സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് കുറയുന്നത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് മുതിർന്ന പൗരന്മാരെയും ജോലിയിൽ നിന്ന് വിരമിച്ചവരെയുമൊക്കെയാണ്. കാരണം ജോലി ഇല്ലാത്ത സാഹചര്യത്തിൽ ഇത്തരം സമ്പാദ്യങ്ങൾക്ക് ലഭിക്കുന്ന പ്രതിമാസ പലിശാണ് ചെലവുകൾക്കും മറ്റും പലരും ഉപയോഗിക്കുന്നത്. കൂടാതെ, ചികിത്സാ ചെലവുകൾക്കും മറ്റും വർദ്ധിച്ചു വരുന്ന ചെലവും മുതിർന്ന പൗരന്മാരെ വലയ്ക്കും. ഇങ്ങനെയുള്ളവർക്ക് അനുയോജ്യമായ ഒരു ബദൽ വരുമാന മാർഗ്ഗത്തെക്കുറിച്ചാണ് താഴെ പറയുന്നത്.
വീട് തന്നെ വരുമാനം
സ്ഥിര വരുമാന മാർഗ്ഗമുണ്ടാക്കാൻ മുതിർന്ന പൗരന്മാർക്ക് സ്വന്തം വീട് തന്നെ ഉപയോഗിക്കാം. റിവേഴ്സ് മോർട്ട്ഗേജ് ലോൺ വഴിയാണ് സ്വന്തം വീട് ഉപയോഗിച്ച് മാസം വരുമാനം നേടാൻ സാധിക്കുന്നത്. വസ്തുവകകളുടെ ഉടമസ്ഥാവകാശം നിലനിർത്തിക്കൊണ്ടുതന്നെ മുതിർന്ന പൗരന്മാർക്ക് അവരുടെ വീടിനെ വരുമാന മാർഗ്ഗമാക്കി മാറ്റാൻ റിവേഴ്സ് മോർട്ട്ഗേജ് ലോൺ അനുവദിക്കുന്നു.
ഭവനവായ്പയ്ക്ക് വിപരീതം
റിവേഴ്സ് മോർട്ട്ഗേജ് ലോൺ ഭവനവായ്പയ്ക്ക് വിപരീതമാണ്. സാധാരണ ഭവന വായ്പ അനുസരിച്ച് നിങ്ങളുടെ വീട് ഒരു ബാങ്കിൽ പണയംവയ്ക്കുകയും ബാങ്ക് നിലവിലെ മാർക്കറ്റ് മൂല്യത്തെ അടിസ്ഥാനമാക്കി 15 വർഷം വരെ കാലാവധിയ്ക്ക് പണം നൽകുകയുമാണ് ചെയ്യുന്നത്. ഈ തുക വായ്പക്കാരന് പതിവായി പ്രതിമാസ / ഒറ്റത്തവണ പേയ്മെന്റുകൾ നടത്തുകയും ചെയ്യാം.
എന്താണ് റിവേഴ്സ് മോർട്ട്ഗേജ് ലോൺ?
റിവേഴ്സ് മോർട്ട്ഗേജ് വായ്പയിൽ, കടം വാങ്ങുന്നയാൾ തന്റെ വീട് വിൽക്കാൻ തീരുമാനിക്കുന്നത് വരെ വായ്പ തിരിച്ചടയ്ക്കേണ്ടതില്ല. കടം വാങ്ങുന്നയാൾ വീട്ടിൽ താമസിക്കുന്നിടത്തോളം കാലം വായ്പ പലിശയിലേക്കോ മൂലധനത്തിലേക്കോ പണമടയ്ക്കേണ്ട ആവശ്യമില്ല. എന്നാൽ കടം വാങ്ങുന്നയാൾ പ്രോപ്പർട്ടി ടാക്സ്, ഇൻഷുറൻസ്, സൊസൈറ്റി കുടിശ്ശിക (എന്തെങ്കിലും ഉണ്ടെങ്കിൽ) എന്നിവ നൽകണം. ഈ പേയ്‌മെന്റുകൾക്ക് ആദായനികുതിയെയോ മൂലധന നേട്ടനികുതിയെയോ ബാധകമല്ല.
വായ്പക്കാരന്റെ മരണശേഷം
റിവേഴ്സ് മോർട്ട്ഗേജ് വായ്പയുടെ കാര്യത്തിൽ, അവസാനമായി അവശേഷിക്കുന്ന വായ്പക്കാരന്റെ മരണശേഷം മാത്രമായിരിക്കും വായ്പ തുക വീണ്ടെടുക്കാൻ ബാങ്ക് ശ്രമിക്കുകയുള്ളൂ. വായ്പയെടുക്കുന്നയാളുടെ അവകാശികൾ വായ്പ തിരിച്ചടയ്ക്കാൻ വിസമ്മതിക്കുകയാണെങ്കിൽ (പ്രധാന തുകയും പലിശയും) ബാങ്കുകൾ പ്രോപ്പർട്ടി വിറ്റ് കുടിശ്ശികയുള്ള വായ്പ തുക വീണ്ടെടുക്കും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
