കൊട്ടക് മഹീന്ദ്ര ബാങ്കിലാണോ നിക്ഷേപം? പുതുക്കിയ എഫ്‍ഡി പലിശ നിരക്കുകൾ ഇങ്ങനെ

കൊട്ടക് മഹീന്ദ്ര ബാങ്ക് സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് ഓഗസ്റ്റ് 29 മുതൽ പുതുക്കി. ഒരു മാസത്തിൽ ഇത് രണ്ടാം തവണയാണ് ബാങ്ക് 2 കോടിയിൽ താഴെയുള്ള നിക്ഷേപങ്ങളുടെ എഫ്ഡി നിരക്ക് പരിഷ്കരിക്കുന്നത്. വിവിധ കാലാവധിയുള്ള മെച്യുരിറ്റികൾക്ക് 3.50 ശതമാനം മുതൽ 6.85 ശതമാനം വരെ പലിശയാണ് കോട്ടക് മഹീന്ദ്ര ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 7 ദിവസം മുതൽ 10 വർഷം വരെ നീളുന്ന സ്ഥിര നിക്ഷേപങ്ങളിൽ പൊതുജനങ്ങളെ അപേക്ഷിച്ച് മുതിർന്ന പൗരന്മാർക്ക് 50 ബേസിസ് പോയിന്റ് ഉയർന്ന പലിശ നിരക്കും കൊട്ടക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു.

ഒരു വർഷത്തിൽ താഴെ

ഒരു വർഷത്തിൽ താഴെ

7 മുതൽ 14 ദിവസം, 15 മുതൽ 30 ദിവസം, 31 മുതൽ 45 ദിവസം വരെ കാലാവധി പൂർത്തിയാകുന്ന എഫ്ഡിക്ക് യഥാക്രമം 3.5%, 4.00%, 5% പലിശ നിരക്കാണ് നൽകുന്നത്. ഏറ്റവും പുതിയ പലിശ പുതുക്കലിന് ശേഷം 46 മുതൽ 90 ദിവസങ്ങൾക്കിടയിലുള്ള നിക്ഷേപങ്ങൾക്ക് കൊടക് മഹീന്ദ്ര ബാങ്ക് 5.25 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. 91 മുതൽ 120 ദിവസം വരെയുള്ള എഫ്ഡിയ്ക്ക് പലിശ നിരക്ക് 5.75% ആണ്. 121 നും 179 ദിവസത്തിനും ഇടയിലുള്ള എഫ്ഡിക്ക് 5.75% പലിശ നിരക്ക് നൽകുന്നു.180 മുതൽ 270 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന ടേം ഡെപ്പോസിറ്റുകൾക്ക് കൊട്ടക് മഹീന്ദ്ര ബാങ്ക് 6.40% പലിശ നൽകുന്നു.

ഒരു വർഷത്തിന് മുകളിൽ

ഒരു വർഷത്തിന് മുകളിൽ

271 ദിവസം മുതൽ 364 ദിവസം വരെയുള്ള നിക്ഷേപത്തിന് ബാങ്ക് 6.75% പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. ഒരു വർഷം മുതൽ 389 ദിവസം വരെ നീളുന്ന എഫ്ഡിയിൽ, കൊട്ടക് മഹീന്ദ്ര ബാങ്ക് 6.75 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. 390 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 6.85% പലിശയും നൽകുന്നു. 391 ദിവസത്തിൽ നിന്ന് 23 മാസത്തിൽ താഴെയുള്ള എഫ്ഡിമാർക്ക് 6.75 ശതമാനം പലിശയാണ് കൊട്ടക് മഹീന്ദ്ര ബാങ്ക് നൽകുന്നത്.

രണ്ട് വർഷത്തിന് മുകളിൽ

രണ്ട് വർഷത്തിന് മുകളിൽ

23 മാസം മുതൽ 2 വർഷത്തിൽ കുറയാത്ത നിക്ഷേപങ്ങൾക്ക് ബാങ്ക് 6.75% പലിശ വാഗ്ദാനം ചെയ്യുന്നു. രണ്ട് വർഷം മുതൽ 3 വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 6.75% പലിശ നൽകുന്നു. 3 വർഷവും അതിനുമുകളിലുള്ളതും എന്നാൽ 4 വർഷത്തിൽ കുറവുള്ളതുമായ എഫ്ഡിക്ക് 6.50% പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ടേം ഡെപ്പോസിറ്റ് മെച്യൂരിറ്റി കാലയളവ് 4 വർഷത്തിനും 5 വർഷത്തിനും ഇടയിലാണെങ്കിൽ 6.25% പലിശ ലഭിക്കും.

അഞ്ച് വർഷത്തിന് മുകളിൽ

അഞ്ച് വർഷത്തിന് മുകളിൽ

മെച്യൂരിറ്റി 5 വർഷവും അതിനുമുകളിലുള്ളതും 10 വർഷം വരെ ഉള്ളതുമായ ദീർഘകാല നിക്ഷേപങ്ങൾക്ക് ബാങ്ക് 6.25% പലിശ വാഗ്ദാനം ചെയ്യുന്നു. റിസർവ് ബാങ്ക് (ആർ‌ബി‌ഐ) റിപ്പോ നിരക്ക് കഴിഞ്ഞ മാസം 35 ബേസിസ് പോയിൻറ് കുറച്ചതിനെത്തുടർന്ന് എല്ലാ പ്രധാന ബാങ്കുകളും തങ്ങളുടെ എഫ്ഡികളുടെ പലിശ നിരക്ക് പരിഷ്കരിച്ചിരുന്നു.

പലിശ നിരക്ക് പരിഷ്കരിച്ച ബാങ്കുകൾ

പലിശ നിരക്ക് പരിഷ്കരിച്ച ബാങ്കുകൾ

  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
  • പഞ്ചാബ് നാഷണൽ ബാങ്ക്
  • ഐസിഐസിഐ ബാങ്ക്
  • എച്ച്ഡിഎഫ്സി ബാങ്ക്
  • ആക്സിസ് ബാങ്ക്
  • ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
  • എയു സ്മോൾ ഫിനാൻസ് ബാങ്ക്

malayalam.goodreturns.in

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X