ധൻതേരസ്, ദീപാവലി എന്നിവയ്ക്ക് മുന്നോടിയായി ഇന്ത്യയിൽ സ്വർണം വാങ്ങുന്നവർ നിരവധിയാണ്. ധൻതേരസ് ദിവസം സ്വർണം വാങ്ങുന്നത് ശുഭകരമായാണ് കണക്കാക്കപ്പെടുന്നത്. സ്വർണ്ണാഭരണങ്ങൾ മാത്രമല്ല സ്വർണ്ണ നാണയങ്ങൾ, സ്വർണ ബാറുകൾ, ഗോൾഡ് ഇടിഎഫ്, സോവറിൻ സ്വർണ്ണ ബോണ്ടുകൾ എന്നിവയുടെ രൂപത്തിലും ആളുകൾക്ക് സ്വർണ്ണത്തിൽ നിക്ഷേപിക്കാം. എന്നാൽ പലർക്കും ഇവയെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്നുള്ളതാണ് വാസ്തവം.
സോവറിൻ ഗോൾഡ് ബോണ്ട് (എസ്‌ജിബി)
സോവറിൻ ഗോൾഡ് ബോണ്ട് രൂപത്തിലുള്ള സ്വർണ്ണത്തിൽ വ്യക്തികൾ, ട്രസ്റ്റുകൾ, എച്ച്‍യുഎഫ്, ചാരിറ്റബിൾ സ്ഥാപനം, സർവ്വകലാശാലകൾ എന്നിവ സബ്‌സ്‌ക്രിപ്‌ഷന് അർഹമാണ്. പ്രാരംഭ നിക്ഷേപത്തിന് അനുസരിച്ച് ഈ ബോണ്ടുകൾ പ്രതിവർഷം 2.5 ശതമാനം പലിശ നൽകുന്നു എന്നത് ശ്രദ്ധേയമാണ്. പലിശ നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അർദ്ധ വാർഷികാടിസ്ഥാനത്തിൽ ക്രെഡിറ്റ് ചെയ്യപ്പെടും. സോവറിൽ ഗോൾഡ് ബോണ്ടുകളിൽ ഒരു വ്യക്തിയ്ക്ക് പ്രതിവർഷം കുറഞ്ഞത് ഒരു ഗ്രാമിലും പരമാവധി 4 കിലോഗ്രാം സ്വർണത്തിലും വരെ നിക്ഷേപിക്കാവുന്നതാണ്.
ഗോൾഡ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ട് (ഇടിഎഫ്)
ഓപ്പൺ എൻഡ് മ്യൂച്വൽ ഫണ്ട് സ്കീമുകളാണ് ഗോൾഡ് ഇടിഎഫുകൾ. നിക്ഷേപകരുടെ ഫണ്ട് 99.5 ശതമാനം പരിശുദ്ധിയുള്ള സ്റ്റാൻഡേർഡ് ഗോൾഡ് ബുള്ളിയനിലാണ് നിക്ഷേപിക്കുന്നത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്), നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്‌ഇ) എന്നിവിടങ്ങളിൽ നിന്ന് ഒരാൾക്ക് ഈ ഫണ്ടുകൾ വാങ്ങാനും വിൽക്കാനും കഴിയും. ഇടിഎഫ് നിക്ഷേപകർക്ക് ഭൗതിക സ്വർണം വിതരണം ചെയ്യുന്നില്ല. കൂടാതെ, സ്വർണ്ണ ഇടിഎഫിന്റെ വില വിപണിയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഇടിഎഫിലെ നിക്ഷേപത്തിന്റെ പ്രധാന നേട്ടം വാങ്ങുന്നയാൾ വാങ്ങുന്ന സമയത്ത് യാതൊരു ചാർജും നൽകേണ്ടതില്ല എന്നതാണ്. ഇടിഎഫുകൾ ഒറ്റത്തവണയോ എസ്‌ഐപി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാൻ) വഴിയോ വാങ്ങാം. ഇതിന് എക്സിറ്റ് ചാർജ് ഈടാക്കില്ല. ഒരാൾക്ക് ഒരു ഗ്രാം മുതൽ സ്വർണവും വാങ്ങാവുന്നതാണ്.
ഡിജിറ്റൽ ഗോൾഡ്
പല മൊബൈൽ വാലറ്റ് കമ്പനികളും, ഉദാഹരണത്തിന് പേടിഎം, മൊബിക്വിക്, ഫോൺപേ എന്നിവ സ്വർണം വിൽക്കാൻ എംഎംടിസി-പിഎംപി അല്ലെങ്കിൽ സേഫ്ഗോൾഡുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് മിനിമം മൂല്യം 1 രൂപ മുതൽ നിക്ഷേപം ആരംഭിക്കാം. ഡിജിറ്റൽ സ്വർണ്ണത്തിന്മേലുള്ള നികുതി ഭൗതിക സ്വർണ്ണത്തിന് തുല്യമാണ്.
സ്വർണ്ണ നാണയങ്ങൾ
0.5 ഗ്രാം മുതൽ 50 ഗ്രാം വരെ തൂക്കമുള്ള സ്വർണ്ണ നാണയങ്ങൾ വിപണിയിൽ ലഭ്യമാണ്. അതായത് നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന ഏറ്റവും ചെറിയ സ്വർണ്ണ നാണയം 0.5 ഗ്രാമിന്റേതാണ്. ആഭരണങ്ങൾ വാങ്ങുന്നതിനേക്കാൾ സ്വർണ്ണ നാണയങ്ങൾ വാങ്ങുന്നതാണ് കൂടുതൽ ലാഭകരം. കുറഞ്ഞ പണിക്കൂലി മാത്രമാണ് സ്വർണ നാണയത്തിന് ഉള്ളത്. ഏറ്റവും കുറഞ്ഞ ഭാരത്തിൽ നിങ്ങൾക്ക് സ്വർണ്ണത്തിന്റെ ഏറ്റവും ശുദ്ധമായ രൂപം വാങ്ങാൻ കഴിയും എന്നതാണ് സ്വർണനാണയത്തിന്റെ പ്രത്യേകത.
malayalam.goodreturns.in
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications