കേന്ദ്ര-സംസ്ഥാന സർക്കാർ പിന്തുണയുള്ള നിക്ഷേപ മാർഗങ്ങളാണ് ചെറുകിട സമ്പാദ്യ പദ്ധതികൾ. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ (എൻഎസ്‌സി), റിക്കറിംഗ് ഡിപ്പോസിറ്റ് (ആർഡി), കിസാൻ വികാസ് പത്ര (കെവിപി), സുകന്യ സമൃദ്ധി പദ്ധതി തുടങ്ങിയ ഒമ്പത് ചെറുകിട സമ്പാദ്യ പദ്ധതികൾ ഇന്ത്യ പോസ്റ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ മികച്ച നിക്ഷേപ പദ്ധതികളിലൊന്നാണ് കിസാൻ വികാസ് പത്ര.
കിസാൻ വികാസ് പത്ര
ഒൻപത് വർഷവും അഞ്ച് മാസവും കൊണ്ട് അല്ലെങ്കിൽ 113 മാസം കൊണ്ട് ഇരട്ടിയാകുന്ന നിക്ഷേപ പദ്ധതിയാണ് കിസാൻ വികാസ് പത്ര. മൂന്നാം പാദത്തിൽ (ഒക്ടോബർ മുതൽ ഡിസംബർ വരെ) ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കിൽ സർക്കാർ മാറ്റം വരുത്തിയിട്ടില്ല. ജൂലൈ-സെപ്റ്റംബർ പാദത്തിൽ പലിശ നിരക്ക് 0.1 ശതമാനം സർക്കാർ കുറച്ചിരുന്നു. 113 മാസം കാലാവധിയുള്ള കിസാൻ വികാസ് പത്രികയ്ക്ക് 7.6 ശതമാനമാണ് പലിശ നിരക്ക്.
ആർക്കൊക്കെ നിക്ഷേപിക്കാം?
കിസാൻ വികാസ് പത്ര അക്കൗണ്ട് 18 വയസ്സിന് മുകളിലുള്ള ഏതൊരു വ്യക്തിക്കും സ്വയം അല്ലെങ്കിൽ പ്രായപൂർത്തിയാകാത്തവർക്ക് വേണ്ടി തുറക്കാൻ കഴിയും. കൂടാതെ രണ്ട് പേർക്ക് ചേർന്ന് ജോയിന്റ് കെവിപി അക്കൗണ്ടും തുറക്കാൻ കഴിയും. കെവിപി സർട്ടിഫിക്കറ്റ് ഒരു പോസ്റ്റ് ഓഫീസിൽ ആരംഭിച്ച് മറ്റൊരു പോസ്റ്റ് ഓഫീസിലേയ്ക്ക് മാറ്റാനാകും.
നിക്ഷേപ തുക
ഒരു കിസാൻ വികാസ് പത്ര അക്കൗണ്ട് തുറക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ തുക 1,000 രൂപയാണ്. 1,000 രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. എന്നാൽ ഈ അക്കൗണ്ടിൽ പരമാവധി നിക്ഷേപ പരിധി ഇല്ല. പലിശ നിരക്ക് ഓരോ പാദത്തിലും സർക്കാർ അവലോകനം നടത്തി പരിഷ്കരിക്കും.
നികുതി ആനുകൂല്യം
കിസാൻ വികാസ് പത്ര കാര്യമായ നികുതി ആനുകൂല്യങ്ങളൊന്നും നൽകുന്നില്ല എന്നത് ശ്രദ്ധേയമാണ്. കിസാൻ വികാസ് പത്ര സർട്ടിഫിക്കറ്റുകൾ ഇഷ്യു ചെയ്ത തീയതി മുതൽ രണ്ടര വർഷത്തിന് ശേഷമോ 30 മാസത്തിന് ശേഷമോ പിൻവലിക്കാവുന്നതാണ്.
നേരത്തെ പിൻവലിച്ചാൽ
30 മാസത്തിനു ശേഷം നിക്ഷേപ തുക പിൻവലിക്കുകയാണെങ്കിൽ, നിക്ഷേപിക്കുന്ന ഓരോ 1,000 രൂപയ്ക്കും അക്കൗണ്ട് ഉടമയ്ക്ക് 1,173 രൂപ ലഭിക്കും. 3 വർഷത്തിനുശേഷമാണ് തുക പിൻവലിക്കുന്നതെങ്കിൽ 1,211 രൂപ ലഭിക്കും. മൂന്നര വർഷത്തിനുശേഷമാണ് പിൻവലിക്കുന്നതെങ്കിൽ 1,251 രൂപ ലഭിക്കും.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
