പെൺകുട്ടികൾക്കായുള്ള സർക്കാരിന്റെ ഏറ്റവും മികച്ച ചെറുകിട സമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി പദ്ധതി. പെൺമക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമായുള്ള പണം സമ്പാദിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. മുമ്പ് ഇത്തരം ആവശ്യങ്ങൾക്ക് മാതാപിതാക്കൾ ബാങ്ക് ഫിക്‌സഡ് ഡിപ്പോസിറ്റുകളെയാണ് (എഫ്ഡി) ആശ്രയിച്ചിരുന്നത്. എന്നാൽ ജീവിതച്ചെലവും വിദ്യാഭ്യാസച്ചെലവും ഗണ്യമായി ഉയർന്നതോടെ എഫ്ഡിയേക്കാൾ ലാഭകരമായ ഇത്തരം നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുന്നവരും വളരെയധികമാണ്.
നേട്ടങ്ങൾ
നിക്ഷേപത്തിന് ഉയർന്ന പലിശ നിരക്ക് മാത്രമല്ല, മറ്റ് ആനുകൂല്യങ്ങളും സുകന്യ സമൃദ്ധി പദ്ധതി വാഗ്ദാനം ചെയ്യുന്നു. സുകന്യ സമൃദ്ധി അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നതിലൂടെ, പെൺകുട്ടിയുടെ മാതാപിതാക്കൾക്കോ രക്ഷാകർത്താക്കൾക്കോ ആദായനികുതി കിഴിവും ലഭിക്കുന്നതാണ്. പെൺകുട്ടികളുടെ ക്ഷേമമാണ് ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
നിബന്ധനകൾ
പെൺകുട്ടിക്ക് 10 വയസ്സ് തികയുന്നതിന് മുമ്പാണ് സുകന്യ സമൃദ്ധി പദ്ധതിയിൽ ചേരേണ്ടത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്‌ബിഐ) ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവര പ്രകാരം ഒരു കുടുംബത്തിലെ രണ്ട് പെൺകുട്ടികളുടെ പേരിൽ മാത്രമേ സുകന്യ സമൃദ്ധി അക്കൗണ്ട് തുറക്കാനാകൂ. അതായത് മൂന്ന് പെൺമക്കളാണ് നിങ്ങൾക്കുള്ളതെങ്കിൽ രണ്ട് പെൺമക്കളുടെ പേരിൽ മാത്രമേ അക്കൗണ്ട് തുറക്കാൻ സാധിക്കൂ.
നിക്ഷേപ തുക
പ്രാരംഭ നിക്ഷേപമായി ചുരുങ്ങിയത് 1,000 രൂപയാണ് സുകന്യ സമൃദ്ധി അക്കൗണ്ടിൽ നിക്ഷേപിക്കേണ്ടത്. ഈ തുക ഉപയോഗിച്ച് എസ്‌ബിഐയിലും സുകന്യ സമൃദ്ധി അക്കൗണ്ട് തുറക്കാം. എന്നാൽ ഒരു സാമ്പത്തിക വർഷത്തിൽ പരമാവധി 1,50,000 രൂപ മാത്രമേ അക്കൗണ്ടിൽ നിക്ഷേപിക്കാൻ സാധിക്കൂ. അക്കൗണ്ട് ആരംഭിച്ച തീയതി മുതൽ 21 വർഷമാണ് നിക്ഷേപത്തിന്റെ കാലാവധി. എന്നാൽ, അക്കൗണ്ട് ആരംഭിച്ച തീയതി മുതൽ 15 വർഷം മാത്രം നിക്ഷേപം നടത്തിയാൽ മതി. 21 വർഷത്തിന് ശേഷം പണം തിരികെ ലഭിക്കും.
പലിശ നിരക്ക്
സുകന്യ സമൃദ്ധി അക്കൗണ്ടിന് നിലവിൽ ലഭിക്കുന്ന പലിശ നിരക്ക് 8.4 ശതമാനമാണ്. നേരത്തേ 8.5 ശതമാനമായിരുന്ന പലിശ നിരക്ക് 0.1 ശതമാനം കുറഞ്ഞാണ് 8.4 ശതമാനം. സർക്കാരാണ് ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ഓരോ ത്രൈമാസത്തിലും പരിഷ്കരിക്കുന്നത്.
ആദായ നികുതി ഇളവ്
1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം, നിക്ഷേപിച്ച തുക, പലിശയായി നേടിയ തുക, പിൻവലിച്ച തുക എന്നിവയ്ക്ക് ഒരു നികുതിയും ഈടാക്കില്ല. നിക്ഷേപകന് മരണം സംഭവിച്ചാലോ ചികിത്സാ ആവശ്യങ്ങൾക്കോ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്യാവുന്നതാണ്.
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications