ഭവനവായ്പ എടുക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് പ്രധാനമായും രണ്ട് ഓപ്ഷനുകളാണുള്ളത്. ഒന്നുകിൽ ഒരു ബാങ്കിൽ നിന്ന് വായ്പ എടുക്കാം അല്ലെങ്കിൽ ഒരു ഹൗസിംഗ് ഫിനാൻസ് കമ്പനി (എച്ച്എഫ്സി) പോലുള്ള ഒരു നോൺ ബാങ്കിംഗ് ഹൗസിംഗ് ഫിനാൻസ് കമ്പനിയിൽ (എൻബിഎഫ്‌സി) നിന്ന് ഭവനവായ്പ തിരഞ്ഞെടുക്കാം. ഭവനവായ്പയ്ക്കായി ഒരു എച്ച്എഫ്‌സിയും ബാങ്കും തിരഞ്ഞെടുക്കുന്നതിന് വായ്പ തിരിച്ചടവ് കാലയളവ്, പ്രോസസ്സിംഗ് ഫീസ്, പലിശ നിരക്ക് മുതലായ പ്രധാന ഘടകങ്ങളെ ആശ്രയിക്കാം.
നിയന്ത്രിക്കുന്നത് ആര്?
വാണിജ്യ ബാങ്കുകളെ നിയന്ത്രിക്കുന്നത് റിസർവ് ബാങ്ക് (ആർബിഐ) ആണ്. എന്നാൽ നാഷണൽ ഹൗസിംഗ് ബാങ്ക് (എൻഎച്ച്‌ബി) നിയന്ത്രിക്കുന്ന പ്രത്യേക എൻബിഎഫ്‌സികളാണ് ഹൗസിംഗ് ഫിനാൻസ് കമ്പനികൾ. രണ്ട് സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്ന ഭവനവായ്പകൾ സമാനമാണെന്ന് തോന്നാമെങ്കിലും റെഗുലേറ്ററി പരിതസ്ഥിതിയിലെയും ഫണ്ട് സ്രോതസുകളിലെയും വ്യത്യാസങ്ങൾ കാരണം ഇരു വായ്പകൾക്കും പ്രത്യേകതകളുണ്ട്.
ഒക്ടോബർ ഒന്ന് മുതൽ
ഫ്ലോട്ടിംഗ് റേറ്റ് വായ്പകൾക്കുള്ള വായ്പാ നിരക്കിനെ ബാങ്കുകൾ 2019 ഒക്ടോബർ 1 മുതൽ റിപ്പോ നിരക്ക് പോലുള്ള ബാഹ്യ മാനദണ്ഡവുമായി ബന്ധിപ്പിക്കണമെന്ന് റിസർവ് ബാങ്ക് (ആർബിഐ) ഉത്തരവിട്ടിരുന്നു. അതിനാൽ റിപ്പോ നിരക്കിലെ കുറവിന് അനുസരിച്ച് ബാങ്ക് വായ്പകളിലും ഇന് വേഗത്തിൽ കുറവ് അനുഭവപ്പെടും. എന്നാൽ ഇത് എൻബിഎഫ്‌സി, എച്ച്‌എഫ്‌സി എന്നിവയ്ക്ക് ബാധകമല്ല.
ഓവർ ഡ്രാഫ്റ്റ് സൗകര്യം
ഭവനവായ്പ ഒരു ദീർഘകാല പ്രതിബദ്ധതയാണ്. നിങ്ങൾ വർഷങ്ങളോളം ഉയർന്ന പലിശ നൽകേണ്ടി വരും. ഉദാഹരണത്തിന്, 20 വർഷത്തെ കാലാവധിക്കായി നിങ്ങൾ പ്രതിവർഷം 8.6 ശതമാനം പലിശ നിരക്കിൽ 50 ലക്ഷം രൂപ ഭവനവായ്പ എടുത്തിട്ടുണ്ടെങ്കിൽ. 55 ലക്ഷം രൂപയുടെ പലിശ നിങ്ങൾ നൽകേണ്ടിവരും. ഇത് വായ്പയേക്കാൾ വളരെ കൂടുതലാണ്. ഇവിടെയാണ് ബാങ്കുകളുടെ ഓവർ ഡ്രാഫ്റ്റ് സൗകര്യം സഹായിക്കുന്നത്. ഇഎംഐകളേക്കാ8 കൂടുതലുള്ള തുക പ്രീ-പേയ്‌മെന്റുകളായി കണക്കാക്കപ്പെടുന്നു, ഇത് പലിശ പേയ്‌മെന്റുകളിൽ മൊത്തത്തിലുള്ള വായ്പ ബാധ്യത കുറയ്ക്കുകയും ചെയ്യും. എച്ച്എഫ്സികൾക്ക് ഇത് ബാധകമല്ല.
ക്രെഡിറ്റ് സ്കോർ
ഭവനവായ്പ അംഗീകാരത്തിനായി, ബാങ്കുകളുടെ ഡോക്യുമെന്റേഷൻ വളരെ കർശനമാണ്. അപേക്ഷകന് മികച്ച ക്രെഡിറ്റ് ചരിത്രം ഇല്ലെങ്കിലോ കുറഞ്ഞ ക്രെഡിറ്റ് സ്കോർ ആണെങ്കിലോ ബാങ്കിൽ നിന്ന് ഭവനവായ്പ നേടുന്നത് എളുപ്പമല്ല. ചില ബാങ്കുകൾ ഉയർന്ന ക്രെഡിറ്റ് സ്കോറുകളും മികച്ച ക്രെഡിറ്റ് ചരിത്രവുമുള്ളവർക്ക് കുറഞ്ഞ പലിശനിരക്ക് നൽകാൻ തുടങ്ങിയതിനാൽ നിങ്ങൾ എല്ലായ്പ്പോഴും ഒരു നല്ല ക്രെഡിറ്റ് സ്കോർ (750 ന് മുകളിൽ) നിലനിർത്താൻ ശ്രമിക്കണം. ബാങ്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, എച്ച്എഫ്സികൾ ക്രെഡിറ്റ് സ്കോറുകൾക്ക് കാര്യമായ പ്രാധാന്യം നൽകാറില്ല.
ഡോക്യുമെന്റേഷൻ സങ്കീർണ്ണം
വളരെ സങ്കീർണ്ണമായ ഡോക്യുമെന്റേഷൻ പ്രക്രിയയാണ് ബാങ്കുകളുടേത്. അതായത് ഭവനവായ്പ അപേക്ഷ പ്രോസസ്സ് ചെയ്യുന്നതിന് കൂടുതൽ സമയമെടുക്കും. ക്രെഡിറ്റ് സ്കോർ കുറവാണെങ്കിൽ കൂടുതൽ കാലതാമസമെടുക്കും. പലിശ നിരക്കിനെ സംബന്ധിച്ചിടത്തോളം സ്വകാര്യമേഖല ബാങ്കുകളുടെ പലിശനിരക്ക് പൊതുമേഖലാ ബാങ്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അല്പം കൂടുതലാണ്. ബാങ്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ എച്ച്‌എഫ്‌സികളിൽ ഡോക്യുമെന്റേഷൻ വളരെ ലളിതമാണ്. പെട്ടെന്ന് തന്നെ വായ്പയും ലഭിക്കും. എന്നാൽ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കിനെ അപേക്ഷിച്ച് എച്ച്എഫ്സികൾ നൽകുന്ന പലിശ നിരക്ക് പൊതുവെ കൂടുതലാണ്.
സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ചെലവുകൾ
പ്രോപ്പർട്ടി മൂല്യത്തിൽ ഭവനവായ്പ അനുവദിക്കുമ്പോൾ ബാങ്കുകൾ സാധാരണയായി സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ചെലവുകൾ എന്നിവ ഉൾപ്പെടുന്നില്ല. എന്നാൽ ഭവനവായ്പ അനുവദിക്കുമ്പോൾ, പ്രോപ്പർട്ടി മാർക്കറ്റ് മൂല്യനിർണ്ണയത്തിന്റെ ഭാഗമായി സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ചെലവുകൾ എന്നിവ എച്ച്എഫ്സിയിൽ ഉൾപ്പെടുന്നു.
വായ്പാ തുക
ഉദാഹരണത്തിന്, ഒരു പ്രോപ്പർട്ടി മാർക്കറ്റ് മൂല്യം 50 ലക്ഷം രൂപയാണെങ്കിൽ, ശരാശരി സ്റ്റാമ്പ് ഡ്യൂട്ടി ചാർജുകൾ പ്രോപ്പർട്ടിയിലെ മൊത്തം മാർക്കറ്റ് മൂല്യത്തിന്റെ 5 ശതമാനമാണ്. മാർക്കറ്റ് മൂല്യത്തിന്റെ ഒരു ശതമാനമാണ് ശരാശരി രജിസ്ട്രേഷൻ നിരക്കുകൾ. അതിനാൽ, സ്റ്റാമ്പ് ഡ്യൂട്ടി ചാർജുകളും രജിസ്ട്രേഷൻ ചാർജുകളും മൊത്തം ആറ് ശതമാനം വരെ വരും, ഇത് മൊത്തം വിപണി മൂല്യമായ 50 ലക്ഷം രൂപയിൽ മൂന്ന് ലക്ഷം രൂപയാണ്. പ്രോപ്പർട്ടി മാർക്കറ്റ് മൂല്യനിർണ്ണയത്തിന്റെ ഭാഗമായി മൂന്ന് ലക്ഷം രൂപ അധികമായി എച്ച്എഫ്‌സികളിൽ ഉൾപ്പെടുന്നു. അതിനാൽ, ഒരു എച്ച്എഫ്സി പ്രോപ്പർട്ടി മാർക്കറ്റ് മൂല്യത്തിന്റെ 80 ശതമാനം വായ്പയായി അനുവദിക്കുകയാണെങ്കിൽ, വായ്പക്കാരന് 53 ലക്ഷം രൂപയുടെ 80 ശതമാനം ലഭിക്കുമെന്നതിനാൽ ഉയർന്ന വായ്പ ലഭിക്കാൻ കഴിയും, അത് ഏകദേശം 42.4 ലക്ഷം രൂപയാണ്. എന്നാൽ 50 ലക്ഷം രൂപയുടെ 80 ശതമാനമാണ് ബാങ്ക് അനുവദിക്കുക, അതായത് 40 ലക്ഷം രൂപ. അതിനാൽ, നിങ്ങൾ ഒരു എച്ച്എഫ്സിയിൽ നിന്ന് ഒരു ഭവനവായ്പ എടുക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഉയർന്ന വായ്പാ തുക നേടാൻ കഴിയും.
ബാങ്കിൽ നിന്ന് വായ്പ ലഭിച്ചില്ലെങ്കിൽ
കുറഞ്ഞ വരുമാനം അല്ലെങ്കിൽ കുറഞ്ഞ ക്രെഡിറ്റ് സ്കോർ കാരണം നിങ്ങൾക്ക് ഒരു ബാങ്കിൽ നിന്ന് ഭവനവായ്പ ലഭിച്ചില്ലെങ്കിൽ ഭവനവായ്പയ്ക്കായി തീർച്ചയായും സമീപിക്കാവുന്ന മാർഗമാണ് എച്ച്എഫ്സികൾ. ഉയർന്ന പലിശ നിരക്കാണ് ഇവ വാഗ്ദാനം ചെയ്യുന്നതെങ്കിലും നടപടിക്രമങ്ങൾ വളരെ വേഗത്തിൽ പൂർത്തിയാക്കാം.
malayalam.goodreturns.in


Click it and Unblock the Notifications