ജോലി ഇല്ലെങ്കിലും നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ് ലഭിക്കും; എങ്ങനെയെന്ന് അല്ലേ?

നഗരങ്ങളിൽ താമസിക്കുന്നവർക്കിടയിൽ സർവ്വ സാധാരണമാണ് ഇന്ന് ക്രെഡിറ്റ് കാർഡുകൾ. പണം കൈയിൽ കൊണ്ടു നടക്കുന്നത് ഒഴിവാക്കാനാണ് പലരും ക്രെഡിറ്റ് കാർഡ് / ഡെബിറ്റ് കാർഡ് ഇടപാടുകളിലേക്ക് മാറിയത്. വാസ്തവത്തിൽ, ഇന്ന് ക്രെഡിറ്റ് കാർഡുകൾ ഒരു ആഡംബരമല്ല, പകരം ആവശ്യമായി മാറിയിരിക്കുന്നു.

പ്രധാന മാനദണ്ഡം

പ്രധാന മാനദണ്ഡം

ഡിജിറ്റലൈസേഷനും ഇന്റർനെറ്റിന്റെ കടന്നു കയറ്റവുമാണ് കാർഡ് ഇടപാടുകൾക്ക് മുൻ​ഗണന നൽകാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. എന്നിരുന്നാലും, ക്രെഡിറ്റ് കാർഡ് അപേക്ഷയ്ക്കുള്ള പ്രധാന മാനദണ്ഡം തൊഴിൽ അല്ലെങ്കിൽ വരുമാന തെളിവാണ്. അതുകൊണ്ട് തന്നെ സ്വയം തൊഴിൽ ചെയ്യുന്നവർക്കും വിദ്യാർത്ഥികൾക്കും മറ്റും ക്രെഡിറ്റ് കാർഡ് ലഭിക്കുന്നത് അൽപ്പം ബുദ്ധിമുട്ടാണ്. കൂടാതെ, അടുത്തിടെ ജോലി കിട്ടിയവർക്കും മതിയായ ക്രെഡിറ്റ് ഹിസ്റ്ററി ഇല്ലാത്ത ആളുകൾക്കും ചിലപ്പോൾ ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിൽ തടസ്സങ്ങളുണ്ടായേക്കാം. എന്നാൽ അങ്ങനെയുള്ളവർക്ക് അനുയോജ്യമായ ചില ക്രെഡിറ്റ് കാർഡ് ഓപ്ഷനുകളാണ് താഴെ പറയുന്നവ.

മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള വരുമാനം

മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള വരുമാനം

ഏതൊരു ബാങ്കിനും ക്രെഡിറ്റ് കാർഡ് നൽകുന്നതിനുള്ള പ്രധാന മാനദണ്ഡങ്ങളിലൊന്ന് വ്യക്തി യോഗ്യനായ അപേക്ഷകനാണെന്ന് ഉറപ്പാക്കുക എന്നതാണ്. ലളിതമായി പറഞ്ഞാൽ, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് കടമെടുത്ത പണം തിരിച്ചടയ്ക്കാനുള്ള വ്യക്തിയുടെ കഴിവ് ബാങ്ക് പരിശോധിക്കും. അത്തരം സാഹചര്യത്തിൽ തൊഴിൽ മാത്രമല്ല "വരുമാനം" ഒരു പ്രധാന ഘടകമാണ്. അതായത് ഒരു വ്യക്തിക്ക് ജോലി ഇല്ലെങ്കിലും വാടക, ഫ്രീലാൻസിംഗ് മുതലായ മറ്റ് സ്രോതസ്സുകളിൽ നിന്ന് മികച്ച വരുമാനമുണ്ടെങ്കിൽ അവർക്ക് ക്രെഡിറ്റ് കാർഡ് നേടാൻ അർഹതയുണ്ട്. വാടക വരുമാനം, ട്രസ്റ്റ് മണി, ടേം ഡെപ്പോസിറ്റുകളിൽ നിന്നുള്ള വരുമാനം (എഫ്ഡി, ആർ‌ഡി എന്നിവ), റോയൽറ്റി, ജീവനാംശം, ബിസിനസ്സ് ലാഭം എന്നിവയിൽ നിന്നുള്ള വരുമാനം ഈ വിഭാ​ഗത്തിൽപ്പെടുന്നു. ‌‌

വിദ്യാർത്ഥികൾക്കുള്ള ക്രെഡിറ്റ് കാർഡ്

വിദ്യാർത്ഥികൾക്കുള്ള ക്രെഡിറ്റ് കാർഡ്

പഠനം തുടരുന്നവർക്കും ഇതുവരെ ജോലി ലഭിക്കാത്തവർക്കും ക്രെഡിറ്റ് കാർഡുകൾക്ക് അപേക്ഷിക്കാം. ഇന്ത്യയിലെ ചില ബാങ്കുകൾ വിദ്യാർത്ഥികളുടെ സാമ്പത്തിക അല്ലെങ്കിൽ ക്രെഡിറ്റ് ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്ത വ്യത്യസ്ത വിദ്യാർത്ഥി ക്രെഡിറ്റ് കാർഡുകൾ ലഭ്യമാണ്. ഈ കാർഡുകൾക്ക് സാധാരണ ക്രെഡിറ്റ് കാർഡിനേക്കാൾ കുറഞ്ഞ ക്രെഡിറ്റ് പരിധി മാത്രമേ ഉണ്ടാകൂ. കുറഞ്ഞ പലിശനിരക്ക്, പുതുക്കൽ ഫീസ്, എഴുതിത്തള്ളൽ തുടങ്ങിയ പ്രത്യേക ആനുകൂല്യങ്ങളും ഇത്തരം കാർഡുകൾക്ക് ലഭിക്കും. ഇന്ത്യയിലെ ജനപ്രിയ വിദ്യാർത്ഥി ക്രെഡിറ്റ് കാർഡുകളിലൊന്നാണ് എസ്‌ബി‌ഐ സ്റ്റുഡന്റ് പ്ലസ് അഡ്വാന്റേജ് കാർഡ്.

സ്ഥിര നിക്ഷേപ അടിസ്ഥാന ക്രെഡിറ്റ് കാർഡുകൾ

സ്ഥിര നിക്ഷേപ അടിസ്ഥാന ക്രെഡിറ്റ് കാർഡുകൾ

നിങ്ങൾ ഒരു സ്ഥിര നിക്ഷേപം ആരംഭിക്കുകയാണെങ്കിൽ പല ബാങ്കുകളും നിങ്ങൾക്ക് ഇൻസ്റ്റന്റ് ക്രെഡിറ്റ് കാർഡുകൾ വാഗ്ദാനം ചെയ്യുന്നു. ഈ സൗകര്യം സാധാരണയായി ഒരു സുരക്ഷിത ക്രെഡിറ്റ് കാർഡ് എന്നറിയപ്പെടുന്നു. സ്ഥിരമായ ജോലിയില്ലാത്ത ആളുകൾക്ക് ഈ ക്രെഡിറ്റ് കാർഡ് ഓപ്ഷൻ തിരഞ്ഞെടുക്കാം.

ആഡ്-ഓൺ കാർഡ്

ആഡ്-ഓൺ കാർഡ്

പ്രാഥമിക ക്രെഡിറ്റ് കാർഡിന് കീഴിൽ നൽകുന്ന ഒരു അധിക കാർഡാണ് ആഡ്-ഓൺ കാർഡ്. ഇത് സാധാരണയായി പ്രാഥമിക കാർഡ് ഉടമയുടെ പങ്കാളി, മാതാപിതാക്കൾ, സഹോദരങ്ങൾ, 18 വയസ്സിന് മുകളിലുള്ള കുട്ടികൾ എന്നിവർക്ക് ലഭ്യമാണ്. ഇപ്പോൾ, മിക്ക ബാങ്കുകളും ക്രെഡിറ്റ് കാർഡുകളിൽ കോംപ്ലിമെന്ററി ആഡ് സൗകര്യം വാഗ്ദാനം ചെയ്യുന്നുണ്ട്. നിങ്ങൾ തൊഴിൽരഹിതനാണെങ്കിൽ ഒരു വരുമാനവും ലഭിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ കുടുംബത്തിലെ ഒരാൾക്ക് ഇതിനകം ഒരു പ്രാഥമിക / സാധാരണ ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ നിങ്ങൾക്ക് ഒരു ആഡ്-ഓൺ അല്ലെങ്കിൽ അനുബന്ധ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കാവുന്നതാണ്. ഇത്തരത്തിലുള്ള ക്രെഡിറ്റ് കാർഡ് വിദ്യാർത്ഥികൾക്കും വീട്ടമ്മമാർക്കുമാണ് ഉപയോഗപ്രദമാകുന്നത്. രണ്ട് കാർഡുകളും ഉപയോഗിച്ച് നടത്തുന്ന എല്ലാ ഇടപാടുകൾക്കും ഒരൊറ്റ ബിൽ ആയിരിക്കും വരിക.

malayalam.goodreturns.in

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X