ജോലിയുടെ പ്രാരംഭ വർഷങ്ങളിൽ പണം സമ്പാദിക്കുന്നതിനെക്കുറിച്ചോ നിക്ഷേപം നടത്തുന്നതിനെക്കുറിച്ചോ പലരും ചിന്തിക്കാറില്ല. എന്നാൽ സാമ്പത്തിക വിദഗ്ധരുടെ നിർദ്ദേശ പ്രകാരം ആദ്യ ശമ്പളത്തിൽ നിന്ന് മുതൽ നിങ്ങൾ സമ്പാദ്യ ശീലം ആരംഭിക്കണം. കാരണം ഭാവിയിലേയ്ക്ക് വേണ്ട ലളിതമായ ആവശ്യങ്ങൾക്ക് പോലും ഉയർന്ന തുക നിങ്ങൾ നൽകേണ്ടി വരും. ഒരു കാർ, വീട് അല്ലെങ്കിൽ കുട്ടിയുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ സ്വപ്നങ്ങൾ നിറവേറ്റുന്നതിന് വലിയ തുക തന്നെ ആവശ്യമാണ്.
സാമ്പത്തിക പ്ലാൻ
നിങ്ങൾ ജോലി ചെയ്യാൻ ആരംഭിച്ച ദിവസം മുതൽ ഒരു സാമ്പത്തിക പ്ലാൻ തയ്യാറാക്കുന്നത് നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനുള്ള പണം എളുപ്പത്തിൽ കണ്ടെത്താൻ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ബജറ്റ്, നിക്ഷേപം, ഇൻഷുറൻസ്, നികുതി, ശമ്പള ഘടന എന്നിവ അനുസരിച്ചാണ് ഓരോരുത്തരും സാമ്പത്തിക പദ്ധതി ആസൂത്രണം ചെയ്യേണ്ടത്. ജോലി ചെയ്യാൻ ആരംഭിക്കുന്ന ദിവസം മുതൽ നിങ്ങളുടെ ധനകാര്യങ്ങൾ ഇത്തരത്തിൽ ആസൂത്രണം ചെയ്യണം.
ബജറ്റ് തയ്യാറാക്കൽ
നിങ്ങളുടെ വരുമാനവും ചെലവും കണക്കാക്കി ബജറ്റ് തയ്യാറാക്കുന്ന എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇതുവഴി അനാവശ്യ ചെലവുകളെക്കുറിച്ച് നിങ്ങൾക്ക് മനസ്സിലാക്കാനാകും. ഇതിനായി നിങ്ങൾക്ക് ഒരു എക്സൽ ഷീറ്റ്, അല്ലെങ്കിൽ ഒരു മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കാനാകും. ഇതുവഴി നിങ്ങളുടെ ചെലവുകൾ ട്രാക്കു ചെയ്യാനും നിങ്ങളുടെ വരുമാനത്തിന്റെ എത്ര ശതമാനം എവിടെ പോകുന്നുവെന്ന് മനസ്സിലാക്കാനും സാധിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഏകദേശം മൂന്ന് മുതൽ നാല് മാസം വരെ ഈ രീതി പരിശീലിച്ചാൽ, നിങ്ങളുടെ ചെലവുകൾ ക്രമീകരിക്കാൻ കഴിയുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. കൂടാതെ പണം ലാഭിക്കൽ, നിക്ഷേപം, കടം, പണപ്പെരുപ്പം, കോമ്പൗണ്ടിംഗ് മുതലായ കാര്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരിക്കണം.
ലക്ഷ്യങ്ങൾ രൂപപ്പെടുത്തുക
നിങ്ങൾ പണം സമ്പാദിക്കാൻ തുടങ്ങി കഴിഞ്ഞാൽ അടുത്തത് നിങ്ങളുടെ ലക്ഷ്യങ്ങൾ രൂപപ്പെടുത്തുക എന്നതാണ്. നിങ്ങളുടെ ലക്ഷ്യങ്ങളെ ഹ്രസ്വ, ഇടത്തരം, ദീർഘകാല ലക്ഷ്യങ്ങളായി വിഭജിക്കാം. അതിനുശേഷം, ഓരോന്നും നേടുന്നതിനുള്ള വർഷങ്ങളുടെ എണ്ണവും നിങ്ങൾക്ക് ആവശ്യമായ കൃത്യമായ തുകയും എഴുതുക. അങ്ങനെ ചെയ്യുന്നത് എത്രത്തോളം നിക്ഷേപം ആവശ്യമാണെന്ന് നിർണ്ണയിക്കാൻ നിങ്ങളെ സഹായിക്കും. കൂടാതെ, തുക നിർണ്ണയിക്കുമ്പോൾ, പണപ്പെരുപ്പത്തിന്റെ ഘടകം മറക്കരുത്. ഇതിനായി, നിങ്ങൾക്ക് ഒരു സാമ്പത്തിക ഉപദേഷ്ടാവിന്റെ സഹായം തേടാവുന്നതാണ്.
നിക്ഷേപം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
യുവ വരുമാനക്കാർ സാധാരണയായി നിക്ഷേപത്തിനുള്ള ശരിയായ ഉപകരണത്തെക്കുറിച്ച് ആശയക്കുഴപ്പമുള്ളവരായിരിക്കും. തുടക്കക്കാർക്ക് ആദ്യം റിക്കറിംഗ് ഡിപ്പോസിറ്റോ സ്ഥിര നിക്ഷേപമോ തിരഞ്ഞെടുക്കാം. നിങ്ങളുടെ നിക്ഷേപ ഉപകരണവുമായി നിങ്ങളുടെ ലക്ഷ്യങ്ങൾ ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുമ്പ് വരുമാനം, പണലഭ്യത, നികുതി ബാധ്യത തുടങ്ങിയ ഘടകങ്ങൾ കൂടി പരിഗണിക്കണം.
malayalam.goodreturns.in
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications