നിങ്ങൾ നിക്ഷേപം നടത്തിയിരിക്കുന്ന ബാങ്ക് സാമ്പത്തികമായി തകർന്നു എന്ന് കരുതുക, നിങ്ങൾ നിക്ഷേപിച്ചിരിക്കുന്ന പണം നിങ്ങൾക്ക് തിരികെ ലഭിക്കുമെന്ന് കരുതുന്നുണ്ടോ? കാശ് തിരികെ ലഭിക്കാൻ നിങ്ങൾ ചെയ്യേണ്ടത് എന്ത്? നിക്ഷേപ ഗ്യാരണ്ടിയെക്കുറിച്ച് അറിയേണ്ട് കൂടുതൽ വിവരങ്ങൾ ഇതാ..
നിക്ഷേപ ഗ്യാരണ്ടി പരിധി
രാജ്യത്ത് നിലവിലുള്ള നിക്ഷേപ ഗ്യാരണ്ടി പരിധി ഉയർത്തുന്നതിനുള്ള നടപടികൾ സർക്കാർ പരിഗണനയിലുണ്ടെന്ന് ധനമന്ത്രി നിർമ്മല സീതാരാമനെ ഉദ്ധരിച്ച് വാർത്താ ഏജൻസി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. നിലവിലെ ബാങ്ക് ഡെപ്പോസിറ്റ് ഇൻഷുറൻസ് സ്കീം പ്രകാരം ഒരു ലക്ഷം രൂപ വരെയാണ് നിക്ഷേപകന് തിരികെ നൽകുന്നത്.
പിഎംസി ബാങ്ക് പ്രതിസന്ധി
മുംബൈ ആസ്ഥാനമായുള്ള സഹകരണ ബാങ്കായ പിഎംസി ബാങ്കിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ നിർദ്ദേശം. പ്രതിസന്ധി നേരിടുന്ന ബാങ്കിലെ ഉപഭോക്താക്കൾക്ക് ഏറ്റവും പുതിയ മെച്ചപ്പെടുത്തിയ പരിധി അനുസരിച്ച് 40,000 രൂപ വരെയാണ് പിൻവലിക്കാൻ സാധിക്കുക.
എന്താണ് ഡിപ്പോസിറ്റ് ഇൻഷുറൻസ് സ്കീം?
ഈ സ്കീം സേവിംഗ്സ് നിക്ഷേപം, ഫിക്സഡ് ഡിപ്പോസിറ്റ്, റിക്കറിംഗ് ഡിപ്പോസിറ്റ് ഉൾപ്പെടെ എല്ലാത്തരം ബാങ്ക് നിക്ഷേപങ്ങളും ഇൻഷ്വർ ചെയ്യും. റിസർവ് ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ഡിപ്പോസിറ്റ് ഇൻഷുറൻസ്, ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ (ഡിഐസിജിസി) ആണ് ബാങ്ക് നിക്ഷേപം ഇൻഷ്വർ ചെയ്യുന്നത്. ബാങ്ക് നിക്ഷേപകരിൽ നിന്ന് ഏജൻസി നേരിട്ട് പ്രീമിയവും ഈടാക്കുന്നില്ല. എന്നാൽ ഇൻഷുറൻസ് കവറിനായി ബാങ്കുകൾ നാമമാത്രമായ പ്രീമിയം അടയ്ക്കുന്നുണ്ട്.
ഇൻഷുറൻസ് തുക ലഭിക്കുന്നത് എപ്പോൾ?
ബാങ്ക് അടച്ച് പൂട്ടിയാൽ മാത്രമേ നിക്ഷേപ ഗ്യാരണ്ടി തുക ലഭിക്കുകയുള്ളൂ. ബാങ്ക് പ്രതിസന്ധിയിലാണെന്ന് കരുതി പണം നിക്ഷേപകർക്ക് ലഭിക്കില്ല. നിലവിലുള്ള ഒരു ലക്ഷത്തിൽ നിന്ന് നിക്ഷേപ ഗ്യാരണ്ടി പരിധി ഉയർത്തുന്നത് പാർലമെന്റ് വഴിയായിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഡിപ്പോസിറ്റ് ഇൻഷുറൻസിന്റെ നിലവിലെ ഉയർന്ന പരിധി വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എസ്‌ബിഐ ഒരു റിപ്പോർട്ട് പുറത്തു വിട്ടിരുന്നു.
ഒരു ലക്ഷം രൂപ
നിലവിലെ നിക്ഷേപ ഗ്യാരണ്ടി പരിധിയായ ഒരു ലക്ഷം രൂപ മൂലധനവും പലിശയും ഉൾക്കൊള്ളുന്നതാണ്. തകർന്ന ബാങ്കിന്റെ എല്ലാ ശാഖകളിലെയും എല്ലാ നിക്ഷേപങ്ങളെയും കണക്കുകൂട്ടിയാണ് നിക്ഷേപകന് ഒരു ലക്ഷം രൂപ നൽകുന്നത്. അതായത് ഒരു വ്യക്തി ബാങ്കിന്റെ വിവിധ ശാഖകളിൽ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിലും അവർക്ക് പരമാവധി ലഭിക്കുന്ന തുക ഒരു ലക്ഷം രൂപ വരെയായിരിക്കും.
ആർക്കൊക്കെ ബാധകം?
സ്വകാര്യമേഖല, സഹകരണ, ഇന്ത്യയിലെ വിദേശ ബാങ്കുകളുടെ ശാഖകൾ ഉൾപ്പെടെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന എല്ലാ ബാങ്കുകളും നിക്ഷേപ ഇൻഷുറൻസ് പദ്ധതിയിൽ ഉൾക്കൊള്ളുന്നു. എന്നാൽ വിദേശ സർക്കാരുകളുടെ നിക്ഷേപം, കേന്ദ്ര / സംസ്ഥാന സർക്കാരുകളുടെ നിക്ഷേപം, അന്തർ ബാങ്ക് നിക്ഷേപം എന്നിങ്ങനെയുള്ളവയ്ക്ക് ചില ഇളവുകളുണ്ട്.
malayalam.goodereturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications