ദേശീയ പെൻഷൻ പദ്ധതി മുതൽ അടൽ പെൻഷൻ യോജന വരെ, പ്രായമായവർക്കും അർഹതയുള്ളവർക്കും സർക്കാർ നിരവധി പെൻഷൻ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. എൻപിഎസിനൊപ്പം തന്നെ, ഇന്ത്യക്കാർക്കിടയിൽ ഏറ്റവും പ്രചാരമുള്ള പെൻഷൻ നിക്ഷേപ ഉപകരണങ്ങളിലൊന്നാണ് അടൽ പെൻഷൻ യോജന. അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ആളുകൾക്ക് അതായത് ഡെലിവറി ബോയ്സ്, വീട്ടുജോലിക്കാർ, മുതലായവർക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന പെൻഷൻ പദ്ധതിയാണിത്.
പെൻഷൻ തുക
സംഭാവനയെയും കാലയളവിനെയും ആശ്രയിച്ച് ഉപഭോക്താക്കൾക്ക് 1,000 മുതൽ 5,000 രൂപ വരെ മാസം പെൻഷൻ നൽകുന്നതിനാണ് ഈ സാമൂഹിക സുരക്ഷാ പദ്ധതി ആരംഭിച്ചത്. ഈ സ്കീം അനുസരിച്ച് വെറും 42 രൂപയുടെ നിക്ഷേപം നടത്തുന്ന വരിക്കാരന് പ്രതിമാസ പെൻഷൻ 1,000 രൂപയും പ്രതിമാസം 210 രൂപ നിക്ഷേപം നടത്തുന്നവർക്ക് വർഷം 60,000 രൂപ വരെ പെൻഷൻ നേടാനും കഴിയും.
സുരക്ഷിതം
പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡവലപ്മെൻറ് അതോറിറ്റി (പിഎഫ്‌ആർഡിഎ) നിയന്ത്രിക്കുന്നതിനാൽ ഈ സ്കീം വളരെ സുരക്ഷിതമാണ്. പദ്ധതിയ്ക്ക് കീഴിൽ, ഒരു വ്യക്തിക്ക് അവരുടെ വിരമിക്കൽ പ്രായത്തിന് ശേഷം സ്ഥിരമായി പ്രതിമാസ പെൻഷൻ ഉറപ്പുനൽകുന്നു. 18 വയസ് മുതൽ 40 വയസ്സ് വരെയുള്ള ഏതൊരു ഇന്ത്യൻ പൗരനും ഈ പദ്ധതിയിൽ അംഗങ്ങളാകാം. പ്രതിമാസം, ത്രൈമാസ, അർദ്ധ വാർഷികം എന്നിങ്ങനെ മൂന്ന് രീതികളിലൂടെ ഒരാൾക്ക് അവരുടെ അടൽ പെൻഷൻ പദ്ധതിയിൽ സംഭാവന നൽകാം.
കാലാവധിയും നിക്ഷേപവും
പ്രതിമാസം 1,000 മുതൽ 5,000 രൂപ വരെ നിശ്ചിത പ്രതിമാസ പെൻഷൻ ലഭിക്കുന്നതിന്, വരിക്കാരൻ 18 വയസിൽ പദ്ധതിയിൽ ചേരണം. വരിക്കാരൻ 40-ാം വയസിലാണ് പദ്ധതിയിൽ ചേരുന്നതെങ്കിൽ സംഭാവന പ്രതിമാസം 291 മുതൽ 1,454 രൂപ വരെ ഉയരും. കാലാവധിയ്ക്കും നിക്ഷേപ തുകയ്ക്കും അനുസരിച്ച് പെൻഷൻ തുക വ്യത്യാസപ്പെടാം.
പ്രായം പ്രധാന ഘടകം
പ്രതിമാസം 5,000 രൂപ പെൻഷൻ തുകയ്ക്കായി നിങ്ങൾ 35 വയസ്സിൽ ചേരുകയാണെങ്കിൽ, 25 വർഷത്തേക്ക് ഓരോ 6 മാസത്തിലും 5,323 രൂപ നിക്ഷേപിക്കണം. ഈ സാഹചര്യത്തിൽ, നിങ്ങളുടെ മൊത്തം നിക്ഷേപം 2.66 ലക്ഷം രൂപയും നിങ്ങൾക്ക് പ്രതിമാസം 5,000 രൂപ പെൻഷനും ലഭിക്കും. എന്നാൽ നിങ്ങൾ 18ാ-മത്തെ വയസ്സിൽ പദ്ധതിയിൽ ചേരുകയാണെങ്കിൽ, നിങ്ങളുടെ മൊത്തം നിക്ഷേപം 1.04 ലക്ഷം രൂപ മാത്രമായിരിക്കും. ഇതിനർത്ഥം നിങ്ങൾ വൈകി ചേരുകയാണെങ്കിൽ ഏകദേശം 1.60 ലക്ഷം രൂപ കൂടി പെൻഷൻ തുകയ്ക്കായി നിക്ഷേപിക്കേണ്ടി വരും.
20 വർഷം
ഒരു വ്യക്തി 40-ാമത്തെ വയസ്സിലാണ് അടൽ പെൻഷൻ പദ്ധതിയിൽ ചേരുന്നതെങ്കിൽ പെൻഷൻ ലഭിക്കുന്നതിന് അവർ കുറഞ്ഞത് 20 വർഷത്തേക്ക് പ്രീമിയം അടയ്‌ക്കേണ്ടതുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
