ഹ്രസ്വകാല മൂലധന നേട്ടത്തിനും ദീർഘകാല മൂലധന നേട്ടത്തിനുമുള്ള എല്ലാ സ്വത്തുവകകളും സർക്കാർ നികുതി വലയത്തിനുള്ളിലാണുള്ളത്. ബാങ്ക് നിക്ഷേപങ്ങൾ, മ്യൂച്വൽ ഫണ്ടുകൾ, ഓഹരി നിക്ഷേപങ്ങൾ എന്നിവയ്ക്ക് മാത്രമല്ല, റിയൽ എസ്റ്റേറ്റ്, സ്വർണം പോലുള്ള മറ്റ് ഭൗതിക ആസ്തികൾ വാങ്ങുന്നതിനും വിൽക്കുന്നതിനും വ്യത്യസ്ത നികുതികൾ ബാധകമാണ്. സ്വർണത്തിന് ബാധകമായ ചില ആദായ നികുതി നിയമങ്ങൾ താഴെ പറയുന്നവയാണ്.
കൈയിൽ സ്വർണമുണ്ടോ?
നിങ്ങളുടെ കൈവശമുള്ള സ്വർണം കൈയിൽ സൂക്ഷിക്കുന്നതിനും വിൽക്കുന്നതിനും മറ്റ് ഇടപാടുകൾ നടത്തുന്നതിന് പ്രത്യേകം നികുതികൾ ബാധകമാണ്. മാതാപിതാക്കളിൽ നിന്നും പൂർവ്വികരിൽ നിന്നും കൈമാറി വരുന്ന സ്വർണം കൈവശമുള്ള നിരവധിയാളുകളുണ്ട്. ഇപ്പോൾ സ്വർണ വില കുത്തനെ ഉയർന്നതോടെ പലരും ഇത്തരം സ്വർണങ്ങൾ വിറ്റഴിക്കാനും ശ്രമിക്കുന്നുണ്ട്. സ്വർണം വിൽക്കുന്നതിനു മുമ്പ്, ഒരു വ്യക്തി തീർച്ചയായും അറിയേണ്ട ചില നികുതി നിയമങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
സ്വർണ നിക്ഷേപങ്ങൾ
വിവിധ രൂപത്തിലുള്ള സ്വർണത്തിന്റെ ആദായനികുതി നിയമങ്ങൾ കാലാവധികൾക്ക് അനുസരിച്ച് വ്യത്യസ്തമാണ്. താഴെ പറയുന്നവയാണ് വിവിധ സ്വർണ നിക്ഷേപ മാർഗങ്ങൾ.
- സ്വർണ ഇടിഎഫ്
- സ്വർണ ബോണ്ടുകൾ
- ആഭരണങ്ങൾ
- സ്വർണ ബാറുകൾ
- സ്വർണ നാണയങ്ങൾ
- സ്വർണ മ്യൂച്വൽ ഫണ്ടുകൾ
സ്വർണാഭരണങ്ങളുടെ നികുതി
മിക്ക കുടുംബങ്ങളിലും സ്വർണം സൂക്ഷിക്കുന്ന ഏറ്റവും ജനപ്രിയമായ രൂപമാണ് സ്വർണ്ണാഭരണങ്ങൾ. സ്വർണത്തിന് ബാധകമായ നിലവിലുള്ള ആദായനികുതി നിയമങ്ങൾ അനുസരിച്ച്, ആദായനികുതി വകുപ്പ് സ്വർണത്തിന്റെ അനന്തരാവകാശത്തിന് ഒരു നികുതിയും ചുമത്തിയിട്ടില്ല. എന്നിരുന്നാലും, പാരമ്പര്യമായി ലഭിച്ച സ്വർണം വിൽക്കുന്നതിന് കൃത്യമായ നികുതി നിയമങ്ങളുണ്ട്. പുതിയ സ്വർണത്തിനും പാരമ്പര്യ സ്വർണത്തിനും വിൽക്കുമ്പോൾ നികുതി ചുമത്തപ്പെടും.
കൈയിൽ സൂക്ഷിക്കുന്ന കാലയളവ്
സ്വർണ വിൽപ്പനയ്ക്ക് ഈടാക്കുന്ന നികുതിയുടെ സ്ലാബ് സ്വർണം കൈവശം വയ്ക്കുന്ന കാലയളവിന് അനുസരിച്ച് വ്യത്യാസപ്പെടുന്നു. ഒരു വ്യക്തി 36 മാസത്തിലധികം കാലം കൈവശം വയ്ക്കുന്ന സ്വർണം, വിൽക്കുമ്പോൾ 20 ശതമാനം നികുതി അടയ്ക്കാൻ ബാധ്യസ്ഥനാണ്. കാരണം ഇത് ദീർഘകാല മൂലധന നേട്ടമായാണ് കണക്കാക്കപ്പെടുന്നത്. 36 മാസം പൂർത്തിയാകുന്നതിനു മുമ്പുള്ള സ്വർണത്തിന്റെ വിൽപ്പന ഹ്രസ്വകാല മൂലധന നേട്ടമായാണ് കരുതുന്നത്. അതുകൊണ്ട് തന്നെ എല്ലാ സ്രോതസ്സുകളിൽ നിന്നുമുള്ള വാർഷിക വരുമാനത്തിന് അനുസരിച്ചാകും നികുതി ചുമത്തുക.
കാലയളവ് കണക്കാക്കുന്നത് എങ്ങനെ?
സ്വർണത്തിന്റെ കാലയളവ് കണക്കാക്കുന്നത് സ്വർണം കൈമാറിയ തീയതി മുതലല്ല, സ്വർണം ആദ്യമായി വാങ്ങിയ തീയതി മുതലാണ്. സ്വർണം വാങ്ങിയ ദിവസം മുതൽ വിൽക്കുന്ന ദിവസം വരെയുള്ള കാലയളവാണ് സ്വർണത്തിന്റെ പഴക്കം നിശ്ചയിക്കുന്നത്. പാരമ്പര്യ സ്വത്തായി സ്വർണ ആസ്തി തെളിയിക്കുന്നതിന് വ്യക്തികൾ സ്വർണത്തിന്റെ ഉടമസ്ഥാവകാശവും വാങ്ങിച്ച സ്വർണത്തിന്റെ രേഖകളും സമർപ്പിക്കണം.
സ്വർണ ബോണ്ടുകൾ
ഡിജിറ്റൽ സ്വർണം, സ്വർണ മ്യൂച്വൽ ഫണ്ടുകൾ, സ്വർണ ഇടിഎഫുകൾ എന്നിവയുടെ വിൽപ്പനയും ആദായനികുതി നിയമങ്ങളും സ്വർണാഭരണങ്ങൾ, സ്വർണ ബാറുകൾ, സ്വർണനാണയങ്ങൾ എന്നിവയുടെ വിൽപ്പനയ്ക്ക് സമാനമാണ്. എന്നാൽ സ്വർണ ബോണ്ടുകൾ വിൽക്കുന്നതിനെ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
