രാജ്യത്തെ ബാങ്കുകളെല്ലാം സ്ഥിര നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. സാധാരണ എഫ്.ഡികൾക്കു പുറമേ പ്രത്യേക എഫ്.ഡികളും ഉണ്ട്. ഇപ്പോൾ പ്രധാന നാല് ബാങ്കുകൾ അവരുടെ പ്രത്യേക എഫ്.ഡി സ്കീമുകളുടെ അവസാന തീയതി നീട്ടിയിട്ടുണ്ട്. പ്രത്യേക എഫ്.ഡികളുടെ കാലാവധി താരതമ്യേന കുറഞ്ഞതാണ്. മാത്രമല്ല ഉയർന്ന പലിശ നിരക്കിലൂടെ ഉയർന്ന വരുമാനവും ഉറപ്പാക്കാൻ സാധിക്കും.
എസ്ബിഐ അമൃത് വൃഷ്ടി എഫ്.ഡി
എസ്‌ബിഐ 444 ദിവസത്തെ കാലാവധിയുള്ള ഒരു പ്രത്യേക എഫ്‌ഡിയാണിത്. ഈ പ്രത്യേക എഫ്‌ഡി 20 ബേസിസ് പോയിന്റുകളുടെ കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇവിടെ 444 ദിവസത്തെ എഫ്‌ഡിയിൽ സാധാരണ നിക്ഷേപകർക്ക് 7.05% പലിശ നിരക്കും മുതിർന്ന പൗരന്മാർക്ക് 7.55% പലിശ നിരക്കും നൽകുന്നു. അതായത് മുതിർന്ന പൗരൻമാർക്ക് 50 ബേസിസ് പോയിൻ്റ് അധികം ലഭിക്കുന്നു.
ഇന്ത്യൻ ബാങ്കിൻ്റെ പ്രത്യേക എഫ്.ഡി
ഇന്ത്യൻ ബാങ്ക് രണ്ട് പ്രത്യേക എഫ്‌ഡി സ്കീമുകൾ വാഗ്ദാനം ചെയ്യുന്നു. IND സുപ്രീം 300 ഡെയ്‌സ്, IND സൂപ്പർ 400 ഡെയ്‌സ് എന്നീ സ്കീമുകളാണിത്. സൂപ്പർ സീനിയർ സിറ്റിസൺസിന് 8.05% എന്ന ഉയർന്ന പലിശ നിരക്കാണ് രണ്ട് എഫ്‌ഡി സ്കീമുകളും വാഗ്ദാനം ചെയ്യുന്നത്. അതുപോലെ സാധാരണ എഫ്‌ഡി, പ്രത്യേക എഫ്‌ഡി പലിശ നിരക്കുകളിൽ ബാങ്ക് മാറ്റം വരുത്തിയിട്ടില്ല. ഈ സ്കീമുകളുടെ അവസാന തീയതി 2025 ജൂൺ 30 വരെ ബാങ്ക് നീട്ടിയിട്ടുണ്ട്.

പഞ്ചാബ് & സിന്ധ് ബാങ്ക് പ്രത്യേക എഫ്.ഡി
പഞ്ചാബ് & സിന്ധ് ബാങ്ക് പ്രത്യേക സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചു. ഇവിടെ 444 ദിവസം, 777 ദിവസം, 999 ദിവസം എന്നീ കാലാവധികളിൽ നിക്ഷേപിക്കാം. 444 ദിവസം വരെയുള്ള എഫ്ഡി കാലാവധിക്ക് പലിശ 20 ബേസിസ് പോയിന്റ് കുറച്ചു, 7.10% നിരക്കായി. 777 ദിവസത്തേക്ക് പലിശ നിരക്ക് 0.75% കുറച്ച് 6.50% എന്ന നിരക്കായി.
അതുപോലെ 999 ദിവസം വരെയുള്ള കാലാവധിയിൽ പലിശ നിരക്ക് 30 ബേസിസ് പോയിന്റ് കുറച്ചു, 6.35% എന്ന നിരക്കാി. പ്രത്യേക കാലാവധിയുള്ള എഫ്ഡിയിൽ നിക്ഷേപിക്കാനുള്ള അവസാന തീയതി 2025 ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്.
ഐഡിബിഐ ബാങ്ക് പ്രത്യേക എഫ്.ഡി
ഈ പ്രത്യേക എഫ്.ഡിയുടേയും പലിശ നിരക്കുകൾ കുറച്ചിട്ടുണ്ട്. 444 ദിവസത്തെ കാലാവധിയിൽ, സാധാരണ നിക്ഷേപകർക്കുള്ള പലിശ നിരക്ക് 7.35% ൽ നിന്ന് 7.25 ശതമാനമായി. മുതിർന്ന പൗരന്മാർക്ക് 7.85% ൽ നിന്ന് 7.75 ശതമാനമായി. ഇവ രണ്ടും ഉത്സവ് എഫ്‌ഡി സ്കീം പ്രകാരമുള്ളതാണ്. സൂപ്പർ സീനിയർ സിറ്റിസൺസിൻ്റെ പലിശ നിരക്ക് 8% ൽ നിന്ന് 7.90% നിരക്കിലേക്ക് കുറച്ചു. ഇത് ഐഡിബിഐ ചിരഞ്ജീവ് എഫ്‌ഡി പ്രകാരമുള്ളതാണ്.
ഐഡിബിഐ ബാങ്ക് 555 ദിവസത്തെ ഉത്സവ് എഫ്.ഡി
555 ദിവസത്തെ കാലാവധിയുള്ള ഈ പ്രത്യേക എഫ്.ഡിയിൽ സാധാരണ നിക്ഷേപകർക്ക് ഇപ്പോൾ 7.30 ശതമാനമാണ് പലിശ നിരക്ക്. മുതിർന്ന പൗരന്മാർക്കുള്ള പലിശ നിരക്ക് 7.80 ശതമാനമായും സൂപ്പർ സീനിയർ സിറ്റിസൺ നിക്ഷേപകരുടെ പലിശ നിരക്ക് 7.95% ആയും കുറച്ചു.
ഐഡിബിഐ ബാങ്ക് 700 ദിവസത്തെ ഉത്സവ് എഫ്.ഡി
700 ദിവസത്തെ ഈ പ്രത്യേക എഫ്‌ഡിയിൽ, സാധാരണ നിക്ഷേപകർക്ക് 7% പലിശ നിരക്കാണ് ഇപ്പോൾ നൽകുന്നത്. അതേ സമയം മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനവും സൂപ്പർ സീനിയർ സിറ്റിസൺസിന് 7.65 ശതമാനവും എന്ന നിരക്കിൽ പലിശ നിരക്ക് കുറച്ചിട്ടുണ്ട്. ഐഡിബിഐ ബാങ്ക് ഉത്സവ് എഫ്‌ഡിയിൽ നിക്ഷേപിക്കാനുള്ള അവസാന ദിവസം 2025 ജൂൺ 30 വരെയാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
