ക്രെഡിറ്റ് കാർഡ് കമ്പനികൾ വാഗ്ദാനം ചെയ്യുന്ന ഓഫറുകളിൽ വീണ് ക്രെഡിറ്റ് കാർഡുകൾ എടുത്തു കൂട്ടുന്നവർ നിരവധിയാണ്. ഒരേ സമയം ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ കൈകാര്യം ചെയ്യുന്നവരുടെ എണ്ണം ഇന്ന് വളരെ കൂടുതലാണ്. ക്രെഡിറ്റ് കാർഡ് ഉടമകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ക്രെഡിറ്റ് കാർഡ് കടവും സ്ഥിരമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ബാങ്കുകളും എൻബിഎഫ്‌സികളും വരുമാന സാധ്യതകൾക്കനുസരിച്ച് മികച്ച ഓഫറുകളാണ് ക്രെഡിറ്റ് കാർഡുകൾക്ക് നൽകുന്നത്.
സൂക്ഷിക്കുക
ഒന്നിലധികം ക്രെഡിറ്റ് കാർഡുകളിലൂടെ, ഒന്നിലധികം കടബാധ്യതകൾ നിറവേറ്റാനുള്ള ഉത്തരവാദിത്തമാണ് കൂടുന്നത്. ഒന്നിലധികം ക്രെഡിറ്റ് കാർഡുള്ള ആളുകൾ വ്യത്യസ്ത ക്രെഡിറ്റ് കാർഡുകളുടെ ബിൽ തീയതികൾ നഷ്‌ടപ്പെടുത്തിയാൽ പ്രശ്‌നത്തിലാകും. മാത്രമല്ല, വ്യത്യസ്ത ക്രെഡിറ്റ് കാർഡ് ഇഷ്യു ചെയ്യുന്നവർ വ്യത്യസ്ത പലിശ നിരക്കായിരിക്കും ഈടാക്കുക. ഇത് നിങ്ങളെ കടക്കെണിയിലാക്കാനും സാധ്യതയുണ്ട്.
ക്രെഡിറ്റ് സ്കോറിനെ ബാധിക്കും
അധിക ചാർജുകളും പലിശയും അടയ്ക്കുന്നതിൽ നിന്ന് രക്ഷപ്പെടാനാണ് പല ഒരു വ്യക്തികളും പലപ്പോഴും ക്രെഡിറ്റ് കാർഡ് പെട്ടെന്ന് ക്ലോസ് ചെയ്യുന്നത്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് ചിലപ്പോൾ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിച്ചേക്കാം. ഇത് നിങ്ങൾക്ക് ലഭിക്കാവുന്ന ക്രെഡിറ്റ് പരിധിയെ ചുരുക്കും.
ക്രെഡിറ്റ് കാർഡുകൾ
വായ്പ നൽകുന്നയാളുടെ നിർദ്ദിഷ്ട മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഒരു നിശ്ചിത പരിധി വരെ പലിശരഹിത ക്രെഡിറ്റ് വാഗ്ദാനം ചെയ്യുന്ന ഏറ്റവും ഫലപ്രദമായ സാമ്പത്തിക ഉപകരണങ്ങളിലൊന്നാണ് ക്രെഡിറ്റ് കാർഡുകൾ. ഒരു വ്യക്തി ദീർഘകാലത്തേക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയും മിനിമം കുടിശ്ശികകൾ യഥാസമയം അടയ്ക്കുകയും ചെയ്യുന്നതിലൂടെ വളരെ നല്ല ക്രെഡിറ്റ് സ്കോർ സൃഷ്ടിക്കാൻ കഴിയും, ഇത് ഓവർ ഡ്രാഫ്റ്റുകൾ, വ്യക്തിഗത വായ്പകൾ, സ്വർണ്ണ വായ്പകൾ, വാഹന വായ്പകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് ക്രെഡിറ്റ് സൗകര്യങ്ങൾ വളരെ എളുപ്പത്തിൽ നേടാൻ സഹായിക്കും.
ക്രെഡിറ്റ് ലിമിറ്റ്
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ സാധാരണയായി പറഞ്ഞ് കേള്‍ക്കുന്ന രണ്ട് വാക്കുകളാണ് ക്രെഡിറ്റ് ലിമിറ്റും കാഷ് ലിമിറ്റും. ക്രെഡിറ്റ് കാര്‍ഡില്‍ ഉപയോഗിക്കാവുന്നതിന്റെ പരമാവധി പരിധിയാണ് ക്രെഡിറ്റ് ലിമിറ്റ്. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും പണമായി നിങ്ങള്‍ക്കു പിന്‍വലിക്കാവുന്നതിന്റെ പരിധിയാണ് ക്യാഷ് ലിമിറ്റ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
