ഉന്നത വിദ്യാഭ്യാസത്തിന് വലിയ തുക ചിലവ് വരുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഭാവിയിൽ അതിനുള്ള ചിലവുകൾ വർധിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ കുട്ടികളുടെ മികച്ച ഭാവിക്കായി ഉയർന്ന തുക നീക്കി വച്ചേ മതിയാകു. അതിനായി ഏതെങ്കിലും നിക്ഷേപ പദ്ധതികളിൽ ചേരുക എന്നതാണ് ഏറ്റവും എളുപ്പമുള്ള മാർഗം. നിങ്ങൾ ഒരു പെൺകുട്ടിയുടെ മാതാപിതാക്കളാണെങ്കിൽ സുകന്യ സമൃദ്ധി യോജന പദ്ധതിയിൽ നിക്ഷേപിക്കുന്നതാണ് ഉചിതം.
മികച്ച വരുമാനം, സുരക്ഷ എന്നിവ സുകന്യ സമൃദ്ധി യോജന വാഗ്ധാനം ചെയ്യുന്നു. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് നോക്കാം.
സുകന്യ സമൃദ്ധി യോജന
ബേട്ടി ബച്ചാവോ ബേഠി പടാവോ കാമ്പെയ്‌നിൻ്റെ ഭാഗമായി പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൻ്റെയും വിവാഹത്തിൻ്റെയും ചെലവുകൾ വഹിക്കുന്നതിന് മാതാപിതാക്കളെയോ രക്ഷിതാക്കളെയോ സഹായിക്കുന്നതിനുള്ള പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 2015-ലാണ് പദ്ധതി ആരംഭിക്കുന്നത്.
സുകന്യ സമൃദ്ധി അക്കൗണ്ട്
10 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാവുന്നതാണ്. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുമ്പോള്‍ അവള്‍ ആയിരിക്കും അക്കൗണ്ട് ഉടമ. ഒരു കുടുംബത്തിലെ രണ്ട് പെണ്‍കുട്ടികളുടെ പേരില്‍ മാത്രമേ അക്കൗണ്ട് തുറക്കാന്‍ സാധിക്കൂ. ഇരട്ടകള്‍/മൂന്നു കുട്ടികള്‍ എന്നിങ്ങനെ ജനിച്ചാല്‍ രണ്ടില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ തുറക്കാം.

പലിശ നിരക്ക്
ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കു സർക്കാർ പാദാടിസ്ഥാനത്തിൽ പരിഷ്‌കരിക്കും. സുകന്യ സമൃദ്ധി യോജന പദ്ധതിയുടെ പലിശ നിരക്ക് കഴിഞ്ഞ പാദത്തിൽ നിന്ന് മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്. 2024 ജൂലൈ-സെപ്റ്റംബർ പാദത്തിലെ പലിശ നിരക്ക് 8.2 ശതമാനം ആണ്.
വൻ നിക്ഷേപം ഒരുക്കാം
സുകന്യ സമൃദ്ധി യോജന പദ്ധതിയുടെ നിക്ഷേപ കാലയളവ് 15 വര്‍ഷവും മെച്യൂരിറ്റി കാലാവധി 21 വര്‍ഷവുമാണ്. ഓരോ സാമ്പത്തിക വര്‍ഷത്തിലും കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപം നടത്താം. മൊത്തം തുക ഒരുമിച്ചോ അല്ലെങ്കില്‍ പ്രതിമാസ അടിസ്ഥാനത്തിലോ അടയ്ക്കാവുന്നതാണ്.
നികുതി ഇളവ്
നിക്ഷേപങ്ങൾക്ക് 1961 ലെ ആദായ നികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം നിക്ഷേപകന് ഒരു സാമ്പത്തിക വർഷം 1.5 ലക്ഷം രൂപ വരെ നികുതി ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യാം. മെച്യൂരിറ്റിയെക്കുറിച്ചുള്ള അന്തിമ കോർപ്പസും ഈ സ്കീമിലെ നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന പലിശയും നികുതി ഒഴിവാക്കിയിരിക്കുന്നു. സുകന്യ സമൃദ്ധി യോജനയുടെ പ്രധാന നേട്ടം മെച്യൂരിറ്റി തുകയ്ക്ക് നികുതി നൽകേണ്ടതില്ല എന്നതാണ്.

മകൾക്കായി 28 ലക്ഷം രൂപ
സുകന്യ സമൃദ്ധി യോജനയിൽ എല്ലാ മാസവും 5000 രൂപ നിക്ഷേപിക്കുന്നു എന്ന് കരുതുക. അങ്ങനെയെങ്കിൽ ഒരു വർഷം 60,000 രൂപ നിക്ഷേപിക്കും. 5 വർഷം കൊണ്ട് ആകെ നിക്ഷേപിക്കുന്ന തുക 3,00,000 രൂപ. 10 വർഷം കൊണ്ട് 6,00,000 രൂപയായും 15 വർഷത്തിനുള്ളിൽ മൊത്തം 9,00,000 രൂപയും നിക്ഷേപിക്കും. 8.2 ശതമാനം പലിശ ലഭിച്ചാൽ 21 വർഷം പൂർത്തിയാക്കുമ്പോൾ 28.73 ലക്ഷം രൂപ സമ്പാദിക്കാൻ കഴിയും.
എങ്ങനെ പദ്ധതിയിൽ ചേരാം
സുകന്യ സമൃദ്ധി യോജനയിൽ അംഗമാകാനുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് നൽകാൻ പോസ്റ്റ് ഓഫീസിലോ പൊതു/സ്വകാര്യ ബാങ്കുകളോ സന്ദർശിക്കുക. ഓൺലൈൻ വഴിയും സുകന്യ സമൃദ്ധി യോജനയിൽ അംഗങ്ങളാവാം.
അക്കൗണ്ട് ആരംഭിച്ച് അഞ്ചുവർഷത്തിന് ശേഷം അക്കൗണ്ട് ഉടമയുടെ ഗുരുതര രോഗം, പെൺകുട്ടിയുടെ മാതാപിതാക്കളുടെ മരണം തുടങ്ങിയവ സംഭവിക്കുകയാണെങ്കിൽ പണം പിൻവലിക്കാം. കാലാവധി അവസാനിക്കാതെ പണം പിൻവലിക്കുേമ്പാൾ മതിയായ രേഖകൾ ഹാജരാക്കാൻ അക്കൗണ്ട് ഉടമക്ക് സാധിക്കണം.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications