നിങ്ങൾ കഷ്ട്ടപ്പെട്ട് ഉണ്ടാക്കുന്ന കാശ് നിക്ഷേപിക്കാൻ പറ്റിയ ഏറ്റവും സുരക്ഷിതമാ നിക്ഷേപ മാർഗമാണ് ഫിക്സഡ് ഡിപ്പോസിറ്റുകൾ (എഫ്ഡി). മ്യൂച്വൽ ഫണ്ട് പോലുള്ള നിക്ഷേപ മാർഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നതിനാൽ ബാങ്ക് എഫ്ഡി സാധാരണക്കാരുടെ പ്രിയപ്പെട്ട നിക്ഷേപ രീതി തന്നെയാണ്. എന്നാൽ നിലവിലെ സ്ഥിതിയിൽ കുറഞ്ഞ പലിശ നിരക്കാണ് എഫ്ഡികളുടെ പോരായ്മ. അതിനാൽ ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ചില സ്മോൾ ഫിനാൻസ് ബാങ്കുകളെ പരിചയപ്പെടാം.
സ്മോൾ ഫിനാൻസ് ബാങ്കുകൾ
വാണിജ്യ ബാങ്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ചെറുകിട ധനകാര്യ ബാങ്കുകളാണ് (സ്മോൾ ഫിനാൻസ് ബാങ്കുകൾ) എഫ്ഡിക്ക് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക്, ഉത്‌കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് തുടങ്ങിയ ബാങ്കുകൾ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുത്ത കാലാവധികളിലുള്ള നിക്ഷേപങ്ങൾക്ക് 9 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.
ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക്
7 ദിവസം മുതൽ 90 ദിവസം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക്, ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് 4% പലിശ നൽകുന്നു. 91 ദിവസം മുതൽ 180 ദിവസം വരെയുള്ള നിക്ഷേപത്തിന് 6%, 181 ദിവസം മുതൽ 364 ദിവസം വരെ, 7%, 12 മാസം മുതൽ 15 മാസം വരെയും 15 മാസവും ഒരു ദിവസവും മുതൽ 18 മാസം വരെയും നീളുന്ന നിക്ഷേപങ്ങൾക്ക് ബാങ്ക് യഥാക്രമം 8%, 8.25% എന്നിങ്ങനെയും പലിശ ലഭിക്കും.
18 മാസം മുതൽ
18 മാസവും ഒരു ദിവസവും മുതൽ 21 മാസം വരെ നീളുന്ന എഫ്ഡിക്ക് 8.5 ശതമാനം പലിശ ലഭിക്കും. 21 മാസവും ഒരു ദിവസവും മുതൽ 24 മാസം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 8.75 ശതമാനം പലിശ ലഭിക്കും. 24 മാസവും ഒരു ദിവസവും മുതൽ 36 മാസം വരെ കാലാവധി പൂർത്തിയാകുന്ന എഫ്ഡിക്ക് 9 ശതമാനം നിരക്കിൽ ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് ഏറ്റവും ഉയർന്ന പലിശ നൽകുന്നു. 3 വർഷവും ഒരു ദിവസവും മുതൽ 5 വർഷം വരെയും 5 വർഷവും ഒരു ദിവസവും മുതൽ 7 വർഷം വരെയുമുള്ള എഫ്ഡിക്ക് യഥാക്രമം 8%, 7% പലിശ നിരക്കും ലഭിക്കും.
മുതിർന്ന പൗരന്മാർക്ക്
മുതിർന്ന പൗരന്മാർക്ക് സാധാരണ ഉപഭോക്താക്കളെ അപേക്ഷിച്ച് 50 ബേസിസ് പോയിന്റെ പലിശ നിരക്ക് അധികമായി ലഭിക്കും. 7 ദിവസം മുതൽ 7 വർഷം വരെ കാലാവധി പൂർത്തിയാകുന്ന എഫ്ഡിക്ക് 4.50 ശതമാനം മുതൽ 9.50 ശതമാനം വരെയാണ് മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന പലിശ നിരക്ക്.
ഉത്‌കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്
7 ദിവസം മുതൽ 45 ദിവസം വരെ കാലാവധി പൂർത്തിയാകുന്ന എഫ്ഡിക്കും 46 ദിവസം മുതൽ 90 ദിവസം വരെ കാലാവധി പൂർത്തിയാകുന്ന എഫ്ഡിയ്ക്കും ഉത്‌കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് യഥാക്രമം 5%, 5.75% എന്നിങ്ങനെ പലിശ ലഭിക്കും. 91 ദിവസം മുതൽ 180 ദിവസം വരെ ബാങ്ക് 7% പലിശയും 181 ദിവസം മുതൽ 270 ദിവസം വരെയും ബാങ്ക് 7.25 ശതമാനം പലിശ നൽകും. 271 ദിവസം മുതൽ ഒരു വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾ 7.50% പലിശ ലഭിക്കും.
ഒരു വർഷത്തിന് മുകളിൽ
ഒരു വർഷം മുതൽ 455 ദിവസം വരെ നീളുന്ന എഫ്ഡിയ്ക്ക് ബാങ്ക് 8.50% പലിശ നൽകും. 456 ദിവസം മുതൽ 2 വർഷത്തിൽ താഴെ വരെ നീളുന്ന നിക്ഷേപങ്ങൾക്ക് ഏറ്റവും ഉയർന്ന പലിശ നിരക്കായ 9 ശതമാനമാണ് ഉത്‌കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് നൽകുന്നത്. 2 വർഷം മുതൽ 5 വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങളിൽ ബാങ്ക് 8% നൽകുന്നു. 5 വർഷത്തെ എഫ്ഡിയിൽ, ഉത്‌കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് 8.35 ശതമാനവും 5 വർഷം മുതൽ 10 വർഷം വരെയുള്ള എഫ്ഡിക്ക് 8 ശതമാനം പലിശയും നൽകുന്നു.
സീനിയർ സിറ്റിസൺ
മുതിർന്ന പൗരന്മാർക്ക് സാധാരണ ഉപഭോക്താക്കളെക്കാൾ 50 ബേസിസ് പോയിന്റുകളാണ് ഉത്‌കർഷ് ബാങ്കും അധികമായി നൽകുന്നത്. 7 ദിവസം മുതൽ 10 വർഷം വരെ നീളുന്ന എഫ്ഡിക്ക് 5.50 ശതമാനം മുതൽ 9.50 ശതമാനം വരെ പലിശ നിരക്ക് ലഭിക്കും.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
