ഇന്ത്യന്‍ സിലിക്കണ്‍ വാലിയായ ബെംഗളൂരുവില്‍ ഒരു വര്‍ഷം തളളിനീക്കാന്‍ എത്ര രൂപ വേണം? വാര്‍ഷിക ശമ്പളം 30-40 ലക്ഷവും മതിയാകില്ല എന്നാണ് സൗരവ് എന്നയാളുടെ വാദം. എക്സ് പോസ്റ്റ്, ഇന്റര്‍നെറ്റില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു.

30 ലക്ഷം രൂപ വാര്‍ഷിക ശമ്പളം നേടുന്ന ഒരാള്‍ക്ക് ബെംഗളൂരുവില്‍ ജീവിക്കണമെങ്കില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുകയോ പാര്‍ട്ടൈം ജോലി തേടുകയോ വേണമെന്നായിരുന്നു സൗരവ് കുറിച്ചത്. അതിശയോക്തി കലര്‍ന്ന, ജീവിതചെലവ് പൊലിപ്പിച്ച് കാണിക്കുന്നവരെ പരിഹസിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെങ്കിലും പോസ്റ്റ് ഗൗരവമാര്‍ന്ന ചര്‍ച്ചകള്‍ക്ക് വഴിതുറന്നു.
ജീവിത ശൈലി, ചെലവുയര്ത്തുന്ന പ്രധാന ഘടകമാണെന്നായിരുന്നു ഒരു നെറ്റിസണിന്റെ അഭിപ്രായം. 'ആഢംബരത്തിന് പിന്നാലെ പോയാല്‍ പണത്തിന് ബുദ്ധിമുട്ടനുഭവപ്പെടുമെന്നും'കുറഞ്ഞ ശമ്പളമുള്ള പലരും നഗരത്തില്‍ സംതൃപ്തരാണെന്നും ഇയാള്‍ പ്രതികരിച്ചു.
അടിസ്ഥാന രഹിതമായ ഇത്തരം പോസ്റ്റുകള്‍ കാരണം ബെംഗളൂരുവിനോടുള്ള ആളുകളുടെ പ്രിയം കുറയുമെന്നായിരുന്നു മറ്റൊരാളുടെ വാദം. ജീവിതയോഗ്യമല്ലാത്ത ഒരു സ്ഥലമായി നഗരം കണക്കാക്കപ്പെടും. ഉയര്‍ന്ന ട്രാഫിക്കും റോഡിലെക്കുഴികളും സഹിച്ച് ബെംഗളൂരുവില്‍ നില്ക്കുന്നവര് ഈ പോസ്റ്റ് കണ്ടാല്‍ ഉടന്‍ സ്ഥലം വിടും.
ഏത് വരുമാനക്കാര്‍ക്കും ജീവിതയോഗ്യമായ നഗരമാണ് ബെംഗളൂരുവെന്ന് മറ്റുചിലര്‍ അഭിപ്രായപ്പെട്ടു. 25,000 രൂപ മുതല്‍ 20 ലക്ഷം വരെ സ്ക്കൂള്ഫീസായി നല്‍കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു അഭിപ്രായപ്രകടനം.
30-35 ലക്ഷം രൂപ വാര്‍ഷിക ശമ്പളമുള്ള വ്യക്തികള്‍ ട്രിനിറ്റി സര്‍ക്കിളിലും സില്‍ക്ക് റോഡിലും ഭിക്ഷയാചിക്കുന്നത് കണ്ടുവെന്നായിരുന്നു പരിഹാസമുനയുള്ള മറ്റൊരു കമന്റ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

ഇലക്ട്രോണിക്സ് സിറ്റി ഫ്ലൈഓവർ ടോൾ പിരിവ് തുടരുമോ? സെപ്റ്റംബർ 11 മുതൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാം

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത്: സെപ്റ്റംബർ 5-ന് നിർണ്ണായക ട്രയൽ റൺ; യാത്രാസമയം കുറയുമോ?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
