സാമ്പത്തിക പ്രതിസന്ധികൾ വല്ലാതെ തളർത്തുന്നുണ്ടോ? പെട്ടെന്ന് പണം ആവശ്യമുണ്ടെങ്കിൽ പേഴ്സണൽ ലോണുകളെ ആശ്രയിക്കുന്നതാണ് എളുപ്പം. എന്നാൽ എവിടെ നിന്നും ലോൺ എടുക്കാം എന്നാണ് ആലോചിക്കുന്നത്? രാജ്യത്തെ എല്ലാ ബാങ്കുകളും പേഴ്സണൽ ലോണുകൾ നൽകുന്നുണ്ട്. എന്നാൽ ഓരോ ബാങ്കിലും വ്യത്യസ്ത പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. ബാങ്ക് ഈടാക്കുന്ന പലിശ നിരക്കിനെ അടിസ്ഥാനമാക്കിയാണ് ആളുകൾ വായ്പ തിരഞ്ഞെടുക്കുന്നത്.
അതിനാൽ തന്നെ ഏതൊരു വ്യക്തിക്കും കുറഞ്ഞ പലിശ നിരക്കുള്ള വായ്പകളോട് കൂടുതൽ താത്പര്യം. അത്തരത്തിൽ കുറഞ്ഞ പലിശ നിരക്കുള്ള വായ്പകൾക്കു വേണ്ടിയാണ് ആളുകൾ തിരയുന്നത്. വായ്പ തിരഞ്ഞെടുക്കുമ്പോൾ കാലാവധിയെ കുറിച്ചും ഇ.എം.ഐ തുകയെ കുറിച്ചും കൃത്യമായ ധാരണ ഉണ്ടായിരിക്കണം. ഉയർന്ന കാലാവധിയും ഉയർന്ന ഇ.എം.ഐ തുകയും നിങ്ങളെ അധിക ബാധ്യതയിലേക്ക് നയിച്ചേക്കാം.
കുറഞ്ഞ പലിശയുള്ള ലോണിന് അപേക്ഷിക്കുന്നതിനു മുന്നേ ഒരു ഇ.എം.ഐ കാൽക്കുലേറ്ററിന്റെ സഹായത്തോടെ വായ്പയെ കുറിച്ച് മനസിലാക്കാം. അതു പ്രകാരം കുറഞ്ഞ പലിശയുള്ള വായ്പ തിരഞ്ഞെടുക്കാൻ സാധിക്കും.
1. ലോൺ തുക : നിങ്ങൾക്ക് എത്ര രൂപയാണോ ആവശ്യം ആ തുക വായ്പക്കു വേണ്ടി അപേക്ഷിക്കാം. ഉദാഹരണത്തിന് 10 ലക്ഷത്തിന്റെ ആവശ്യമുണ്ടെങ്കിൽ 10 ലക്ഷത്തിന്റെ വായ്പക്ക് അപേക്ഷിക്കുക. ഈ തുക ഇ.എം.ഐ കാൽകുലേറ്ററിൽ നൽകുമ്പോൾ പ്രതിമാസ ഇ.എം.ഐ തുകയെ കുറിച്ച് നിങ്ങൾക്ക് വ്യക്തമായി മനസിലാക്കാൻ സാധിക്കും. കാരണം അതിൽ ഇ.എം.ഐ തുക കൂടുതലാണോ കുറവാണോ എന്ന് കാണിക്കും. ഈ ലോൺ തുകയും ഇ.എം.ഐയും പരസ്പരം നേരിട്ട് ആനുപാതികമാണ്.

2. പലിശ നിരക്ക്: പലിശ നിരക്ക് ബാങ്ക് ഈടാക്കുന്നതാണ്. അത് നിങ്ങൾക്ക് മാറ്റാൻ സാധിക്കില്ല. ഉദാഹരണത്തിന് 12% പലിശ ഈടാക്കുന്ന ഒരു സ്വകാര്യ ബാങ്കിൽ നിന്ന് നിങ്ങൾ പേഴ്സണൽ ലോൺ എടുത്താൽ പലിശ നിരക്ക് 11 ശതമാനമായിരിക്കും. ഇത് ലോൺ ഇ.എം.ഐക്ക് വിപരീത അനുപാതമാണ്.
അതായത് പലിശ നിരക്ക് ഉയരുമ്പോൾ ലോൺ ഇ.എം.ഐ കുറയും. കൂടാതെ, പലിശ നിരക്ക് കുറയുമ്പോൾ, ലോൺ ഇ.എം.ഐ ഉയരും. കൃത്യമായി പറഞ്ഞാൽ, ലോൺ ഇ.എം.ഐ കുറയാൻ വേണ്ടിയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ കുറഞ്ഞ പലിശ നിരക്ക് ഈടാക്കുന്ന ഒരു ബാങ്കിൽ തന്നെ വായ്പയ്ക്ക് അപേക്ഷിക്കണം.
3. ലോണിൻ്റെ കാലാവധി: വായ്പ എടുക്കുമ്പോൾ പ്രധാനമായും അറഞ്ഞിരിക്കേണ്ട കാര്യമാണ് കാലാവധി. ഇ.എം.ഐ കാൽക്കുലേറ്ററിൽ ലോൺ തുക പരിശോധിക്കുമ്പോൾ കാലാവധിയും പരിശോധിക്കണം. കാലാവധി വർദ്ധിക്കുമ്പോൾ ഇ.എം.ഐ തുക കുറവായിരിക്കണം, അതുപോലെ കാലാവധി കുറയുമ്പോൾ ഇ.എം.ഐ തുക വലുതായിരിക്കണം. അതായത് ഇവിടെ ലോൺ ഇ.എം.ഐക്ക് വിപരീത അനുപാതമാണ്.
ഈ മൂന്ന് കാര്യങ്ങൾ ഒരു വായ്പ എടുക്കുന്നതിനു മുന്നേ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ഇത് നിങ്ങളെ സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിവിടാതെ തടയും. ഓരോ വ്യക്തിക്കും കുറഞ്ഞ പലിശയുള്ള വായ്പയെടുത്ത് അധിക കടം ഇല്ലാതെ തിരിച്ചടക്കണം എന്നായിരിക്കും ആഗ്രഹം. ഇത്തരത്തിൽ നേരത്തെ ആസൂത്രണം ചെയ്താൽ കൃത്യമായി വായ്പ എടുക്കാനും തിരിച്ചടക്കാനും സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
