ഭൂരിഭാഗം ആളുകളും അവരുടെ കരിയറിന് തുടക്കം കുറിയ്ക്കുന്നത് അവരുടെ ഇരുപതുകളുടെ തുടക്കത്തിലായിരിക്കും. പരിമിതമായ വരുമാനമായതിനാൽ പലരും അവരുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പാടുപെടുന്ന സമയമാണിത്. എന്നാൽ ചിലരാകട്ടെ കിട്ടുന്ന ശമ്പളം മുഴുവനും ചെലവാക്കുന്നവരും ആയിരിക്കും. കരിയറിന്റെ തുടക്കം മുതൽ ചെലവുകൾ ശരിയായി കൈകാര്യം ചെയ്താൽ ഒരാൾക്ക് തന്റെ കോടീശ്വര സ്വപ്നം അതിവേഗം നടപ്പിലാക്കാം.
മാസം 2000 രൂപ
നിങ്ങളുടെ നിക്ഷേപം 12% നിരക്കിൽ വർദ്ധിക്കുകയാണെങ്കിൽ മാസം 2000 രൂപ മാറ്റി വച്ചാൽ 35 വർഷം കൊണ്ട് 1.29 കോടി രൂപയായി വർദ്ധിക്കും. ജോലി ലഭിക്കുന്നയുടൻ തന്നെ ഇത്തരത്തിൽ നിക്ഷേപം ആരംഭിച്ചാൽ നിങ്ങൾക്ക് തീർച്ചയായും കോടീശ്വരന്മാരായി റിട്ടയർ ചെയ്യാം.
ചെലവുകൾ
നിങ്ങളുടെ അടിസ്ഥാന ചെലവുകൾ നിങ്ങളുടെ മൊത്തം (ടേക്ക്‌ഹോം ശമ്പളം) പ്രതിമാസ വരുമാനത്തിന്റെ 50% കവിയാൻ പാടില്ലെന്ന് ധനകാര്യ ആസൂത്രകർ പറയുന്നു. അടിസ്ഥാന പ്രതിമാസ ചെലവുകളിൽ വാടക, യൂട്ടിലിറ്റി ബില്ലുകൾ, ഗതാഗത ചെലവ്, ടേം ഇൻഷുറൻസ്, ക്രെഡിറ്റ് കാർഡ് ഇഎംഐകൾ എന്നിവ ഉൾപ്പെടുന്നു. ഈ നിർബന്ധിത ചെലവുകൾ നിങ്ങളുടെ പ്രതിമാസ വരുമാനത്തിന്റെ 50% ത്തിൽ കൂടുതലാകരുത്. നിങ്ങൾ ഈ പരിധി മറികടക്കുകയാണെങ്കിൽ എവിടെയാണ് കൂടുതൽ തുക ചെലവഴിക്കുന്നതെന്ന് കണ്ടെത്തി അത് പരിഹരിക്കാൻ ശ്രമിക്കുക.
വരുമാനത്തിന്റെ 20%
വിലകൂടിയ സ്മാർട്ട്‌ഫോണുകളും മറ്റ് ഗാഡ്‌ജെറ്റുകളും വാങ്ങാനും, ഭക്ഷണം കഴിക്കാനും വസ്ത്രങ്ങൾ വാങ്ങാനുമൊക്കെ മാസം നിങ്ങൾക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ 20 ശതമാനത്തിൽ കൂടുതൽ ചെലവാക്കരുത്. ഈ ചെലവുകൾ പൂർണ്ണമായും ഒഴിവാക്കാൻ കഴിയില്ലെങ്കിലും, ഈ ചെലവുകൾക്ക് ഒരു പരിധി ഉണ്ടായിരിക്കണം.
സമ്പാദ്യം
നിങ്ങളുടെ വരുമാനത്തിന്റെ കുറഞ്ഞത് 30% എങ്കിലും സമ്പാദ്യത്തിനായി മാറ്റി വയ്ക്കണം. നിങ്ങൾ സമ്പാദിക്കാൻ ആരംഭിച്ചയുടൻ, നിങ്ങളുടെ ആറുമാസത്തെ ശമ്പളത്തിന് തുല്യമായ ഒരു അടിയന്തര ഫണ്ട് സൃഷ്ടിക്കുക. അതുവഴി തൊഴിൽ നഷ്ടം അല്ലെങ്കിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കൽ പോലുള്ള അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ള പണം കണ്ടെത്താം. നിങ്ങളുടെ ശമ്പള വർദ്ധനവിന് അനുസൃതമായി നിങ്ങളുടെ അടിയന്തിര ഫണ്ടിന്റെ വലുപ്പം വർദ്ധിപ്പിക്കുക. നിങ്ങൾക്ക് ഈ തുക ഒരു സേവിംഗ്സ് അക്കൗണ്ടിലോ ലിക്വിഡ് മ്യൂച്വൽ ഫണ്ടിലോ നിക്ഷേപിക്കുകയും ചെയ്യുക.
ഹ്രസ്വ, ദീർഘകാല ലക്ഷ്യങ്ങൾ
വിവാഹം, കാർ വാങ്ങൽ, ഫ്ലാറ്റ് വാങ്ങൽ, വിരമിക്കൽ, എന്നിവ പോലുള്ള നിങ്ങളുടെ ഹ്രസ്വ, ദീർഘകാല ലക്ഷ്യങ്ങൾക്കാകണം അടുത്ത ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഓരോ ലക്ഷ്യത്തിനും പ്രത്യേക നിക്ഷേപം നടത്തുക. ഉദാഹരണത്തിന്, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 5 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കാർ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് ഒരു ലക്ഷം രൂപയുടെ ഡൗൺ പേയ്‌മെന്റ് ആവശ്യമാണ്. പ്രതിമാസം 3,000 രൂപയുടെ റിക്കറിംഗ് വഴിയോ അല്ലെങ്കിൽ 7-8% റിട്ടേൺ നൽകാൻ കഴിയുന്ന ഹ്രസ്വകാല ഡെറ്റ് ഓറിയന്റഡ് ഫണ്ടിൽ ഒരു എസ്‌ഐപി വഴിയോ ഈ തുക സമാഹരിക്കാം.
malayalam.goodreturns.in
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications