സ്ഥിര നിക്ഷേപം (എഫ്ഡി) മറ്റെല്ലാ നിക്ഷേപ മാർഗങ്ങളെക്കാളും വളരെ സുരക്ഷിതമാണ്. അതുകൊണ്ട് തന്നെ നിരവധിയാളുകൾ സ്ഥിര നിക്ഷേപങ്ങളിൽ കാശ് നിക്ഷേപിക്കാറുമുണ്ട്. എന്നാൽ അടുത്തിടെയായി സ്ഥിര നിക്ഷേപങ്ങളോട് ആളുകൾക്ക് അൽപ്പം താത്പര്യം കുറഞ്ഞിട്ടുമുണ്ട്. തുടർച്ചയായുള്ള പലിശ നിരക്ക് കുറയ്ക്കലാണ് ഇതിന് കാരണം.
റിപ്പോ നിരക്കും പലിശയും
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തുടർച്ചയായ ധനനയ അവലോകന യോഗങ്ങളിലെല്ലാം റിപ്പോ നിരക്ക് കുറയ്ക്കുന്നതിനെ തുടർന്നാണ് ബാങ്കുകൾ എഫ്ഡി പലിശ നിരക്ക് കുറയ്ക്കുന്നത്. കഴിഞ്ഞ മാസത്തെ വായ്പാനയ അവലോകനത്തിന് ശേഷം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങി എല്ലാ മുൻനിര ബാങ്കുകളും എഫ്ഡി നിരക്ക് കുറയ്ക്കാൻ തുടങ്ങി.
കാലാവധി
സാധാരണയായി, ബാങ്കുകൾ 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള എഫ്ഡികളാണ് വാഗ്ദാനം ചെയ്യുന്നത്. തിരഞ്ഞെടുത്ത കാലാവധികളിൽ 8% ൽ കൂടുതൽ പലിശ വാഗ്ദാനം ചെയ്യുന്ന നാല് ബാങ്കുകൾ താഴെ പറയുന്നവയാണ്.
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് വിവിധ കാലാവധികളിലുള്ള എഫ്ഡികൾക്ക് 4 മുതൽ 8 ശതമാനം വരെ പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. ഒരു വർഷം കാലാവധിയുള്ള നിക്ഷേപങ്ങൾക്ക്, ഐഡിഎഫ്സി ബാങ്ക് 8.00% പലിശയാണ് നൽകുന്നത്. 1 വർഷം, 1 ദിവസം മുതൽ 2 വർഷം വരെ കാലാവധി പൂർത്തിയാകുമ്പോൾ, ബാങ്ക് അതേ 8% പലിശ നൽകുന്നു. ഒന്ന്, രണ്ട് വർഷം കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്കാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിൽ ഏറ്റവും ഉയർന്ന പലിശ നിരക്ക് ലഭിക്കുക.
ഡിസിബി ബാങ്ക്
7 ദിവസത്തിനും 10 വർഷത്തിനും ഇടയിലുള്ള നിക്ഷേപങ്ങൾക്ക് ഡിസിബി ബാങ്കിലെ എഫ്ഡി പലിശ നിരക്ക് 5.40 ശതമാനം മുതൽ 8.00 ശതമാനം വരെയാണ്. 3 വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്കാണ് ഡിസിബി ബാങ്ക് ഏറ്റവും ഉയർന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നത്. ഈ കാലാവധിയിലുള്ള നിക്ഷേപങ്ങൾക്ക് നിങ്ങൾക്ക് 8.00% പലിശ ലഭിക്കും.
ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്
ചെന്നൈ ആസ്ഥാനമായുള്ള ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് പൊതുജനങ്ങൾക്ക് 5% മുതൽ 8.3% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് സാധാരണ എഫ്ഡി നിരക്കിനേക്കാൾ 0.60 ശതമാനം അധിക പലിശ ലഭിക്കും. 1 വർഷം മുതൽ 3 വർഷം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് ബാങ്ക് 8 ശതമാനത്തിൽ കൂടുതൽ പലിശ നൽകുന്നു. 1 വർഷം മുതൽ 18 മാസം വരെ കാലാവധി പൂർത്തിയാകുന്ന എഫ്ഡിക്ക്, ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് 8% പലിശയും 18 മാസവും ഒരു ദിവസവും മുതൽ 2 വർഷം വരെയുള്ള ടേം ഡിപ്പോസിറ്റുകൾക്കും ബാങ്ക് 8.20 ശതമാനവും പലിശ നൽകുന്നു. 2 വർഷവും ഒരു ദിവസവും മുതൽ 3 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് 8.30% പലിശയും നൽകുന്നുണ്ട്.
ജന സ്മോൾ ഫിനാൻസ് ബാങ്ക്
ജന സ്മോൾ ഫിനാൻസ് ബാങ്ക് അല്ലെങ്കിൽ ജനലക്ഷ്മി ഫിനാൻഷ്യൽ സർവീസസ് ബാങ്ക് 4.50 ശതമാനം മുതൽ 8.40 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. 1 വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾ നിങ്ങൾക്ക് 8.00% പലിശ ലഭിക്കും. കാലാവധി 1 വർഷത്തിനും 2 വർഷത്തിൽ താഴെയുമുള്ള എഫ്ഡിക്ക് 8.25% പലിശ ലഭിക്കും. ജന സ്മോൾ ഫിനാൻസ് ബാങ്ക് 3 വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് ഏറ്റവും ഉയർന്ന പലിശ നൽകും, അതായത് 8.40%. 3 വർഷം മുതൽ 5 വർഷം വരെ നീളുന്നതുമായ നിക്ഷേപങ്ങൾക്ക് നിങ്ങൾക്ക് 8.25% പലിശ ലഭിക്കും.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications