ഗീത അടുത്തിടെ വിധവയായ ഒരു സ്ത്രീയാണ്. അറുപതിനടുത്ത് പ്രായമുള്ള ഗീതയുടെ മക്കൾ വിദേശത്താണ് താമസിക്കുന്നത്. മക്കൾ ഗീതയെ വിദേശത്തേയ്ക്ക് കൊണ്ടു പോകാൻ തയ്യാറാണെങ്കിലും ഇനിയുള്ള കാലം സ്വന്തം നാട്ടിൽ താമസിക്കാനാണ് ഗീതയ്ക്ക് താത്പര്യം. എന്നാൽ വീട്ടുകാര്യങ്ങൾ മാത്രം നോക്കി നടത്തിയിരുന്ന ഗീത ജീവിതത്തിൽ ഒരിക്കലും പണം കൈകാര്യം ചെയ്തിട്ടില്ല. ഭർത്താവിന്റെ മരണത്തോടെ ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി വീട്ടമ്മമാർ നമ്മുടെ നാട്ടിലുണ്ട്. പലപ്പോഴും പണമായിരിക്കില്ല ഇവരുടെ പ്രശ്നം, പണം എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അറിയാത്തവരാണ് പല സ്ത്രീകളും.
വീട്ടമ്മമാർ ഇങ്ങനെ
നമ്മുടെ നാട്ടിലെ 50 വയസ്സിൽ കൂടുതൽ പ്രായമുള്ള പല വീട്ടമ്മമാർക്കും സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് യാതൊരു അറിവുമില്ല. ചായ പോലും ഉണ്ടാക്കാൻ അറിയില്ല, എന്ന് അഭിമാനത്തോടെ പറയുന്ന ഭർത്താക്കന്മാർക്ക് തുല്യരാണ് ബാങ്ക് അക്കൗണ്ടുകളോ നിക്ഷേപങ്ങളോ തനിക്ക് ഇല്ലെന്ന് അഭിമാനത്തോടെ പറയുന്ന സ്ത്രീകളും. എന്നാൽ ഇങ്ങനെയുള്ളവർക്ക് അത്യാവശ്യ ഘട്ടങ്ങളിൽ പലപ്പോഴും പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നേക്കാം.
മാറുന്ന ലോകവും മാറാത്ത മനുഷ്യരും
ചെറുപ്പക്കാർ സാങ്കേതികമായും സാമ്പത്തികമായും വളരെ മുന്നേറ്റം കൈവരിക്കുന്ന സമയമാണ് ഇപ്പോഴത്തേത്. ജോലി ചെയ്യുന്ന സ്ത്രീകളും സാങ്കേതിക, സാമ്പത്തിക കാര്യങ്ങളിൽ കുറച്ചെങ്കിലും ഇടപെടലുകൾ നടത്തുന്നുണ്ട്. എന്നാൽ വീട്ടമ്മമാരെ സംബന്ധിച്ച് വളരെ വ്യത്യസ്തമാ രീതിയാണ് നിലനിൽക്കുന്നത്. പുരുഷന്മാരെ ആശ്രയിച്ചാണ് മിക്ക വീട്ടമ്മമാരുടെയും ജീവിതം. എന്നാൽ ജീവിത പങ്കാളി ഇല്ലാതാകുന്നതോടെ പലരും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഏറെ കഷ്ട്ടപ്പെടും.
ഭർത്തക്കന്മാർ ചെയ്യേണ്ടതെന്ത്?
സ്വന്തമായി പണം സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കാൻ നിങ്ങളുടെ ഭാര്യമാർ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ അവരെ തീർച്ചയായും സഹായിക്കേണ്ടത് ഭർത്താക്കന്മാരാണ്. ഷോപ്പിംഗും മറ്റും നടത്തി തിരിച്ചു വരുമ്പോൾ ചെലവായ തുകയെക്കുറിച്ചും തെറ്റായ തീരുമാനങ്ങളെടുത്തതിനെക്കുറിച്ചും ചോദ്യങ്ങൾ ചോദിക്കുന്നത് ഭാര്യമാരിലെ പണം സംബന്ധിച്ച തീരുമാനങ്ങൾ എടുക്കാനുള്ള ആത്മവിശ്വാസം നഷ്ട്ടപ്പെടുത്തും.
തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
വീട്ടമ്മമാർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില സാമ്പത്തിക കാര്യങ്ങൾ താഴെ പറയുന്നവയാണ്.
- എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ
- ബാങ്ക് ഇടപാടുകൾ
- അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് എടുക്കാൻ പഠിക്കുക
- നെറ്റ്ബാങ്കിംഗ് സേവനം ഉപയോഗിക്കുന്നത് എങ്ങനെയെന്ന് പഠിക്കുക
വരുമാനത്തെക്കുറിച്ച് അറിയുക
വരുമാനം, വളർച്ച, എന്നിവ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് സ്ത്രീകൾ അറിവുള്ളവരായിരിക്കണം. ഇല്ലെങ്കിൽ ഒറ്റയ്ക്ക് ജീവിക്കേണ്ടി വരുമ്പോൾ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരും. സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിൽ മാത്രമേ സമ്പാദിച്ച സ്വത്തുക്കൾ ഉപയോഗിക്കാനും നിക്ഷേപ തിരഞ്ഞെടുപ്പുകൾ നടത്താനും സാധിക്കൂ.
malayalam.goodreturns.in
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications