ഉയർന്ന പലിശ നിരക്കുകളുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികൾ അവതരിപ്പിച്ചിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ( എസ്ബിഐ ), ബാങ്ക് ഓഫ് ബറോഡ , ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയുൾപ്പെടെ നിരവധി പ്രമുഖ ബാങ്കുകൾ. 0.25 ശതമാനം മുതല്‍ 0.30 ശതമാനംവരെ വര്‍ധനവാണ് പലിശ നിരക്കില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മുതിര്‍ന്ന പൗരന്മാര്ക്ക് 0.50 ശതമാനം അധിക പലിശയും ഈ ബാങ്കുകള്‍ നല്‍കുന്നുണ്ട്.
എസ്ബിഐ അമൃത് വൃഷ്ടി
എസ്ബിഐ സ്പെഷ്യൽ എഫ്ഡിക്ക് അമൃത് വൃഷ്ടി എന്നാണ് പേര് നൽകിയിരിക്കുന്നത്. അമൃത് വൃഷ്ടി പദ്ധതി പ്രകാരം 444 ദിവസത്തെ നിക്ഷേപത്തിന് 7.25 ശതമാനം പലിശയാണ് എസ്ബിഐ വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം പലിശ നേടാം. സ്കീമിന് 2025 മാർച്ച് 31 വരെ സാധുതയുണ്ട്.
ബാങ്ക് ഓഫ് ബറോഡ - മൺസൂൺ ധമാക്ക
ബാങ്ക് ഓഫ് ബറോഡ ആരംഭിച്ച പ്രത്യേക സ്ഥിര നിക്ഷേപത്തിന്റെ പേര് മൺസൂൺ ധമാക്ക എന്നാണ്. രണ്ട് നിക്ഷേപ കാലാവധിയിൽ പദ്ധതി ലഭ്യമാണ്. 399 ദിവസത്തെ കാലാവധിയുള്ള നിക്ഷേപത്തിന് 7.5 ശതമാനമാണ് വാർഷിക പലിശ. 333 ദിവസത്തെ കാലാവധിയുള്ള നിക്ഷേപത്തിന്റെ പലിശ നിരക്ക് 7.15 ശതമാനമാണ്. മുതിർന്ന പൗരന്മാർക്ക് കൂടുതൽ ഉയർന്ന പലിശ ലഭിക്കും. 3 കോടി രൂപ വരെയാണ് പരാമാവധി നിക്ഷേപം.

ബാങ്ക് ഓഫ് മഹാരാഷ്ട്ര
വിവിധ കാലയളവുകളുള്ള നാല് സവിശേഷ പ്ലാനുകൾ ബാങ്ക് ഓഫ് മഹാരാഷ്ട്ര അവതരിപ്പിച്ചു: 200 ദിവസം, 400 ദിവസം, 666 ദിവസം, 777 ദിവസം എന്നിങ്ങനെയാണ് നിക്ഷേപ കാലാവധി. 200 ദിവസത്തെ നിക്ഷേപത്തിന് 6.9 ശതമാനം പലിശ നേടാം. അതേസമയം 400 ദിവസമാണ് നിക്ഷേപ കാലാവധിയെങ്കിൽ പലിശ 7.10 ശതമാനമാണ്.
666 ദിവസത്തെ കാലാവധിയുള്ള നിക്ഷേപത്തിന്റെ പലിശ നിരക്ക് 7.15 ശതമാനവും 777 ദിവസത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് വാഗ്ധാനം ചെയ്യുന്ന പലിശ നിരക്ക് 7.25 ശതമാനവുമാണ്. മുതിർന്ന പൗരന്മാർക്ക് കൂടുതൽ ഉയർന്ന പലിശ ലഭിക്കും.

ബാങ്കുകൾ വാഗ്ധാനം ചെയ്യുന്ന മറ്റ് പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികളും പരിശോധിക്കാം.
1. എസ്ബിഐ അമൃത് കലാഷ്
400 ദിവസത്തെ കാലാവധിയിൽ സാധാരണ പൗരന്മാർക്ക് 7.10 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനവും പലിശ ലഭിക്കുന്ന പ്രത്യേക നിക്ഷേപ പദ്ധതി. ഈ സ്കീം 2024 സെപ്റ്റംബർ 30-ന് അവസാനിക്കും.
2. പഞ്ചാബ് & സിന്ധ് ബാങ്ക്
222 ദിവസം കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 6.3 ശതമാനവും 333 ദിവസത്തെ കാലാവധിയുള്ള നിക്ഷേപത്തിന് 7.15 ശതമാനവും പലിശയാണ് ബാങ്ക് വാഗ്ധാനം ചെയ്യുന്നത്. നിക്ഷേപ കാലാവധി 444 ദിവസമാണെങ്കിൽ 7.25 ശതമാനം പലിശ നേടാം. 2024 സെപ്റ്റംബർ 30 വരെയാണ് കാലാവധി.
3. ഇന്ത്യൻ ബാങ്ക്
ഇന്ത്യൻ ബാങ്കിൻ്റെ പ്രത്യേക എഫ്ഡികളെ "ഇൻഡ് സൂപ്പർ 400" എന്നും "ഇൻഡ് സുപ്രീം 300 ഡേയ്സ്" എന്നും വിളിക്കുന്നു. 400 ദിവസമാണ് ഇൻഡ് സൂപ്പർ 400 നിക്ഷേപത്തിന്റെ കാലാവധി. പൊതുജനങ്ങൾക്ക് 7.25%, മുതിർന്നവർക്ക് 7.75 ശതമാനവും പലിശ നേടാം. 300 ദിവസമാണ് ഇൻഡ് സുപ്രീം 300 ഡേയ്സ് നിക്ഷേപത്തിന്റെ കാലാവധി. പൊതുജനങ്ങൾക്ക് 7.05%, മുതിർന്നവർക്ക് 7.55%, സൂപ്പർ സീനിയർ പൗരന്മാർക്ക് 7.80% എന്നിങ്ങനെയാണ് പലിശ നിരക്ക്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

മ്യൂച്വൽ ഫണ്ട് നിക്ഷേപകർ ശ്രദ്ധിക്കുക; എക്സ്പെൻസ് റേഷ്യോയിലെ ചെറിയ മാറ്റം നിങ്ങളുടെ ലാഭത്തെ കുറയ്ക്കുമോ?

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!



Click it and Unblock the Notifications
