ജോലിയ്ക്കായി പുതിയ ന​ഗരങ്ങളിലേയ്ക്ക് പോകുന്നവർ തീർച്ചയായും അറിയേണ്ട കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിയ ജോലി നേടുക എന്നത് എല്ലാവരും ജീവിതത്തിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാര്യമാണ്. എന്നിരുന്നാലും, പുതിയ ജോലിക്കായി മറ്റ് നഗരങ്ങളിലേയ്ക്ക് പോകേണ്ടി വരുന്നത് അൽപ്പം വെല്ലുവിളി നിറഞ്ഞതാണ്. കാലാവസ്ഥ, ഭക്ഷണം, ഭാഷ, ബജറ്റിനും ആവശ്യകതകൾക്കും അനുയോജ്യമായ താമസ സ്ഥലം ഇവയൊക്കെ ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ഇവയ്ക്ക് കാശ് ചെലവുമുണ്ട്. അതുകൊണ്ട് പുതിയ സ്ഥലത്തേയ്ക്ക് പോകും മുമ്പ് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഇവയാണ്.

 

ശമ്പളം കിട്ടും മുമ്പ്

ശമ്പളം കിട്ടും മുമ്പ്

നിങ്ങൾ പുതിയ ഒരു നഗരത്തിലെത്തുമ്പോൾ നിങ്ങൾ മുമ്പ് ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്നുള്ള ഫൈനൽ സെറ്റിൽ‌മെന്റ് ശമ്പളം, അല്ലെങ്കിൽ പുതിയ ഓർ‌ഗനൈസേഷനിൽ‌ നിന്നുള്ള ആദ്യ ശമ്പളം ഇവയൊക്കെ കിട്ടാൻ അൽപ്പം കാല താമസം എടുത്തേക്കാം. ഈ സാഹചര്യത്തിൽ നിങ്ങൾക്ക് സഹായകരമായേക്കാവുന്ന ചില സാമ്പത്തി ടിപ്പുകൾ താഴെ പറയുന്നവയാണ്.

വിശദമായ പദ്ധതി തയ്യാറാക്കുക

വിശദമായ പദ്ധതി തയ്യാറാക്കുക

ഒരു പുതിയ നഗരത്തിലേക്ക് പോകുന്നതിന് മുമ്പ് വാടക, ഭക്ഷണം എന്നിവയ്‌ക്കായി നിങ്ങൾ എത്ര തുക ചെലവഴിക്കേണ്ടി വരും എന്നത് സംബന്ധിച്ച് വിശദമായ പദ്ധതി തയ്യാറാക്കുക. നിങ്ങളുടെ ബജറ്റിനും ആവശ്യകതകൾക്കും അനുയോജ്യമായ പ്ലാൻ ആയിരിക്കണം തയ്യാറാക്കേണ്ടത്. കൂടാതെ നിങ്ങൾ പോകുന്ന നഗരത്തിലെ ജീവിതച്ചെലവ് അനുസരിച്ചായിരിക്കണം ബജറ്റ് തയ്യാറാക്കേണ്ടത്. മെട്രോപൊളിറ്റൻ നഗരങ്ങളിൽ സാധാരണയായി ജീവിതച്ചെലവ് വളരെ ഉയർന്നതായിരിക്കും.

താമസ സൗകര്യം

താമസ സൗകര്യം

ഒറ്റയ്ക്ക് ഒരു വീട്ടിൽ വാടകയ്ക്ക് താമസിക്കാനാണ് ആ​ഗ്രഹിക്കുന്നതെങ്കിൽ പ്രതിമാസ വാടകയ്ക്കും പരിപാലനച്ചെലവിനും പുറമെ ഒരു വലിയ തുക (ചില സമയങ്ങളിൽ, ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ) നിങ്ങൾ ഒരു സുരക്ഷാ നിക്ഷേപമായി നൽകേണ്ടി വരും. ഈ തുക കൈയിൽ കരുതിയിട്ടുണ്ടാകണം. ഇത്രയും തുക കണ്ടെത്താനായില്ലെങ്കിൽ സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതുവരെ കുറച്ച് മാസത്തേക്ക് ഒരു ഹോസ്റ്റലിലോ ഡോർമിറ്ററികളോ തിരഞ്ഞെടുക്കാവുന്നതാണ്.

സേവിം​ഗ്സ്

സേവിം​ഗ്സ്

മറ്റൊരു നഗരത്തിൽ പെട്ടെന്ന് ജോലി ഓഫർ ലഭിക്കുമ്പോൾ പെട്ടെന്ന് ഒരുമിച്ച് ഒരു തുക നിങ്ങളുടെ കൈയിൽ ഉണ്ടാകണമെന്നില്ല. ഹ്രസ്വകാല അറിയിപ്പിൽ ഫണ്ടുകൾ ക്രമീകരിക്കുന്നതിന് കുടുംബത്തിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ വായ്പ എടുക്കാൻ ശ്രമിക്കുക. കൂടാതെ മാസങ്ങൾക്ക് മുമ്പ് തന്നെ ഇത്തരം ആവശ്യങ്ങൾക്കുള്ള ഫണ്ട് കണ്ടെത്തുക. കുറഞ്ഞത് ആറ് മാസത്തേയ്ക്ക് എങ്കിലുമുള്ള ചെലവുകൾക്ക് ആവശ്യമായ അടിയന്തര ഫണ്ടായി കരുതുക.

റിക്കറിം​ഗ് ഡിപ്പോസിറ്റ്

റിക്കറിം​ഗ് ഡിപ്പോസിറ്റ്

ഓരോ മാസവും നിങ്ങൾക്ക് റിക്കറിം​ഗ് ഡിപ്പോസിറ്റിൽ പണം നിക്ഷേപിക്കാവുന്നതാണ്. അടിയന്തിര ഫണ്ട് കണ്ടെത്തുന്നതിന് ഈ തുക ഉപയോ​ഗിക്കുകയും ചെയ്യാം. കാലാവധി പൂർത്തിയായില്ലെങ്കിലും പലിശ മൂല്യത്തിന്റെ 1% നഷ്‌ടത്തിനു ശേഷം നിങ്ങൾക്ക് നിക്ഷേപം പിൻവലിക്കാവുന്നതാണ്. വെറും മിനിറ്റുകൾക്കുള്ളിൽ ഓൺലൈനായി നിങ്ങൾക്ക് എഫ്ഡിയോ റിക്കറിം​ഗ് ഡിപ്പോസിറ്റോ തുറക്കുകയും ചെയ്യാം.

ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചോ? അടുത്ത ജോലി അന്വേഷിക്കും മുമ്പ് തീർച്ചയായും അറിയേണ്ട കാര്യങ്ങൾ

കടങ്ങൾ ഒഴിവാക്കുക

കടങ്ങൾ ഒഴിവാക്കുക

ഒരു പുതിയ നഗരം എന്നാൽ പുതിയ ഒരു ജീവിതവും കൂടിയാണ്. അതിനാൽ, കടങ്ങളും മറ്റും പൂർണമായും ഒഴിവാക്കുക. പുതിയ നഗരത്തിലേക്ക് പോകുന്നതിനു മുമ്പ് നിങ്ങളുടെ നിലവിലുള്ള ക്രെഡിറ്റ് കാർഡ് കുടിശ്ശിക തീർക്കാൻ ശ്രമിക്കുക എന്നതാണ് മറ്റൊരു നിർണായക കാര്യം. കാരണം വീട്ടുപകരണങ്ങൾ വാങ്ങുന്നതിനും ദൈനംദിന യാത്രകൾക്കും മറ്റും നിങ്ങളുടെ ക്രെഡിറ്റ് കാർഡ് വളരെയധികം സഹായിക്കും.

ജോലി തേടുന്നവരുടെ ശ്രദ്ധയ്ക്ക്; ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്നത് ഈ ന​ഗരങ്ങളിൽ

മികച്ച ശമ്പളം

മികച്ച ശമ്പളം

മറ്റൊരു നഗരത്തിലെ പെട്ടെന്നുള്ള തൊഴിൽ ഓഫർ ഒരേ സമയം ആവേശകരവും വെല്ലുവിളി നിറഞ്ഞതുമാണ്. മികച്ച ശമ്പളമുള്ള ജോലി നേടുക എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. ന​ഗരങ്ങളിലെ ജീവിത ചെലവിന് മികച്ച ശമ്പളം അത്യാവശ്യമാണ്. അനാവശ്യ ചെലവുകൾ ഒഴിവാക്കി ശമ്പളം വേണ്ട വിധം ചെലവാക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

സർക്കാർ ജോലിയും ഇനി സുരക്ഷിതമല്ല; പണി എടുത്തില്ലെങ്കിൽ പിരിച്ചുവിടും, ജോലി പോയത് 17 പേർക്ക്

ജീവിത ശൈലി

ജീവിത ശൈലി

ആരോഗ്യകരമായ ജീവിത ശൈലിയിലും ഒരിയ്ക്കലും വിട്ടുവീഴ്ച വരുത്തരുത്. എക്സർസൈസുകൾ ചെയ്യുക, പുറത്തു നിന്നുള്ള ഭക്ഷണം കുറയ്ക്കുക തുടങ്ങിയ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. ബജറ്റ് ടാർഗെറ്റുകൾ സജ്ജീകരിക്കുന്നതിനും നിങ്ങളുടെ ചെലവുകൾ ട്രാക്കുചെയ്യുന്നതിനും നിങ്ങൾക്ക് ബജറ്റിംഗ് മൊബൈൽ ആപ്ലിക്കേഷന്റെ സഹായം സ്വീകരിക്കാം.

malayalam.goodreturns.in

Read more about: job money ജോലി പണം
English summary

ജോലിയ്ക്കായി പുതിയ ന​ഗരങ്ങളിലേയ്ക്ക് പോകുന്നവർ തീർച്ചയായും അറിയേണ്ട കാര്യങ്ങൾ

Getting a new job is something that everyone is looking forward to in life. However, having to move to other cities for a new job is a bit more challenging. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X