നിലവിൽ 6 കോടി വരിക്കാർക്ക് സേവനം നൽകുന്ന ഏറ്റവും പഴയ സാമൂഹിക സുരക്ഷാ പദ്ധതിയാണ് എംപ്ലോയി പ്രൊവിഡൻറ് ഫണ്ട് (ഇപിഎഫ്). ഇപിഎഫ് സേവനം കൂടുതൽ എളുപ്പമാക്കി മാറ്റുന്നതിന്റെ ഭാഗമായി സർക്കാർ കഴിഞ്ഞ കുറച്ചു വർഷങ്ങളായി നിരവധി പരിഷ്കരണങ്ങളാണ് നടത്തിയിരിക്കുന്നത്. താഴെ പറയുന്നവയാണ് ഇപിഎഫ് നിയമങ്ങളിൽ സർക്കാർ ഉടൻ നടപ്പാക്കാൻ പദ്ധിയിടുന്ന ചില പരിഷ്കാരങ്ങകൾ.
വേതനം
ഒരാളുടെ വേതനമാണ് അയാളുടെ ഇപിഎഫ് സംഭാവനയെ തീരുമാനിക്കുന്നത്. മുമ്പ് അടിസ്ഥാന ശമ്പളവും ക്ഷാമ ബത്തയും ഇതിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഈ വർഷം സുപ്രീംകോടതിയുടെ വിധിക്ക് ശേഷം, വേതനത്തിൽ എല്ലാ വേരിയബിൾ അല്ലാത്ത അലവൻസുകളും ഉൾപ്പെടും. കൂടാതെ, പ്രതിമാസ ശമ്പളത്തിന്റെ 50% ത്തിലധികമോ അല്ലെങ്കിൽ കേന്ദ്രം അവതരിപ്പിച്ച മറ്റേതെങ്കിലും നിർദ്ദിഷ്‌ട ശതമാനത്തിലോ ആണെങ്കിൽ, പിഎഫ് സംഭാവന തീരുമാനിക്കുന്നതിന് വേതനത്തിൽ അധിക തുക ചേർക്കും. അതിനാൽ, നിർദ്ദേശം പാസാക്കിയാൽ, തൊഴിലുടമകൾ പ്രതിഫലവും മറ്റ് അലവൻസുകളും അവർ നൽകുന്ന മൊത്ത തുകയുടെ 50% ൽ കുറവാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം ജീവനക്കാർ ഇപിഎഫ് അക്കൗണ്ടിലേക്ക് ഉയർന്ന ഇപിഎഫ് സംഭാവന നൽകേണ്ടി വരും.
സംഭാവനയിലെ മാറ്റം
ഒരു നിശ്ചിത കാലയളവിലേക്ക് വ്യത്യസ്ത ജീവനക്കാരുടെ വിഭാഗത്തിന് ഡിഫറൻഷ്യൽ സംഭാവന നിരക്ക് ഈടാക്കാനുള്ള നിർദ്ദേശവും ഉണ്ടായിട്ടുണ്ട്. കുറഞ്ഞ വരുമാനം നേടുന്നവർക്ക് ഈ നീക്കം നല്ലതായിരിക്കും, കാരണം ഇത് സംഭാവന കുറച്ചതിനുശേഷം അവരുടെ ടേക്ക് ഹോം ശമ്പളം വർദ്ധിപ്പിക്കും.
ഇപിഎസിൽ നിന്ന് എൻപിഎസിലേക്ക് കൈമാറ്റം
ഇപിഎഫ് പെൻഷൻ പദ്ധതിയിൽ നിന്ന് ഫണ്ടുകൾ കൈമാറുന്നതിനുള്ള നിർദ്ദേശവും ഉണ്ട്, അതായത് ഇപിഎഫിൽ നിന്ന് എൻപിഎസിലേക്ക്. തൊഴിലുടമയുടെ 12% സംഭാവനയുടെ ഏകദേശം 8% ഇപിഎസ് ഫണ്ടിലേക്കാണ് പോകുന്നത്. എന്നാൽ ഇതിൽ ഭേദഗതി വരുത്തിയാൽ വിപണിയുമായി ബന്ധപ്പെട്ട് വരുമാനം ലഭിക്കുന്നതിന് സാധ്യതയുണ്ട്. കൂടാതെ, വരിക്കാരന് താത്പര്യമില്ലെങ്കിൽ എൻപിഎസിൽ നിന്ന് ഇപിഎഫിലേക്ക് വീണ്ടും മാറ്റം വരുത്താമെന്നും ബിൽ നിർദ്ദേശിക്കുന്നു.
ഇപിഎഫ് നിക്ഷേപം
പ്രതിമാസം 15,000 രൂപ ശമ്പളം ലഭിക്കുന്ന ജീവനക്കാർക്കും കുറഞ്ഞത് 20 തൊഴിലാളികളുള്ള തൊഴിലുടമകൾക്കും ഇപിഎഫിലേയ്ക്ക് നിക്ഷേപം നടത്തേണ്ടത് നിർബന്ധമാണ്. ഇപിഎഫ് നിക്ഷേപം ഓരോ മാസവും നിങ്ങളുടെ ശമ്പളത്തിൽ നിന്ന് തന്നെ പിടിക്കുന്നതിനാൽ പ്രത്യേകം നിക്ഷേപം നടത്തേണ്ട ആവശ്യമില്ല.
malayalam.goodreturns.in
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications