ദീപാവലി, ദസറ, ഓണം, അക്ഷയ തൃതീയ എന്നിങ്ങനെ ഉത്സവ സീസണുകളിൽ സ്വർണത്തിന് വില കൂടുതലാണെങ്കിലും ആവശ്യക്കാരുടെ എണ്ണവും കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ സ്വർണം വാങ്ങുന്നവരുടെ തിരക്ക് മുതലെടുത്ത് വ്യാജവും വില കുറഞ്ഞതുമായ സ്വർണവും വിപണിയിൽ വിൽക്കാൻ സാധ്യതകളുണ്ട്. പല തവണ ജ്വല്ലറികൾ ഇത്തരത്തിൽ വ്യാജ സ്വർണം വിറ്റ് ആളുകളെ കൊള്ളയടിക്കുന്ന വാർത്തകൾ ഇന്ത്യയിൽ പലയിടങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. ഈ ഉത്സവ സീസണിൽ നിങ്ങൾക്ക് സ്വർണ്ണാഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടെങ്കിൽ തീർച്ചയായും താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. തട്ടിപ്പുകാരുടെ കെണിയിൽ വീഴാതിരിക്കുക.
പൊടി കലർന്ന സ്വർണം
ഡൽഹിയിലെ ചില ജ്വല്ലറികളിൽ ഈ സീസണിൽ പ്രത്യേകതരം പൊടി കലർന്ന സ്വർണ്ണം വിൽക്കുന്നതായാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് സ്വർണത്തിന്റെ വിലയെ ഗണ്യമായി കുറയ്ക്കുകയും വില കുറഞ്ഞ സ്വർണം വാങ്ങാനുള്ള പ്രലോഭനത്തിൽ കുടുങ്ങി ഉപഭോക്താവ് ഇരയായിത്തീരുകയും ചെയ്യും.
പൊടി കണ്ടെത്താൻ കഴിയില്ല
ഈ പ്രത്യേക തരം പൊടി സ്വർണ്ണത്തിൽ കലർത്തുന്നതിനാൽ അന്വേഷണ സമയത്ത് പോലും കണ്ടെത്താൻ പ്രയാസമാണ്. സിമൻറ് പോലുള്ള ഈ പൊടി വിദേശ വിപണികളിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതാണെന്നാണ് വിവരം. അതിനാൽ, എന്തെങ്കിലും അന്വേഷണമുണ്ടെങ്കിൽ, ആഭരണങ്ങൾ കഷണങ്ങളായി മുറിക്കേണ്ടി വരും.
ഹോൾമാർക്കിംഗ്
നിങ്ങൾ ഏത് ജ്വല്ലറിയിൽ നിന്ന് വാങ്ങുന്ന സ്വർണമായാലും ബിഐഎസ് ഹാൾമാർക്ക് ചെയ്ത ആഭരണമാണോയെന്ന് പരിശോധിക്കണം. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് സാക്ഷ്യപ്പെടുത്തിയ ആഭരണമാണെങ്കിൽ ഇത് ശുദ്ധമാണെന്ന് ഉറപ്പു നൽകുന്നു. സ്വർണ്ണാഭരണങ്ങൾക്ക് ബിഐഎസ് ഹാൾമാർക്കിംഗ് നിർബന്ധമാക്കാനുള്ള നിർദ്ദേശത്തിന് വാണിജ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.
ബിൽ മറക്കരുത്
സ്വർണ്ണ നാണയങ്ങളോ ആഭരണങ്ങളോ വാങ്ങുമ്പോഴും വിൽക്കുമ്പോഴും ബില്ലുകൾ വാങ്ങാൻ മറക്കരുത്. ബില്ലിൽ സ്വർണ്ണത്തിന്റെ കാരറ്റ്, പരിശുദ്ധി, മേക്കിംഗ് ചാർജ്, ഹാൾമാർക്ക് എന്നിങ്ങനെയുള്ള മറ്റ് വിശദാംശങ്ങൾ ഉൾപ്പെടുത്തണം.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications