നഗരങ്ങളില്‍ വന്ന് അത്യാവശ്യം മോശമില്ലാത്ത സാലറിയില്‍ ജോലി ചെയ്യുന്ന യുവാക്കള്‍ക്കും മാസാവസാനമാകുമ്പോള്‍ പേഴ്സ് കാലിയാകുന്നു എന്ന പരാതിയാണ്. ഭാവിയിലേക്കായുള്ള നിക്ഷേപത്തിനായി യാതൊന്നും നീക്കിവെക്കാന്‍ അവര്‍ക്ക് ലഭിക്കുന്ന വരുമാനത്തില്‍ നിന്നും സാധിക്കുന്നില്ല എന്ന ചര്‍ച്ചകള്‍ റെഡിറ്റ് ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകളില്‍ അടുത്തിടെ വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. വീട്ടുവാടക, ഭക്ഷണം, യാത്രാച്ചിലവുകള്‍, ഇഎംഐകള്‍, മറ്റ് ചിലവുകള്‍ എല്ലാം കഴിഞ്ഞ് സേവിംഗ്സ് ഒന്നുമില്ലെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്.

എന്തുകൊണ്ടാണ് നമ്മുടെ യുവതയ്ക്ക് തങ്ങളുടെ വരുമാനം കുറവാണ് എന്ന് തോന്നുന്നത് ? നമുക്ക് നോക്കാം. റോക്കറ്റ് പോലെ കുതിച്ചുയരുന്ന നഗരങ്ങളിലെ ജീവിതച്ചിലവ് തന്നെ ഒരു പ്രധാന കാരണം. മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍ പോലുള്ള മെട്രോ നഗരങ്ങളില്‍ വീട്ടുവാടകയിനത്തില്‍ തന്നെ വരുമാനത്തിന്റെ 30 മുതല്‍ 50 ശതമാനം വരെ മാറ്റിവയ്ക്കേണ്ടതായിട്ടുണ്ട്. ഇതിന് പുറമേയാണ് എജുക്കേഷന്‍ ലോണ്‍, മറ്റ് ഇഎംഐകള്‍, കാര്‍ ലോണ്‍, യൂട്ടിലിറ്റി എക്സ്പെന്സുകള്, ഭക്ഷണം, യാത്ര... എല്ലാം കഴിയുമ്പോള്‍ അക്കൗണ്ടില്‍ ബാക്കി ഒന്നും കാണില്ല.
ഉയരുന്ന പണപ്പെരുപ്പത്തിനൊപ്പം സാലറിയില്‍ വര്‍ധനവുണ്ടാകുന്നില്ല എന്നതാണ് മറ്റൊന്ന്. സാലറി വര്‍ധനവ് നിശ്ചിത ഇടവേളകളില്‍ ലഭ്യമാകുന്നുണ്ടായിരിക്കാം, പക്ഷേ ആ വര്‍ധനവ് വര്‍ധിച്ചുവരുന്ന ജീവിതച്ചിലവിനോട് യോജിക്കുന്നതല്ല.
സോഷ്യല്‍ മീഡിയില്‍ കാണുന്ന മറ്റുള്ളവരുടെ ജീവിതം ജീവിക്കുവാനുള്ള ആഗ്രഹവും ജെന്‍സീകളുടെ ജീവിതച്ചിലവ് ഉയര്‍ത്തുന്നതിന് ഒരു ഘടകമാണ്. പുറത്തുനിന്ന് ഭക്ഷണം കഴിക്കുക, ഓണ്‍ലൈന്‍ ഷോപ്പിംഗ്, നിരന്തരമുള്ള ട്രിപ്പുകള്‍, ഇതൊന്നുമില്ലെങ്കില്‍ ലൈഫ് ഇല്ല എന്ന ചിന്ത മിക്കവര്‍ക്കുമുണ്ട്. നിര്‍ബന്ധമായും താനും ഇതൊക്കെ ചെയ്തിരിക്കണമെന്ന ഒരു അദൃശ്യ സമ്മര്‍ദ്ദം പലരും അഭിമുഖീകരിക്കുന്നു. അതിനനസുരിച്ച് ബഡ്ജറ്റ് തിരിത്തിക്കുമ്പോള് വരുമാനം മതിയാകാതെ വരികയും ചെയ്യുന്നു.
യഥാര്‍ത്ഥത്തില്‍ വരുമാനം വളരുന്നുണ്ട്, അതിനൊപ്പം പ്രതീക്ഷകളും ആവശ്യങ്ങളും വളരുന്നതാണ് ഈ വരുമാനം കുറവാണെന്ന ചിന്തയിലേക്കെത്തിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധരും പറയുന്നു. ചെറിയ പ്രായത്തില്‍ തന്നെ വീട്, കാര്‍, കല്യാണം എന്നിങ്ങനെ സ്വപ്നം കാണുന്ന ഇന്നത്തെ യുവതയ്ക്ക് അതിന്റെ ചിലവിനൊത്ത് സാലറി ലഭിക്കാത്തതാണ് നിരാശയുണ്ടാക്കുന്നത്. നല്ല ശമ്പളം കിട്ടിയാലും അതിന് പീസ് ഓഫ് മൈന്‍ഡ് തരാനൊക്കില്ല എന്ന കണ്‍ക്ലൂഷനിലാണ് ജെന്‍സീകള്‍ ഈ ചര്ച്ചകളവാസാനിപ്പിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
