റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറയ്ക്കുന്നതിന് അനുസരിച്ച് ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്ക് കുറയ്ക്കുന്നതിനാൽ ഇപ്പോൾ ബാങ്ക് നിക്ഷേപത്തേക്കാൾ ലാഭകരം മറ്റ് ചില നിക്ഷേപങ്ങളാണ്. ബാങ്ക് നിക്ഷേപങ്ങൾ പോലെ തന്നെ സുരക്ഷിതമാണ് ഈ നിക്ഷേപങ്ങളും എന്നതാണ് ശ്രദ്ധേയമായ കാര്യം.
ഫിക്സഡ് ഡിപ്പോസിറ്റ്
മുതിർന്ന പൗരന്മാർക്കും വിരമിച്ചവർക്കും ഇടയിലെ ഏറ്റവും പ്രിയപ്പെട്ട നിക്ഷേപ ഓപ്ഷനാണ് സ്ഥിര നിക്ഷേപം. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഒരു മാസത്തിനിടെ രണ്ടാം തവണയാണ് സ്ഥിര നിക്ഷേപത്തിന്റെ (എഫ്ഡി) പലിശ നിരക്ക് കുറയ്ക്കുന്നുത്. തിരഞ്ഞെടുത്ത കാലാവധികളിൽ എസ്‌ബിഐ എഫ്ഡി നിരക്ക് 30 ബേസിസ് പോയിൻറ് വരെ കുറച്ചു. എന്നാൽ നിലവിൽ ബാങ്ക് നിക്ഷേപത്തേക്കൾ കൂടുതലും 8.6 ശതമാനം വരെ പലിശനിരക്കും വാഗ്ദാനം ചെയ്യുന്ന നാല് നിക്ഷേപ ഓപ്ഷനുകൾ താഴെ പറയുന്നവയാണ്.
സുകന്യ സമൃദ്ധി അക്കൗണ്ട്
സുകന്യ സമൃദ്ധി അക്കൗണ്ട് ഇഇഇ (എക്സംപ്റ്റ്-എക്സംപ്റ്റ്-എക്സംപ്റ്റ്) ടാക്സ് വിഭാഗത്തിൽ വരുന്ന നിക്ഷേപ മാർഗമാണ്. അതായത് ഈ അക്കൗണ്ടിന് കീഴിലുള്ള നിക്ഷേപത്തിന് 1.5 ലക്ഷം രൂപ വരെ നികുതിയിളവ് ലഭിക്കും. കൂടാതെ ലോക്ക്-ഇൻ കാലയളവിൽ നേടിയ പലിശയും നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സുകന്യ സമൃദ്ധി അക്കൗണ്ടിന് ലഭിക്കുന്ന പലിശ നിരക്ക് 7.9 ശതമാനമാണ്. ഒരു സാമ്പത്തിക വർഷത്തിൽ ചുരുങ്ങിയത് 1,000 രൂപയും പരമാവധി 1.5 ലക്ഷം രൂപയും സുകന്യ സമൃദ്ധി അക്കൗണ്ടിൽ നിക്ഷേപിക്കാം. പെൺകുട്ടി ജനിച്ച തീയതി മുതൽ 10 വയസ്സ് വരെ മാത്രമേ ഈ അക്കൗണ്ട് തുറക്കാൻ കഴിയൂ.
സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം (എസ്‌സിഎസ്എസ്)
എസ്‌സിഎസ്എസ് അക്കൗണ്ട് 8.6 ശതമാനം പലിശ നിരക്കാണ് നിക്ഷേപങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത്. എസ്‌സിഎസ്‌എസ് അക്കൗണ്ട് തുറക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ തുക 1,000 രൂപയും പരമാവധി തുക 15 ലക്ഷം രൂപയുമാണ്. പലിശ നിരക്ക് ത്രൈമാസ അടിസ്ഥാനത്തിൽ സർക്കാർ പരിഷ്കരിക്കുന്നു. സ്കീമിന് കീഴിലുള്ള നിക്ഷേപങ്ങൾക്ക് ആദായനികുതി കിഴിവ് ലഭിക്കാൻ അർഹതയുണ്ട്. അതായത് ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നിക്ഷേപം ആദായനികുതി ആനുകൂല്യത്തിന് അർഹമാണ്.
പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റ്
6.90 ശതമാനം മുതൽ 7.7 ശതമാനം വരെയാണ് പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റിന്റെ പലിശ നിരക്ക്. ഒരു വർഷം, രണ്ട് വർഷം, മൂന്ന് വർഷം എന്നീ കാലാവധികളിലുള്ള നിക്ഷേപത്തിന് 6.9 ശതമാനം പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. അഞ്ചുവർഷത്തെ നിക്ഷേപത്തിന് 7.7 ശതമാനം പലിശ ലഭിക്കും. ഇത് അഞ്ച് വർഷത്തെ എസ്‌ബിഐ എഫ്ഡിയേക്കാൾ കൂടുതലാണ്. ഈ അക്കൗണ്ട് ഒരു പോസ്റ്റോഫീസിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാനും കഴിയും.
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി
നിലവിൽ, ഈ പദ്ധതി 7.6 ശതമാനം പലിശനിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. നിക്ഷേപം പ്രതിമാസമാണ് അടയ്ക്കേണ്ടത്. ഒരു അക്കൗണ്ടിൽ 4.5 ലക്ഷം രൂപയും സംയുക്ത അക്കൗണ്ടിൽ 9 ലക്ഷം രൂപ വരെയുമാണ് പരമാവധി നിക്ഷേപ പരിധി. എല്ലാ ജോയിന്റ് അക്കൗണ്ട് ഉടമകൾക്കും തുല്യ വിഹിതമാണ് ലഭിക്കുക.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
