ദീപാവലിയ്ക്ക് മുന്നോടിയായുള്ള ധൻതേരസ് ദിവസം സ്വർണ്ണമോ വെള്ളിയോ വാങ്ങുന്നത് ശുഭകരമായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഏകദേശം 20 ശതമാനമാണ് സ്വർണത്തിന്റെ വില വർദ്ധിച്ചത്. അതിനാൽ സ്വർണം വാങ്ങുന്നത് സാധാരണക്കാരെ സംബന്ധിച്ച് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ഇത്തരം സാഹചര്യത്തിൽ സ്വർണം വാങ്ങാൻ കഴിയാത്തവർക്ക് ധൻതേരസിന് വെള്ളി വാങ്ങാവുന്നതാണ്.
വെള്ളി എങ്ങനെ വാങ്ങാം
വെള്ളി ഏത് രൂപത്തിലും വാങ്ങാവുന്നതാണ്. അതായത് ആഭരണങ്ങൾ, വെള്ളി ബാറുകൾ, നാണയങ്ങൾ അല്ലെങ്കിൽ പാത്രങ്ങൾ. എന്നാൽ വെള്ളി വാങ്ങുന്നതിന് മുമ്പ് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഇതാ..
വെള്ളിയുടെ പരിശുദ്ധി
സ്വർണ്ണത്തെപ്പോലെ തന്നെ വെള്ളിയും പരിശുദ്ധി നോക്കി വേണം വാങ്ങാൻ. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) വെള്ളിയ്ക്കും ഹോൾമാർക്കിംഗ് നൽകുന്നുണ്ട്. അതിനാൽ ഹോൾമാർക്ക് ചെയ്ത വെള്ളിയാണ് വാങ്ങുന്നതെന്ന് നിങ്ങൾ ഉറപ്പു വരുത്തണം. ഹാൾമാർക്ക് ചെയ്യാത്ത വെള്ളിയേക്കാൾ ഹാൾമാർക്ക് ചെയ്ത വെള്ളിയ്ക്ക് വില കൂടുതലാണ്.
ഹോൾമാർക്കിംഗ് അടയാളങ്ങൾ
ഹോൾമാർക്കിംഗിന് മൂന്ന് അടയാളങ്ങളുണ്ട്. അവ താഴെ പറയുന്ന രീതിയിലാണ്.
- ബിഐഎസ് ലോഗോ
- പ്യൂരിറ്റി ഗ്രേഡ് / ഫൈൻനെസ് മാർക്കിംഗ്
- ഹാൾമാർക്കിംഗ് സെന്ററിന്റെ തിരിച്ചറിയൽ അടയാളം / നമ്പർ
ബിഐഎസ് ഗ്രേഡ്
ബിഐഎസ് ഗ്രേഡ് 9999, 9995, 999 എന്നിവയാണ് മികച്ച വെള്ളി. അതിനാൽ നിങ്ങൾ വെള്ളി നാണയം അല്ലെങ്കിൽ ബാറുകൾ വാങ്ങുമ്പോൾ ഈ ഗ്രേഡിംഗ് അടയാളം ഉറപ്പാക്കണം. വെള്ളി ആഭരണങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവ വാങ്ങുന്നതിന് 990 മുതൽ 925 വരെയുള്ള ഏത് ഗ്രേഡും പരിഗണിക്കാം. മിക്ക ജ്വല്ലറികളും 925 ഗ്രേഡ് വെള്ളി ആഭരണങ്ങളും പാത്രങ്ങളുമാണ് വിൽക്കുന്നത്. കാരണം ഇത് ഒരു സ്റ്റാൻഡേർഡ് ഗ്രേഡ് ആണ്.
പണിക്കൂലി
വെള്ളി വാങ്ങുമ്പോൾ വെള്ളിയുടെ തൂക്കത്തിനും ഉൽപ്പന്നം നിർമ്മിക്കുന്നതിനുള്ള പണിക്കൂലിയും അടങ്ങുന്നു. ബില്ലിൽ വെള്ളിയുടെ വിലയും ചാർജും പ്രത്യേകം പരാമർശിക്കാൻ നിങ്ങൾ ജ്വല്ലറിയോട് ആവശ്യപ്പെടണം. ജ്വല്ലറികൾ വെള്ളിയ്ക്ക് ഈടാക്കുന്ന ശരാശരി മേക്കിംഗ് ചാർജ് ഉൽപ്പന്നത്തിൽ ഉപയോഗിക്കുന്ന വെള്ളിയുടെ മൂല്യത്തിന്റെ 20% ആണ്. ചില വെള്ളി ആഭരണങ്ങളിൽ രത്‌നക്കല്ലുകൾ പതിച്ചിട്ടുണ്ടാകും. അതിനാൽ ആഭരണം വാങ്ങുമ്പോൾ രത്ന ഭാരം, വെള്ളി ഭാരം എന്നിവ പ്രത്യേകം പരാമർശിക്കണം.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
