ഉത്സവ സീസണിൽ, സ്വർണം വാങ്ങുന്നത് ഇന്ത്യക്കാരെ സംബന്ധിച്ച് പുതുമയുള്ള കാര്യമല്ല. വിവാഹ സീസൺ കൂടി ആരംഭിച്ചാൽ പിന്നെ സ്വർണം വാങ്ങുന്നവരുടെ എണ്ണം കൂടും. ഇന്ത്യയിൽ സ്വർണം വാങ്ങുന്നത് ശുഭസൂചനയായി കണക്കാക്കുന്നത് രണ്ട് അവസരങ്ങളിലാണ്. ഒന്ന് അക്ഷയ തൃതീയ, മറ്റൊന്ന് ധൻതേരസ്. സ്വർണ്ണാഭരണങ്ങൾ, നാണയങ്ങൾ എന്നിവയല്ലാതെ ഡിജിറ്റൽ അല്ലെങ്കിൽ പേപ്പർ രൂപത്തിലും സ്വർണം വാങ്ങാം.
നികുതി ചുമത്തുന്നത് എങ്ങനെ?
സ്വർണത്തിന്റെ ഏതെങ്കിലും നിക്ഷേപ മാർഗത്തിൽ വാങ്ങാനും വിൽക്കാനും പദ്ധതിയിടുന്നവർ അവയ്ക്ക് സർക്കാർ എങ്ങനെ നികുതി ചുമത്തുന്നുവെന്നും അറിയേണ്ടത് പ്രധാനമാണ്. സ്വർണ്ണത്തിന്റെ വിവിധ നിക്ഷേപ രീതികളും അവയ്ക്ക് എങ്ങനെ നികുതി ചുമത്തുന്നുവെന്നും ചുവടെ നൽകിയിരിക്കുന്നു.
ആഭരണങ്ങൾ വാങ്ങുമ്പോൾ
സ്വർണം വാങ്ങുന്നതിനുള്ള ഏറ്റവും സാധാരണമായ മാർഗ്ഗമാണിത്. ആഭരണങ്ങൾ, നാണയങ്ങൾ, സ്വർണ്ണക്കട്ടകൾ എന്നിവയുടെ രൂപത്തിലാണ് ഏറ്റവും കൂടുതൽ ആളുകൾ സ്വർണം വാങ്ങുന്നത്. എന്നാൽ, വ്യത്യസ്ത ഡിസൈനുകളുള്ള ആഭരണങ്ങൾ നിങ്ങൾ വാങ്ങുമ്പോഴോ വിൽക്കുമ്പോഴോ എങ്ങനെ നികുതി ഏർപ്പെടുത്തും എന്നതിനെക്കുറിച്ച് പലർക്കും വ്യക്തതയില്ല. ആഭരണങ്ങൾക്ക് ബാധകമാകുന്ന രണ്ട് തരത്തിലുള്ള നികുതികൾ താഴെ പറയുന്നവയാണ്.
ഹ്രസ്വകാല നികുതി
നിലവിലുള്ള ആദായനികുതി നിയമങ്ങൾ അനുസരിച്ച്, സ്വർണ്ണത്തിന്മേലുള്ള നികുതി നിങ്ങൾ എത്ര കാലം കൈവശം വച്ചിട്ടുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. സ്വർണ്ണ വിൽപ്പനയിലൂടെ ഉണ്ടാകുന്ന മൂലധന നേട്ടം, സ്വർണം കൈവശം വച്ചിരിക്കുന്ന സമയത്തെ ആശ്രയിച്ച് ഹ്രസ്വകാല അല്ലെങ്കിൽ ദീർഘകാലാടിസ്ഥാനത്തിലുള്ളതാണ്. വാങ്ങലും വിൽപ്പനയും തമ്മിലുള്ള അന്തരം മൂന്ന് വർഷത്തിൽ കുറവോ 36 മാസമോ ആണെങ്കിൽ സ്വർണ്ണ വിൽപ്പനയിലൂടെയുള്ള മൂലധന നേട്ടത്തെ ഹ്രസ്വകാലമായി തരംതിരിക്കും. അത്തരം ഹ്രസ്വകാല മൂലധന നേട്ടങ്ങൾ നിങ്ങളുടെ മൊത്ത വരുമാനത്തിലേക്ക് ചേർക്കുകയും നിങ്ങളുടെ വരുമാന സ്ലാബിന് ബാധകമായ ആദായനികുതി നിരക്കിൽ നികുതി ഏർപ്പെടുത്തുകയും ചെയ്യും.
ദീർഘകാല നികുതി
സ്വർണാഭരണത്തിന്റെ വാങ്ങലും വിൽപ്പനയും മൂന്ന് വർഷത്തിൽ കൂടുതലാണെങ്കിൽ, മൂലധന നേട്ടങ്ങളെ ദീർഘകാലമായി തരംതിരിക്കുകയും നേട്ടങ്ങൾക്ക് 20 ശതമാനം നികുതിയും സർചാർജും സെസ്സും ഇൻഡെക്സേഷൻ ആനുകൂല്യത്തോടെ 4 ശതമാനവും നികുതി ചുമത്തും. ഇവ കൂടാതെ, സ്വർണം വാങ്ങുമ്പോൾ, നിങ്ങളുടെ സ്വർണ്ണത്തിന് ചരക്ക് സേവന നികുതിയും (ജിഎസ്ടി) നൽകേണ്ടതുണ്ട്.
പേപ്പർ ഗോൾഡ്
ഒരാൾക്ക് സ്വർണ്ണ മ്യൂച്വൽ ഫണ്ടുകൾ, ഗോൾഡ് ഇടിഎഫ് അല്ലെങ്കിൽ സോവറിൻ ഗോൾഡ് ബോണ്ടുകൾ (എസ്ജിബി) എന്നിവയിലും നിക്ഷേപം നടത്താവുന്നതാണ്. എന്നാൽ നിക്ഷേപവും പിൻവലിക്കലും തമ്മിലുള്ള കാലയളവ് മൂന്ന് വർഷത്തിൽ കുറവാണെങ്കിൽ, മൂലധന നേട്ടങ്ങളെ ഹ്രസ്വകാലമായി കണക്കാക്കും. ഇത് മൂന്ന് വർഷം കവിയുന്നുവെങ്കിൽ, ഈ നേട്ടങ്ങൾ ദീർഘകാലമായി കണക്കാക്കുകയും സൂചിക ആനുകൂല്യത്തോടൊപ്പം 20 ശതമാനം നികുതിയും ഏർപ്പെടുത്തും. സോവറിൻ ഗോൾഡ് ബോണ്ടുകൾക്ക് പ്രതിവർഷം 2.5 ശതമാനം പലിശ ലഭിക്കും.
ഡിജിറ്റൽ ഗോൾഡ്
പല മൊബൈൽ വാലറ്റ് കമ്പനികളും അതായത് പേടിഎം, മൊബിക്വിക്, ഫോൺപേ തുടങ്ങിയ സ്വർണം വിൽക്കാൻ എംഎംടിസി-പിഎംപി അല്ലെങ്കിൽ സേഫ്ഗോൾഡുമായി സഖ്യത്തിലേർപ്പെട്ടിട്ടുണ്ട്. ഡിജിറ്റൽ സ്വർണ്ണത്തിന്മേലുള്ള നികുതി സ്വർണാഭരണങ്ങളുടേതിന് തുല്യമാണ്.
malayalam.goodreturns.in
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!



Click it and Unblock the Notifications