ഇന്ത്യയിലുടനീളം ഒരു വർഷം തന്നെ നിരവധി ഉത്സവങ്ങളും ആഘോഷങ്ങളുമാണുള്ളത്. രാജ്യത്തുടനീളം ആഡംബരത്തോടെ ആഘോഷിക്കുന്ന ചില ഉത്സവങ്ങളുണ്ട്. ധൻതേരസും ദീപാവലിയും ഇത്തരത്തിലുള്ള രണ്ട് ഉത്സവങ്ങളിൽ ഉൾപ്പെടുന്നു. ഓരോ ഉത്സവത്തോടും അനുബന്ധിച്ച് വ്യത്യസ്ത പുരാണങ്ങളും പാരമ്പര്യങ്ങളും ഉണ്ടെങ്കിലും, ധൻതേരസ് അവസരത്തിൽ സ്വർണം, വെള്ളി അല്ലെങ്കിൽ മറ്റ് വിലയേറിയ ലോഹങ്ങൾ വാങ്ങുന്നത് ശുഭ സൂചകമായാണ് കണക്കാക്കപ്പെടുന്നത്.
ആവശ്യക്കാർ കൂടും
ധൻതേരസ് അല്ലെങ്കിൽ അക്ഷയ തൃതീയ പോലുള്ള ദിവസങ്ങളിൽ സ്വർണത്തിന്റെ ആവശ്യകതയിൽ വലിയ വർദ്ധനവുണ്ടാകുന്നത് പതിവാണ്. സ്വർണം വാങ്ങാനിരിക്കുന്നവർ പോലും ഈ ശുഭ ദിനങ്ങളിൽ വാങ്ങാനാണ് ആഗ്രഹിക്കുക. സ്വർണ വിൽപ്പനയുടെ 40 ശതമാനവും നടക്കുന്നത് ഒക്ടോബർ മുതൽ നവംബർ വരെയുള്ള ഉത്സവകാലങ്ങളിലാണെന്ന് വ്യാപാരികൾ പറയുന്നു.
സമ്പന്നതയുടെ അടയാളം
ആഗോളതലത്തിലെ അനിശ്ചിതത്വം, വ്യാപാര യുദ്ധങ്ങൾ, രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ, മന്ദഗതിയിലുള്ള സമ്പദ്‌വ്യവസ്ഥ തുടങ്ങിയ സാഹചര്യമായതിനാൽ നിക്ഷേപകർ സ്വർണ്ണത്തെ ഒരു സുരക്ഷിത താവളമാാണ് കണക്കാക്കുന്നത്. എന്നാൽ ഇന്ത്യയിൽ, സ്വർണം വാങ്ങുന്നത് ഒരു പരമ്പരാഗത രീതിയാണ്. മാത്രമല്ല മിക്കയിടങ്ങളിലും സമ്പന്നതുടെ അടയാളമായാണ് സ്വർണത്തെ കണക്കാക്കുന്നത്.
മക്കൾക്ക് വേണ്ടിയുള്ള സമ്പാദ്യം
പരമ്പരാഗതമായി സമ്മാനങ്ങളായി നൽകാനും വിവാഹങ്ങളിലും ഉത്സവങ്ങളിലും മറ്റും ഉപയോഗിക്കുകയും ചെയ്യുന്ന ഒന്നാണ് സ്വർണം. പരമ്പരാഗതമായി, സ്വർണം ഒരാളുടെ മകൾക്കോ മരുമകൾക്കോ കൈമാറാനുള്ള നിക്ഷേപമായും (ആഭരണങ്ങളുടെ രൂപത്തിൽ) കണക്കാക്കുന്നു. മക്കൾക്ക് വേണ്ടി സ്വർണം വാങ്ങി കൂട്ടുന്നവരും നിരവധിയാണ്.
അധികമായാൽ..
മക്കൾക്ക് വേണ്ടി പ്രത്യേക അവസരങ്ങളിൽ സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് നല്ലതാണെങ്കിലും അമിതമായി സ്വർണം വാങ്ങുന്നതും അണിഞ്ഞു നടക്കുന്നതും ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. പണപ്പെരുപ്പത്തെ പ്രതിരോധിക്കാൻ സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് ഒരു മികച്ച മാർഗം തന്നെയാണ്. ആഗോള സാമ്പത്തിക പ്രതിസന്ധി പോലുള്ള കടുത്ത അനിശ്ചിതത്വങ്ങളിൽ മൊത്തം ആസ്തിയുടെ ഏകദേശം 3-5 ശതമാനം സ്വർണ്ണത്തിൽ നിക്ഷേപം നടത്താനാണ് വിദഗ്ധർ ശുപാർശ ചെയ്യുന്നത്.
മികച്ച നിക്ഷേപ മാർഗം
നിലവിൽ സ്വർണ വില ഏറ്റവും ഉയർന്ന നിലയിലാണ്. ഒക്ടോബർ 23 വരെയുള്ള കണക്കനുസരിച്ച് ഒരു വർഷത്തിൽ സ്വർണ വിലയിൽ 16% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നിക്ഷേപ ആവശ്യങ്ങൾക്കായി മാത്രം സ്വർണം വാങ്ങാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ആഭരണങ്ങൾക്ക് പകരം ഗോൾഡ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്) അല്ലെങ്കിൽ സോവറിൻ ഗോൾഡ് ബോണ്ടുകൾ (എസ്ജിബി) തുടങ്ങിയ പരിഗണിക്കുക.
നേട്ടം എന്ത്?
ഇവ രണ്ടും ആഭരണത്തേക്കാൾ ഉയർന്ന വരുമാനം നൽകുമെന്നല്ല, ഈ രണ്ട് ഓപ്ഷനുകളിലും ഇടപാട് ചെലവ് ഗണ്യമായി കുറവായിരിക്കും. കൂടാതെ സോവറിൻ ഗോൾഡ് ബോണ്ട് 2.5% അധിക വാർഷിക പലിശ നൽകുന്നു. കൂടാതെ, ഇടിഎഫുകളിലോ എസ്ജിബികളിലോ നിക്ഷേപിക്കുമ്പോൾ, സംഭരണത്തെയും സുരക്ഷയെയും കുറിച്ച് വിഷമിക്കേണ്ടതില്ല. ഭാഗികമായോ പൂർണ്ണമായും ഈ സ്വർണ്ണ രൂപങ്ങൾ എളുപ്പത്തിൽ പണമാക്കി മാറ്റാനും സാധിക്കും.
malayalam.goodreturns.in
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications