ജോലിയിൽ നിന്നും വിരമിച്ചതിന് ശേഷം പ്രതിമാസം പെൻഷന് പുറമെ തുക കണ്ടെത്തുക എന്നത് ഇന്നത്തെ കാലത്ത് അത്യാവശ്യമാണ്. കാരണം ഓരോ ദിവസം കഴിയും തോറും ജീവിത ചിലവ് വലിയ രീതിയിൽ വർധിക്കുകയാണ്. അതുകൊണ്ടു തന്നെ മുതിർന്ന പൗരന്മാർക്ക് അവരുടെ റിട്ടയർമെൻ്റിലുടനീളം പ്രതിമാസ വരുമാനം ഉണ്ടാക്കാൻ സാധിക്കുന്ന 4 നിക്ഷേപ പദ്ധതികളുടെ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
1. സീനിയർ സിറ്റിസൺ ബാങ്ക് ഫിക്‌സഡ് ഡിപ്പോസിറ്റുകൾ (എഫ്‌ഡി)
മിക്ക ബാങ്കുകളും മുതിർന്ന പൗരന്മാർക്ക് വിവിധ കാലയളവുകളുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് സാധാരണ ഉപഭോക്താക്കൾക്ക് നൽകുന്നതിനേക്കാൾ 0.50 ശതമാനം അധിക പലിശ നൽകാറുണ്ട്. സ്ഥിര നിക്ഷേപങ്ങളിൽ നിന്നുള്ള പലിശ നിക്ഷേപകർക്ക് പ്രതിമാസം, ത്രൈമാസികം, അർദ്ധ വാർഷികം, അല്ലെങ്കിൽ വാർഷികം എന്നിങ്ങനെ കൃത്യമായ ഇടവേളകളിൽ വിതരണം ചെയ്യുന്നു. വിവിധ ബാങ്കുകൾ വ്യത്യസ്ത പലിശ നിരക്കുകളാണ് വാഗ്ധാനം ചെയ്യുന്നത്.
അഞ്ച് വർഷത്തെ നികുതി ലാഭിക്കുന്ന ബാങ്ക് സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിലൂടെ നികുതി ലാഭിക്കാനാകും. ഈ ഓപ്ഷനിൽ നിക്ഷേപിക്കുന്നത് സെക്ഷൻ 80സി പ്രകാരമുള്ള നികുതി ആനുകൂല്യങ്ങൾക്ക് അർഹമാണ്.

2. സീനിയർ സിറ്റിസൺസ് സേവിംഗ് സ്കീം
60 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് സ്ഥിരമായ പലിശ വരുമാനത്തിനായി സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിക്ഷേപിക്കാം. പലിശ ത്രൈമാസികമായി നൽകപ്പെടുന്നു. പങ്കാളിയുമായി ചേർന്നുള്ള ജോയിന്‍റ് അക്കൗണ്ട് തുറക്കാനും കഴിയും.
1,000 രൂപയാണ് കുറഞ്ഞ നിക്ഷേപ തുക. വ്യക്തിഗത അക്കൗണ്ടുകളിൽ പരമാവധി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. പങ്കാളിയുമായുള്ള ജോയിന്‍റ് അക്കൗണ്ടിൽ പരമാവധി 60 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സാധിക്കും. അഞ്ച് വർഷമാണ് സീനിയർ സിറ്റിസൺ സേവിംഗ് സ്കീമിന്‍റെ കാലാവധി. മൂന്ന് വർഷത്തേക്ക് കൂടി കാലാവധി നീട്ടാം. 2024 ജൂലൈ-സെപ്റ്റംബർ പാദത്തിൽ പദ്ധതിയുടെ പലിശ നിരക്ക് 8.2 ശതമാനമാണ്.

3. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി
5 വർഷത്തേക്ക് ഒറ്റത്തവണ നിക്ഷേപിക്കുകയും പലിശ വരുമാനം പ്രതിമാസത്തിൽ ലഭിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. നികുതി ഇളവുകളൊന്നും ഇല്ലാത്ത പദ്ധതിയിൽ നിന്ന് ലഭിക്കുന്ന പലിശ മൊത്ത വരുമാനത്തിനൊപ്പം ചേർത്ത് നികുതി ഈടാക്കും. വ്യക്തിഗത അക്കൗണ്ടിൽ പരമാവധി 9 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടില് 15 ലക്ഷം രൂപയും നിക്ഷേപിക്കാം.
കാലാവധി പൂർത്തിയാക്കുന്നതിനു മുൻപ് നിക്ഷേപം പിൻവലിക്കുകയാണ് എങ്കിൽ പിഴ നൽകേണ്ടിവരും.
4. ആർബിഐ ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടുകൾ
ആർബിഐ സേവിംഗ്‌സ് ബോണ്ടുകളുടെ പലിശ നിരക്ക് ചെറുകിട സമ്പാദ്യ പദ്ധതിയായ നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടിരിക്കുന്നു. ആർബിഐ ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകളുടെ പലിശ നിരക്ക് എൻഎസ്‌സിയുടെ പലിശ നിരക്കിനേക്കാൾ 0.35% കൂടുതലാണ്. എൻഎസ്‌സി പലിശ നിരക്കിൽ എന്തെങ്കിലും മാറ്റമുണ്ടായാൽ അത് ആർബിഐ ബോണ്ടുകളുടെ പലിശ നിരക്കിനെയും ബാധിക്കും. ഓരോ പാദത്തിലും അവലോകനം ചെയ്യുന്ന എൻഎസ്‌സിയിൽ നിന്ന് വ്യത്യസ്തമായി, ആർബിഐ സേവിംഗ്‌സ് ബോണ്ടുകളുടെ പലിശ നിരക്ക് അർദ്ധ വാർഷികമായി അവലോകനം ചെയ്യും.
2024 ജൂലൈ-ഡിസംബർ മുതൽ ആർബിഐ ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടിന് 8.05 ശതമാനം പലിശ ലഭിക്കും. ഈ ബോണ്ടുകളുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയിൽ ആരംഭിക്കുന്നു, പരമാവധി പരിധിയില്ല. ബോണ്ടുകൾക്ക് ഏഴ് വർഷത്തെ നിശ്ചിത കാലാവധിയുണ്ട്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications