കുട്ടികൾക്ക് മികച്ച ബാല്യവും വിദ്യാഭ്യാസവും ഉറപ്പാക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. അതിനൊപ്പം പ്രധാനമാണ് മക്കളെ സാമ്പത്തിക അച്ചടക്കമുള്ളവരാക്കി വളർത്തേണ്ടതും. നിങ്ങളുടെ മക്കൾക്ക് ചെറുപ്പം മുതൽ പകർന്നു നൽകേണ്ട അടിസ്ഥാന സാമ്പത്തിക മാർഗ നിർദ്ദേശങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ തീർച്ചയായും മക്കൾ കാശിന്റെ വിലയറിയുന്നവരായി തീരും.
സമ്പാദ്യം
ശമ്പളത്തിന്റെ 20 ശതമാനം എങ്കിലും ലാഭിക്കേണ്ടത് വളരെ പ്രധാനമാണ്. മക്കൾക്ക് ജോലി കിട്ടി കഴിഞ്ഞാൽ ഇത്തരത്തിൽ കിട്ടുന്ന ശമ്പളത്തിന്റെ 20 ശതമാനം എങ്കിലും സമ്പാദ്യത്തിനായി മാറ്റി വയ്ക്കണമെന്ന് അവരെ ഉപദേശിക്കുക. മാസത്തിന്റെ തുടക്കത്തിൽ തന്നെ ഈ തുക സമ്പാദ്യത്തിനായി മാറ്റി വയ്ക്കണം. മാസാവസാനം മിച്ച വരുന്ന തുക മാത്രം സമ്പാദ്യത്തിനായി കരുതി വയ്ക്കുന്നത് ഒരു നല്ല ശീലമല്ല. കാരണം ഇങ്ങനെ ചെയ്യുമ്പോൾ ബജറ്റിന് അനുസരിച്ചുള്ള ചെലവഴിക്കലുകൾ അവർ ശീലിച്ചെന്ന് വരില്ല.
സാമ്പത്തിക ലക്ഷ്യം
വ്യക്തമായ സാമ്പത്തിക ലക്ഷ്യങ്ങളുള്ളവരായി തീരാൻ മക്കളെ പ്രാപ്തരാക്കുക. ദിശയില്ലാത്ത സമ്പാദ്യവും നിക്ഷേപവും പലപ്പോഴും ആശയക്കുഴപ്പത്തിലേക്ക് നയിക്കും. അതുപോലെ തന്നെ പണം കൃത്യസമയത്ത് നേടുന്നതിനെക്കുറിച്ചും നിർദ്ദിഷ്ട സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നിങ്ങളുടെ കുട്ടികളെ ബോധവത്കരിക്കേണ്ടത് വളരെ പ്രധാനമാണ്. ആ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി അവർ എത്രമാത്രം പണം ലാഭിക്കണമെന്നും നിക്ഷേപം നടത്തണമെന്നും അവർക്ക് വ്യക്തത ലഭിക്കും.
നിക്ഷേപം നടത്തുക
സാമ്പത്തിക ലക്ഷ്യങ്ങളുണ്ടായാൽ മാത്രം പോരാ അതിനായി നിക്ഷേപം നടത്താനും മക്കളെ താൽപ്പര്യമുള്ളവരാക്കി മാറ്റുക. ഇതനുസരിച്ച് കരിയറിന്റെ തുടക്കത്തിൽ ചെറിയ തുക ഉപയോഗിച്ച് നിക്ഷേപം ആരംഭിക്കാനും വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച് നിക്ഷേപം വർദ്ധിപ്പിക്കാനും കഴിയും. ചെറുപ്രായത്തിൽ തന്നെ നിക്ഷേപം ആരംഭിക്കുന്നത് കൂടുതൽ ലാഭകരമാണ്. കൂടാതെ, അവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്കനുസൃതമായി നിക്ഷേപിക്കുന്നത് അവരുടെ ലക്ഷ്യങ്ങൾ സമയബന്ധിതമായി നിറവേറ്റാൻ സഹായിക്കും. കൂടാതെ റിസ്ക് അനുസരിച്ച് അപകടസാധ്യതകളുള്ള നിക്ഷേപങ്ങളെ ഒന്നിലധികം ഉപകരണങ്ങളിലേക്ക് എങ്ങനെ വൈവിധ്യവത്കരിക്കാമെന്നും അവരെ ബോധവാന്മാരാക്കുക.
നികുതിയെക്കുറിച്ച് ബോധവൽക്കരിക്കുക
ആദായനികുതി സംബന്ധിച്ച കാര്യങ്ങൾ അടിസ്ഥാനപരമായ ചില സാമ്പത്തിക അറിവുകളാണ്. അതിനാൽ, നികുതി വ്യവസ്ഥയുടെ അടിസ്ഥാനങ്ങളെക്കുറിച്ച് നിങ്ങളുടെ കുട്ടികളെ ബോധവത്കരിക്കുക, അതിലൂടെ അവരുടെ ആദായനികുതി വിഹിതം പരിശോധിച്ച് അവരുടെ സാമ്പത്തിക ഭാവി ശക്തിപ്പെടുത്താൻ കഴിയും. അതിനാൽ, ടേം ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ് പോലുള്ള മറ്റ് ഇൻഷുറൻസ് പദ്ധതികളിൽ പിപിഎഫ്, ഇഎൽഎസ്എസ് പോലുള്ള സാധാരണ നികുതി ലാഭിക്കൽ ഉപകരണങ്ങളെക്കുറിച്ചും മക്കളിൽ ധാരണയുണ്ടാക്കാം.
ഇൻഷുറൻസിന്റെ പ്രാധാന്യം
മെഡിക്കൽ അത്യാഹിതങ്ങൾക്ക് പലപ്പോഴും നിങ്ങളുടെ മൊത്തം സമ്പാദ്യം തന്നെ ഇല്ലാതാക്കാൻ സാധിക്കും. പ്രത്യേകിച്ചും ആശുപത്രി ചെലവുകളും മറ്റും വർദ്ധിക്കുന്ന ഈ സമയത്ത്. അതിനാൽ ഇൻഷുറൻസ് പോളിസികളെടുക്കേണ്ടത് നിങ്ങളുടെ സമ്പാദ്യം സംരക്ഷിക്കുന്നതിനുള്ള ഒരു മാർഗമാണ്. കൂടാതെ ഒരു ലക്ഷം രൂപ വരെ നികുതി ലാഭിക്കാനുള്ള ഒരു മികച്ച മാർഗം കൂടിയാണ് ഇൻഷുറൻസ്. ഒരു രക്ഷകർത്താവ് എന്ന നിലയിൽ, നിങ്ങളുടെ മക്കൾക്ക് തീർച്ചയായും ഇൻഷുറൻസിന്റെ പ്രാധാന്യത്തെക്കുറിച്ചും വ്യക്തമാക്കിയിരിക്കണം.
malayalam.goodreturns.in
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications