ജോലി ചെയ്യുന്ന എല്ലാ പ്രൊഫഷണലുകളും അവരുടെ ടേക്ക്-ഹോം ശമ്പളം പരമാവധി വർദ്ധിപ്പിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ നികുതി ഭാരം കുറയ്ക്കാൻ സഹായിക്കുന്ന നിരവധി ഘടകങ്ങൾ ശമ്പളത്തിൽ ഉണ്ടെന്ന് പലർക്കും അറിയില്ല. അതുകൊണ്ട് തന്നെ അടിസ്ഥാന ശമ്പളം, ടേക്ക്-ഹോം ശമ്പളം, സിടിസി, ഗ്ലോസ് സാലറി, ഗ്രാറ്റുവിറ്റി, നെറ്റ് ശമ്പളം തുടങ്ങിയ ശമ്പള ഘടകങ്ങൾ കൃത്യമായി മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. താഴെ പറയുന്നവയാണ് നികുതി ഭാരം കുറയ്ക്കുന്നതിന് ശമ്പള ഘടന ആസൂത്രണം ചെയ്യുമ്പോൾ ഉപയോഗിക്കാവുന്ന ചില ഘടകങ്ങൾ.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്
അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം വീതം ജീവനക്കാരനും തൊഴിലുടമയും ഇപിഎഫ് അക്കൗണ്ടിലേക്ക് സംഭാവന ചെയ്യുന്നു. തൊഴിലുടമയുടെ 12 ശതമാനം സംഭാവനയിൽ നിന്ന് 8.33 ശതമാനം ജീവനക്കാരുടെ പെൻഷൻ പദ്ധതിയിലേക്കാണ് പോകുന്നത്. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം, ജീവനക്കാരന്റെ അക്കൗണ്ടിൽ നിന്ന് കുറയ്ക്കുന്ന സംഭാവന 1.5 ലക്ഷം രൂപ വരെ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇപിഎഫിൽ നിന്ന് നേടുന്ന പലിശയും നികുതിയിളവുള്ളതാണ്.
ഹൗസ് റെന്റ് അലവൻസ്
ഇത് പൂർണമായും നികുതി ബാധകമല്ല. ചില നിബന്ധനകൾക്ക് വിധേയമായി ആദായനികുതി നിയമത്തിലെ സെക്ഷൻ 10 (13 എ) പ്രകാരം എച്ച്‌ആർഎയുടെ ഒരു ഭാഗം നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നികുതി നൽകേണ്ട വരുമാനം കണക്കാക്കുന്നതിനുമുമ്പ് എച്ച്ആർഎ ഒഴിവാക്കലിന്റെ തുക മൊത്തം വരുമാനത്തിൽ നിന്ന് കുറയ്ക്കണം. ഈ ശമ്പള ഘടകവും നികുതി ലാഭിക്കാൻ ജീവനക്കാരനെ സഹായിക്കും.
കുട്ടികളുടെ വിദ്യാഭ്യാസ അലവൻസ്
ഒരു കുട്ടിക്ക് പ്രതിവർഷം 1,200 രൂപ വീതം വിദ്യാഭ്യാസ അലവൻസ് തൊഴിലുടമ ജീവനക്കാരന് നൽകുന്നു. ജീവനക്കാരുടെ നികുതി വരുമാനത്തിൽ നിന്ന് ഇളവ് നേടാൻ ഇത് അർഹമാണ്. ജീവനക്കാരന്റെ രണ്ട് കുട്ടികൾക്ക് വരെ ഈ അലവൻസ് ലഭിക്കും. ഇതിനുപുറമെ, ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം കുട്ടികൾക്കുള്ള ട്യൂഷൻ ഫീസിലും ഇളവുകൾ ക്ലെയിം ചെയ്യാം.
ആരോഗ്യ ഇൻഷുറൻസ് പ്രീമിയം
ആദായനികുതി സെക്ഷൻ 80 ഡി പ്രകാരം ആരോഗ്യ ഇൻഷുറൻസ് പ്രീമിയം അടയ്ക്കുന്ന ജീവനക്കാർക്കും നികുതി ലാഭിക്കാം. നികുതിദായകനോ പങ്കാളിയ്ക്കോ കുട്ടികൾക്കോ മെഡിക്കൽ ഇൻഷുറൻസ് വാങ്ങിയാൽ ക്ലെയിം ചെയ്യാൻ കഴിയുന്ന പരമാവധി കിഴിവ് 25,000 രൂപയാണ്. എന്നാൽ നികുതിദായകന്റെ മാതാപിതാക്കൾ 60 വയസ്സിന് മുകളിലുള്ളവരാണെങ്കിൽ അവർക്കായുള്ള ആരോഗ്യ ഇൻഷുറൻസിന് 30,000 രൂപ വരെ നികുതിയിളവ് അവകാശപ്പെടാം.
കമ്മ്യൂണിക്കേഷൻ ബിൽ റീഇംബേഴ്സ്മെന്റ്
ഈ ഘടകത്തിൽ ടെലിഫോൺ, മൊബൈൽ ഫോൺ ബിൽ റീഇംബേഴ്സ്മെൻറുകൾ ഉൾപ്പെടുന്നു. ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് കണക്ഷനും ഇതിൽ ഉൾപ്പെടുന്നു.
malayalam.goodreturns.in
More From GoodReturns

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു



Click it and Unblock the Notifications