീയ ശരാശരിയായ 38% നേക്കാൾ കൂടുതലാണ്. 22 വയസ്സിനും 27 വയസ്സിനും ഇടയിൽ പ്രായം ഉള്ളവരാണ് ഈ വിഭാഗത്തിൽപ്പെടുന്നത്.
തുടക്കക്കാരുടെ ലക്ഷ്യം
തുടക്കക്കാർ ഏറ്റവും പ്രധാനപ്പെട്ടതായി കരുതുന്ന മൂന്ന് സാമ്പത്തിക ലക്ഷ്യങ്ങൾ താഴെ പറയുന്നവയാണ്.
- വീട് വാങ്ങുക
- അവരവരുടെ മേഖലയിലെ വിദഗ്ദ്ധനായി മാറുക
- കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നിക്ഷേപിക്കുക 90.8 ശതമാനം പേർ വീട് വാങ്ങാനാണ് ആഗ്രഹിക്കുന്നത്. 90.3 ശതമാനം പേരാണ് കരിയറിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 90.9 ശതമാനം പേർ കുട്ടികളുടെ വിദ്യാഭ്യാസത്തിനായാണ് പണം നിക്ഷേപിക്കുന്നത്.
ഈ നിമിഷത്തിൽ ജീവിക്കുന്നവർ
പുതുതലമുറക്കാരിൽ ഒരു വിഭാഗം ഈ നിമിഷത്തിൽ ജീവിക്കാനാഗ്രഹിക്കുന്നവരാണ്. അതായത് പരമാവധി സന്തോഷം കണ്ടെത്താൻ പണം ചെലവഴിക്കുന്നവർ. ഇവർ കൂടുതൽ പേരും പ്രാധാന്യം നൽകുന്നത് ദീർഘകാല സുഹൃദ്‌ബന്ധങ്ങൾക്കും (90.3 ശതമാനം), മാനസികമായി ആരോഗ്യവാനായിരിക്കാനും (89.6), ലോകമെമ്പാടും സഞ്ചരിക്കാനും (89.4) ആയിരിക്കും. ചെറുപ്പക്കാർ ആരോഗ്യത്തിനും പ്രാധാന്യം നൽകുന്നവരാണ്. ആരോഗ്യകരമായ ഒരു ജീവിതശൈലി പിന്തുടരേണ്ടതിന്റെ പ്രാധാന്യം ചെറുപ്പക്കാരിൽ ഭൂരിഭാഗവും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എന്നാൽ അത് പ്രാവർത്തികമാക്കുന്നതിൽ ആത്മവിശ്വാസം കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഉയർന്ന ജീവിത ചെലവ്
ഇന്ത്യയിലെ ചെറുപ്പക്കാരായ പ്രൊഫഷണലുകൾ ഇമേജിന് വളരെ പ്രാധാന്യം കൽപ്പിക്കുന്നവരാണ്. പ്രതിഛായ നിലനിർത്തുന്നതിനായി ഉയർന്ന വരുമാനത്തിന്റെ വലിയൊരു ഭാഗം ജീവിതച്ചെലവുകൾക്ക് ഉപയോഗിക്കുന്നവരും കൂടുതലാണ്. എന്നാൽ ഉയർന്ന ജീവിതച്ചെലവ് തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനെ മന്ദഗതിയിലാക്കുന്നു. 39% ആളുകളാണ് ഇമേജിന് പ്രാധാന്യം നൽകുന്നത്.
റിട്ടയർമെന്റ് ആസൂത്രണം
ചെറുപ്പക്കാരിൽ റിട്ടയർമെന്റിനായി പണം മാറ്റി വയ്ക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. സർവ്വേ റിപ്പോർട്ട് അനുസരിച്ച് 46% പേർ മാത്രമാണ് വിരമിക്കലിനായി പണം മാറ്റി വയ്ക്കുന്നത്. ഇത് ദേശീയ ശരാശരിയായ 52% നേക്കാൾ കുറവാണ്. കൂടാതെ ഓൺലൈനിൽ പണമിടപാട് നടത്തുന്നവരാണ് പുതുതലമുറക്കാരിൽ അധികവും. കൂടാതെ യുവാക്കളിൽ 76% പേരും ക്രെഡിറ്റ് കാർഡുകൾ പതിവായി ഉപയോഗിക്കുന്നവരാണ്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications