പണം സമ്പാദിക്കണമെന്ന് ആഗ്രഹമില്ലാത്ത മനുഷ്യരുണ്ടാകില്ല. എന്നാൽ അതിനുള്ള മാർഗം എന്താണ് എന്നാണ് എല്ലാവരും ആലോചിക്കുന്നത്. ലഭിക്കുന്ന പണത്തിൽ നിന്നും ഒരു നിശ്ചിത തുക നിക്ഷേപത്തിനായി മാറ്റിവയ്ക്കുക എന്നതാണ് സമ്പാദ്യമുണ്ടാക്കാനായി എല്ലാവർക്കും ചെയ്യാൻ സാധിക്കുന്ന ഒരു കാര്യം. വലിയ തുകയിൽ മാത്രമേ നിക്ഷേപം നടത്താനാൻ കഴിയുകയുള്ളു എന്നാണ് നിങ്ങൾ കരുതുന്നുവെങ്കിൽ, ഈ ധാരണ തെറ്റാണ്. നിങ്ങളുടെ വരുമാനത്തിനനുസരിച്ച് നിക്ഷേപം ആരംഭിക്കാം.
500 രൂപയിൽ താഴെ നിക്ഷേപം ആരംഭിച്ച് നല്ല ആനുകൂല്യങ്ങൾ നേടാൻ കഴിയുന്ന നിരവധി നിക്ഷേപ പദ്ധതികൾ ഇന്ത്യൻ പോസ്റ്റ് ഓഫീസിന് കീഴിലുണ്ട്. ഒരു ചെറിയ തുകയിൽ ആരംഭിക്കുക, നിങ്ങളുടെ വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച് നിക്ഷേപം വർദ്ധിപ്പിക്കാം. 500 രൂപയിൽ താഴെ നിക്ഷേപം ആരംഭിക്കാൻ കഴിയുന്ന പോസ്റ്റ് ഓഫീസിൻ്റെ 3 നിക്ഷേപ പദ്ധതികളെക്കുറിച്ച് നമുക്ക് നോക്കാം.

1. പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് ( പിപിഎഫ് )
സർക്കാർ പിന്തുണയുള്ള നിക്ഷേപ മാർഗമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. ഈ സ്കീമിൽ, കുറഞ്ഞത് 500 രൂപയും പരമാവധി 1.5 ലക്ഷം രൂപയും പ്രതിവർഷം നിക്ഷേപിക്കാം. 15 വർഷമാണ് നിക്ഷേപ കാലാവധി. അതിനുശേഷം അപേക്ഷിച്ചാൽ, 5 വർഷത്തേക്ക് ഒന്നോ അതിലധികമോ ബ്ലോക്കുകളിലേക്ക് നീട്ടാവുന്നതാണ്. നിലവിൽ പിപിഎഫിന് 7.1 ശതമാനം പലിശയാണ് നൽകുന്നത്. മൂന്ന് മാസം കൂടുമ്പോഴാണ് പലിശ നിരക്ക് കേന്ദ്ര സർക്കാർ നിശ്ചയിക്കുന്നത്.
പിപിഎഫിൽ എല്ലാ മാസവും നിങ്ങൾ 500 രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ 1,62,728 രൂപ ലഭിക്കും. നിക്ഷേപ കാലാവധി നീട്ടിയാൽ 20 വർഷത്തിൽ 2,66,332 രൂപയും 25 വർഷത്തിൽ 4,12,321 രൂപയും നേടാം.
2. സുകന്യ സമൃദ്ധി യോജന
രാജ്യത്തെ പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി കേന്ദ്ര സര്‍ക്കാര്‍ രൂപകല്‍പ്പന ചെയ്ത പദ്ധതികളില്‍ ഒന്നാണ് സുകന്യ സമൃദ്ധി യോജന അഥവാ എസ്എസ് വൈ. പത്ത് വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയുടെ പേരില്‍ അവരുടെ രക്ഷിതാക്കള്‍ക്ക് സുകന്യ സമൃദ്ധി യോജന പദ്ധതി ആരംഭിക്കാം. ഒരു പെണ്‍കുട്ടിയുടെ പേരില്‍ ഒരൊറ്റ അക്കൗണ്ട് മാത്രമേ അനുവദിക്കുകയുള്ളു. ഒരു രക്ഷിതാവിന് അവരുടെ രണ്ട് പെണ്‍കുട്ടികള്‍ക്ക് മാത്രമാകും അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുക.
സുകന്യ സമൃദ്ധി യോജന പദ്ധതിയുടെ നിക്ഷേപ കാലയളവ് 15 വര്‍ഷവും മെച്യൂരിറ്റി കാലാവധി 21 വര്‍ഷവുമാണ്. ഓരോ സാമ്പത്തിക വര്‍ഷത്തിലും കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപം നടത്താം. 8.2 ശതമാനമാണ് നിലവിലെ പലിശ.
പ്രതിമാസം 500 രൂപയെങ്കിലും പദ്ധതിയിൽ നിക്ഷേപിച്ചാൽ 15 വർഷത്തിനുള്ളിൽ 90,000 രൂപ നിക്ഷേപത്തിലൂടെ സമ്പാദിക്കാം. 8.2 ശതമാനം പലിശയിൽ 21 വർഷത്തിനു ശേഷം 2,77,103 രൂപ ലഭിക്കും.

3. പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം
പോസ്റ്റ് ഓഫീസുകളിലെ ഏറ്റവും ജനകീയമായൊരു പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം. മാസത്തിൽ നിശ്ചിത തുക നീക്കിവെച്ച് കാലാവധിയിൽ പലിശ സഹിതം തിരികെ ലഭിക്കും എന്നതാണ് ആവർത്തന നിക്ഷേപത്തിന്‍റെ ഗുണം. 100 രൂപയിൽ പോലും ഇതിൽ നിക്ഷേപം ആരംഭിക്കാം. നിക്ഷേപം തുടങ്ങിയാൽ 5 വർഷം തുടർച്ചയായി നിക്ഷേപിക്കണം. നിലവിൽ ഈ പദ്ധതിയുടെ പലിശ നിരക്ക് 6.7% ആണ്. ഈ സ്കീമിൽ നിങ്ങൾ എല്ലാ മാസവും 500 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, 5 വർഷത്തിന് ശേഷം 35,681 രൂപ നേടാം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications