A Oneindia Venture

വായ്പയേക്കാൾ പവറുള്ള കെഎസ്എഫ്ഇയുടെ ഈ ചിട്ടിയിൽ ചേരുന്നോ? വിദ്യാഭ്യാസത്തിനും വീടു പണിക്കും ബെസ്റ്റാണ്...

വീട് പണിയാനോ, വിദ്യാഭ്യാസ ആവശ്യത്തിനോ അല്ലെങ്കിൽ ഭാവിയിൽ മക്കളുടെ വിവാഹത്തിനു വേണ്ടിയോ നിങ്ങൾക്ക് പണം ആവശ്യമാണ്. പക്ഷേ ഉടനടി ആവശ്യം വരുന്ന ഘട്ടത്തിൽ ആളുകൾ വായ്പകളെ ആശ്രയിക്കുന്നു. എന്നാൽ എല്ലായ്പ്പോഴും വായ്പയിലൂടെ ഇത്തരം ആവശ്യങ്ങൾ നടത്തിയാൽ ബാധ്യതകൾ വന്നേക്കാം. ‌ബുദ്ധിയോടെ സമ്പാദിക്കാൻ ആ​ഗ്രഹമുണ്ടെങ്കിൽ കെഎസ്എഫ്ഇ ചിട്ടികളിൽ നിക്ഷേപിക്കുന്നതാണ് ഏറ്റവും ഉചിതമായ തീരുമാനം.

വായ്പകളെ പോലെ അമിതമായി പലിശ നൽകേണ്ടതില്ല. മാത്രമല്ല നിങ്ങൾക്ക് ലഭിക്കുന്ന ചിട്ടിത്തുക കെഎസ്എഫ്ഇയിൽ തന്നെ നിക്ഷേപിച്ചാൽ പലിശ നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും. പെട്ടെന്ന് പണം ആവശ്യമുള്ളവർക്ക് നിക്ഷേപിക്കാതെ ഉടനെ തന്നെ ചിട്ടി വിളിച്ച് ആ തുക പിൻവലിക്കാനും സാധിക്കും. ഇതിനൊപ്പം കൃത്യമായ ഡിവിഡൻ്റും ഉറപ്പാക്കാം.

ഹ്രസ്വകാലത്തിലൂടെ വലിയൊരു സാമ്പത്തിക ലക്ഷ്യം പൂർത്തീകരിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ചേരാവുന്ന മികച്ചൊരു ചിട്ടിയാണ് 40 മാസത്തെ 32 ലക്ഷത്തിൻ്റെ ചിട്ടി. ഈ ചിട്ടിയെ കുറിച്ച് അറിയാം...

32 ലക്ഷത്തിൻ്റെ ചിട്ടി...

വിവാഹം, വിദ്യാഭ്യാസം വീടു പണി തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി പണം വേണ്ടവർക്ക് ചേരാവുന്ന ഒരു ഹ്രസ്വകാല ചിട്ടിയാണിത്. 40 മാസം എന്നാൽ 3 വർഷവും 4 മാസവും. ഇവിടെ പ്രതിമാസം 80,000 രൂപയാണ് തിരിച്ചടവ്. അതിനാൽ തന്നെ ഇതൊരു സെമി-മെ​ഗാ ചിട്ടി എന്നു വിളിക്കാം. കാരണം പ്രതിമാസ തുക 50,000 രൂപക്ക് മുകളിലാണ്, എന്നാൽ 1 ലക്ഷം രൂപക്ക് താഴെയുമാണ്. അതിനാൽ ഏതൊരു ആവശ്യക്കാരനും ഈ ചിട്ടിയിലൂടെ നേട്ടം കൊയ്യാം.

40 മാസത്തെ കാലയളവിൽ ആദ്യത്തെ മാസങ്ങളിൽ 30% താഴ്ത്തി വിളിക്കുമ്പോൾ ലഭിക്കുന്നത് 22.40 ലക്ഷം രൂപയാണ്. അതായത് 9.60 ലക്ഷം രൂപയാണ് നിങ്ങൾ താഴ്ത്തി വിളിക്കുന്നത്. ഈ 32 ലക്ഷത്തിൻ്റെ ഫോർമാൻ കമ്മീഷൻ 5% കണക്കാക്കുമ്പോൾ 1.60 ലക്ഷം രൂപയാണ് ഈടാക്കുന്നത്. അതായത് ചിട്ടിയിൽ അവസാനം പണം ലഭിക്കുന്ന വ്യക്തിക്ക് ലഭിക്കുന്നത് 30.40 ലക്ഷം രൂപയാണ്.

ആകർഷകമായ ലേലക്കിഴിവും നിങ്ങൾക്ക് ലഭിക്കും. ഏകദേശം 2 ലക്ഷത്തിനും 2.50 ലക്ഷത്തിനും ഇടയിൽ ലേലക്കിഴിവ് നേടാൻ സാധിക്കും.

വായ്പയേക്കാൾ പവറുള്ള കെഎസ്എഫ്ഇയുടെ ഈ ചിട്ടിയിൽ ചേരുന്നോ? വിദ്യാഭ്യാസത്തിനും വീടു പണിക്കും ബെസ്റ്റാണ്

30% താഴ്ത്തി വിളിക്കും...

ഈ 40 മാസത്തെ ചിട്ടിയിൽ 30% വരെ താഴ്ത്തി വിളിക്കാൻ കുറച്ച് ആളുകൾ ഉണ്ടായിരിക്കും. ഏകദേശം 8 മുതൽ 10 മാസം വരം ഇത്തരത്തിൽ താഴ്ത്തി വിളിച്ചേക്കാം. അതിനു ശേഷം ചിട്ടി ലേലത്തിൽ വിളിക്കാൻ തുടങ്ങിയാൽ നിങ്ങൾക്ക് 22 ലക്ഷത്തിനും 27 ലക്ഷത്തിനും ഇടയിൽ എളുപ്പത്തിൽ ചിട്ടിപ്പണം ഉറപ്പാക്കാം. അത്യാവശ്യക്കാർ മാത്രം 30% താഴ്ത്തി വിളിക്കാൻ ശ്രദ്ധിക്കുക. സാമ്പത്തിക ലക്ഷ്യമുള്ളവർക്ക് അൽപ്പം കാത്തിരുന്നാൽ 30 ലക്ഷം വരെ ഉറപ്പാക്കാം.

ലേൺ കിട്ടും....

ഏപ്രിൽ 1 മുതൽ ആരംഭിക്കുന്ന എല്ലാ ചിട്ടികളും കെഎസ്എഫ്ഇ ഹാർമണി ചിട്ടീസ് 2025 സ്കീമിൻ്റെ കീഴിലായിരിക്കും. ഇവിടെ നിങ്ങൾ ചിട്ടിയിൽ ചേർന്നാൽ ഉദ്ദേശിക്കുന്നതു പോലെ പണം ലഭിച്ചില്ലെങ്കിൽ ചിട്ടിയിൽ നിന്നും വായ്പ എടുക്കാം. ഈ 32 ലക്ഷത്തിൻ്റെ ചിട്ടിയിൽ ആദ്യത്തെ 4 മാസത്തെ അടവ് പൂർത്തിയാക്കിയാൽ 50% വരെ വായ്പക്ക് അപേക്ഷിക്കാം.

ഇത്തരത്തിൽ വായ്പക്ക് അപേക്ഷിക്കുമ്പോൾ വസ്തു, സ്വർണം തുടങ്ങിയ കെഎസ്എഫ്ഇ നിർദ്ദേശിക്കുന്ന ജാമ്യം നൽകേണ്ടി വരും. ഇത്തരത്തിൽ വായ്പ എടുത്താൽ ഉടനടി തന്നെ ചിട്ടി ലേലത്തിൽ വിളിച്ചെടുത്താൽ ഈ വായ്പ ക്ലോസ് ചെയ്യാനും സാധിക്കും. ചിട്ടിയിൽ നിന്നും വായ്പ എടുത്താൽ അതിന് നിശ്ചിത പലിശയും നൽകേണ്ടി വരും.

ഈ ചിട്ടി എവിടെ കിട്ടും?

32 ലക്ഷത്തിൻ്റെ ഈ ചിട്ടി കൂറ്റനാട് ശാഖയിലാണ് ആരംഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഈ ബ്രാഞ്ചിൽ സമീപിക്കുക.

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X