സ്വന്തം രാജ്യത്തും വിദേശ രാജ്യങ്ങളിലും ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വാഗ്ദാനം ചെയ്യുന്ന വായ്പയാണ് വിദ്യാഭ്യാസ വായ്പ. വിദ്യാഭ്യാസ ചെലവിന് ആവശ്യമായ തുകയാണ് വായ്പയായി ലഭിക്കുക. നിരവധി ബാങ്കുകളും നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനികളും നിലവിൽ വിദ്യാഭ്യാസ വായ്പ വാഗ്ദാനം ചെയ്യുന്നുണ്ട്.
സുരക്ഷിതമല്ലാത്ത വായ്പ
വിദ്യാഭ്യാസ വായ്പകളുടെ പലിശ നിരക്ക് വ്യക്തിഗത വായ്പകളുടേതിന് സമാനമാണ്. കാരണം വിദ്യാഭ്യാസ വായ്പയെ സുരക്ഷിതമല്ലാത്ത ക്രെഡിറ്റ് സേവനമായാണ് ബാങ്കുകൾ തരംതിരിക്കുന്നത്. കാരണം നിരവധി വിദ്യാർത്ഥികൾക്ക് കൃത്യസമയത്ത് വിദ്യാഭ്യാസ വായ്പകൾ തിരിച്ചടയ്ക്കാൻ സാധിക്കാറില്ല.
കൂടുതൽ ഇളവുകൾ
വ്യക്തിഗത വായ്പകൾ, വാഹന വായ്പകൾ, സ്വർണ്ണ വായ്പകൾ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ വിദ്യാഭ്യാസ വായ്പകൾക്ക് കൂടുതൽ ഇളവുകൾ ലഭിക്കാറുണ്ട്. കൂടാതെ വിദ്യാഭ്യാസ വായ്പയ്ക്ക് കൂടുതൽ തിരിച്ചടവ് മാനദണ്ഡങ്ങളും മൊറട്ടോറിയം കാലാവധിയുമുണ്ട്. പലിശയടവ് കുറയ്ക്കാൻ തിരിച്ചടവ് കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് വിദ്യാഭ്യാസ വായ്പകൾ തിരിച്ചടയ്ക്കാനും ആളുകൾ ശ്രമിക്കാറുണ്ട്.
എങ്ങനെ വേഗത്തിൽ തിരിച്ചടയ്ക്കാം?
ജോലി ആരംഭിച്ചതിന് ശേഷം ഇഎംഐ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന നിരവധിയാളുകളുണ്ട്. അതേസമയം, മറ്റ് ചിലർ ജോലി ലഭിക്കുന്നതിന് മുമ്പ് തന്നെ വിദ്യാഭ്യാസ വായ്പാ ഭാരം പൂർണ്ണമായും ഒഴിവാക്കാനും ശ്രമിക്കാറുണ്ട്. നിങ്ങൾക്ക് വിദ്യാഭ്യാസ വായ്പകൾ വേഗത്തിൽ തിരിച്ചടയ്ക്കാൻ കഴിയുന്ന മൂന്ന് വഴികൾ താഴെ പറയുന്നവയാണ്.
അധിക പണം സമ്പാദിക്കുക
വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠിക്കുന്നതിന് ഒപ്പം തന്നെ പാർട്ട് ടൈം ജോലി ചെയ്തും ധാരാളം പണം സമ്പാദിക്കാനാകും. ഇങ്ങനെ സമ്പാദിക്കുന്ന തുക ചെലവുകൾക്ക് ശേഷം ബാക്കിയുള്ളത് വായ്പാ തിരിച്ചടവിന് ഉപയോഗിക്കാം. എന്നാൽ പഠനം തടസ്സപ്പെടാതെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള മതിയായ പ്രതിഫലം ലഭിക്കുന്ന ജോലി നേടുക എന്നതായിരിക്കണം അടിസ്ഥാന ലക്ഷ്യം.
അനാവശ്യ ചെലവുകൾ കുറയ്ക്കുക
വിദ്യാഭ്യാസ വായ്പ എടുത്തിരിക്കുന്നവർ അനാവശ്യ ചെലവുകൾ കുറയ്ക്കാൻ ശ്രമിക്കണം. കാരണം പ്രതിമാസ ചെലവുകൾ കുറയ്ക്കുന്നത് വഴി വിദ്യാഭ്യാസ വായ്പ ഇഎംഐ അടയ്ക്കാൻ നിങ്ങൾക്ക് സാധിക്കും. പണം മിച്ചം പിടിക്കുന്നതിലൂടെ എത്രയും വേഗം വായ്പ അടച്ച് തീർക്കുകയും ചെയ്യാം.
ബാലൻസ് ട്രാൻസ്ഫർ
വിദ്യാഭ്യാസ വായ്പ ഇഎംഐ ഭാരം കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു ഓപ്ഷനാണ് ബാലൻസ് ട്രാൻസ്ഫർ. ബാലൻസ് ട്രാൻസ്ഫർ ഫീസ്, പലിശ നിരക്കുകൾ, ഫിനാൻസ് ചാർജുകൾ, മറഞ്ഞിരിക്കുന്ന മറ്റ് നിരക്കുകൾ എന്നിവ ഉൾപ്പെടെ രണ്ട് ബാങ്കുകൾ തമ്മിലുള്ള പലിശ നിരക്ക് വ്യത്യാസത്തിന്റെ ആനുകൂല്യം ഇതുവഴി നിങ്ങൾക്ക് ലഭിക്കും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
