പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് ഉടമകൾക്ക് മുന്നറിയിപ്പുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ). ചില ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് ജീവനക്കാരെ വഞ്ചിക്കുന്ന തട്ടിപ്പുകാരെയും ചില ഡീലർമാരെയും കുറിച്ചാണ് ഇപിഎഫ്ഒ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
അഞ്ജാത കോളുകൾ
ഇപിഎഫ്‌ഒ മറ്റേതെങ്കിലും സ്വകാര്യ അല്ലെങ്കിൽ മൂന്നാം കക്ഷി അതോറിറ്റിയെ സേവനങ്ങൾക്കായി നിയോഗിച്ചിട്ടില്ലെന്നും ഫോൺ കോൾ, മെസേജുകൾ, ഇമെയിലുകൾ, മറ്റ് ഡിജിറ്റൽ മാധ്യമങ്ങൾ എന്നിവയിലൂടെ അജ്ഞാത വ്യക്തികൾ നൽകുന്ന പിഎഫ് വാഗ്ദാനങ്ങളിൽ വീഴരുതെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സ്വകാര്യവും രഹസ്യാത്മകവുമായ വിവരങ്ങൾ ഒരിയ്ക്കലും ഇത്തരക്കാർക്ക് വെളിപ്പെടുത്തരുതെന്നും ഇപിഎഫ്ഒ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സ്വകാര്യ വിവരങ്ങൾ
നിങ്ങളുടെ സ്വകാര്യ വിവരങ്ങളായ ആധാർ / പാൻ / യുഎഎൻ / ബാങ്ക് വിശദാംശങ്ങൾ എന്നിവ ഫോണിൽ പങ്കിടാൻ ഇപിഎഫ്‌ഒ ഒരിക്കലും ആവശ്യപ്പെടുന്നില്ല. തുക നിക്ഷേപിക്കാനായി ഇപിഎഫ്ഒ ഒരിക്കലും ഒരു വരിക്കാരനെയും വിളിക്കാറുമില്ല. ഇത്തരം വ്യാജ കോളുകളോട് ദയവായി പ്രതികരിക്കരുതെന്നാണ് ഇപിഎഫ്ഒ ഹോംപേജിൽ നൽകിയിരിക്കുന്ന നിർദ്ദേശം.
ഇപിഎഫ്ഒ സേവനങ്ങൾ
ജീവനക്കാരുടെ സൗകര്യാർത്ഥം പ്രൊവിഡന്റ് ഫണ്ട് പിൻവലിക്കൽ, നാമനിർദ്ദേശം, കൈമാറ്റം, പാസ്ബുക്ക് പരിപാലനം എന്നിവ ഉൾപ്പെടെ ഒന്നിലധികം സേവനങ്ങൾ ഇപിഎഫ്ഒ വാഗ്ദാനം ചെയ്യുന്നുണ്ട്. വിരമിച്ച ശേഷമാണ് പ്രൊവിഡന്റ് ഫണ്ട് ബാലൻസ് പിൻവലിക്കാൻ ജീവനക്കാരന് അനുവാദമുള്ളൂ. എന്നിരുന്നാലും, അടിയന്തര ആവശ്യങ്ങൾക്ക് ഒരു വ്യക്തിക്ക് ഇപിഎഫ് അക്കൗണ്ടിൽ നിന്ന് ഭാഗിക പിൻവലിക്കൽ നടത്താവുന്നതാണ്.
പിഎഫ് പിൻവലിക്കൽ
പ്രൊവിഡന്റ് ഫണ്ട് ബാലൻസ് പിൻവലിക്കാൻ അപേക്ഷിച്ച ആളുകൾക്ക് ഇപിഎഫ്ഒ ഓൺലൈൻ പോർട്ടലായ www.epfindia.gov.in വഴി ക്ലെയിം നില പരിശോധിക്കാൻ കഴിയും. അംഗങ്ങളുടെ വിശദാംശങ്ങൾ പരിശോധിച്ച ശേഷം തൊഴിലുടമകൾക്ക് പിഎഫ് കൈമാറ്റ അഭ്യർത്ഥന സമർപ്പിക്കാൻ അധികാരമുണ്ട്. തൊഴിലുടമ ഇപിഎഫ്ഒ ഓൺലൈൻ പോർട്ടൽ വഴി പിഎഫ് പിൻവലിക്കൽ അഭ്യർത്ഥന അംഗീകരിക്കുകയും സമർപ്പിക്കുകയും വേണം.
നികുതി
5 വർഷം പൂർത്തിയാകുന്നതിന് മുമ്പ് പിൻവലിച്ച പ്രോവിഡന്റ് ഫണ്ട് ബാലൻസിന് നികുതി നൽകേണ്ടതുണ്ട്. അതായത്, തൊഴിലില്ലായ്മ, വിരമിക്കൽ, കുട്ടികളുടെ വിവാഹം / വിദ്യാഭ്യാസം, അസുഖം, വായ്പ തിരിച്ചടവ്, സ്ഥലം / വീട് വാങ്ങൽ, വീട് പുതുക്കിപ്പണിയൽ എന്നീ ആവശ്യങ്ങൾക്ക് ഒരു വ്യക്തിക്ക് പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടിൽ നിന്ന് ഭാഗിക തുക പിൻവലിക്കാൻ അർഹതയുണ്ട്. 2018-19 സാമ്പത്തിക വർഷത്തിൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ (ഇപിഎഫ്) പലിശ നിരക്ക് 8.65 ശതമാനമാണ്.
malayalam.goodreturns.in
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
