വിയുടെ പുതിയ സ്മാര്‍ട് റീച്ചാര്‍ജ് പ്ലാനുകള്‍; ദിവസം നേടാം സൗജന്യ 3 ജിബി ഡാറ്റ

രാജ്യത്തെ ടെലികോം വിപണിയിലേക്ക് 4 പുതിയ പ്രീപെയ്ഡ് റീച്ചാര്‍ജ് പ്ലാനുകള്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് വോഡഫോണ്‍ ഐഡിയ. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ സൗജന്യ സബ്‌സ്‌ക്രിപ്ഷനും ഈ പ്രത്യേക പ്ലാനുകളിലൂടെ വരിക്കാര്‍ക്ക് വി വാ

രാജ്യത്തെ ടെലികോം വിപണിയിലേക്ക് 4 പുതിയ പ്രീപെയ്ഡ് റീച്ചാര്‍ജ് പ്ലാനുകള്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് വോഡഫോണ്‍ ഐഡിയ. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ സൗജന്യ സബ്‌സ്‌ക്രിപ്ഷനും ഈ പ്രത്യേക പ്ലാനുകളിലൂടെ വരിക്കാര്‍ക്ക് വി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിലെ മറ്റ് മുന്‍നിര ടെലികോം കമ്പനികളായി റിലയന്‍സ് ജിയോയും എയര്‍ടെലും നേരത്തേ തന്നെ അവരുടെ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ക്കൊപ്പം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ സബ്‌സ്‌ക്രിഷന്‍ നല്‍കി വരുന്നുണ്ട്. എന്നാല്‍ ഇതുവരെ വി അവരുടെ പ്ലാനുകള്‍ക്കൊപ്പം വാഗ്ദാനം ചെയ്തിരുന്നത് സീ5 സബ്‌സ്‌ക്രിപ്ഷന്‍ മാത്രമായിരുന്നു.

 

വിയുടെ പുതിയ സ്മാര്‍ട് റീച്ചാര്‍ജ് പ്ലാനുകള്‍; ദിവസം നേടാം സൗജന്യ 3 ജിബി ഡാറ്റ

എന്നാലിപ്പോള്‍ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ വിഐപി സബ്‌സ്‌ക്രിപ്ഷന്‍ ചേര്‍ന്ന പ്ലാനുകളാണ് വി അവതരിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ ഉപയോക്താക്കള്‍ക്ക് മറ്റ് ടെലികോം സേവന ദാതാക്കളിലേക്ക് ചേക്കേറുന്നത് ഒഴിവാക്കാന്‍ കൂടിയാണ് പുതിയ ആകര്‍ഷങ്ങളായ പ്ലാനുകള്‍ അവതരിപ്പിക്കുന്നതിലൂടെ വിയുടെ ലക്ഷ്യം. 401 രൂപ, 501 രൂപ, 601 രൂപ, 801 രൂപ നിരക്കുകളിലാണ് വോഡഫോണ്‍ ഐഡിയ അവതരിപ്പിച്ചിരിക്കുന്ന പ്ലാനുകള്‍.

 വിയുടെ ഈ പ്രീപെയ്ഡ് റീച്ചാര്‍ജ് പ്ലാനുകളിലൂടെ സൗജന്യ ഒടിടി സബ്‌സ്‌ക്രിപ്ഷന്‍ മാത്രമല്ല ഉപയോക്താക്കള്‍ക്ക് പരിധിയില്ലാത്ത കാളിംഗ്, ഹൈ സ്പീഡ് ഡാറ്റ, സൗജന്യ എസ്എംഎസ് സേവനങ്ങള്‍ എന്നിവയും ലഭിക്കും. എന്നാല്‍ 501 രൂപയുടെ പ്ലാന്‍ ഇതില്‍ നിന്നും വ്യത്യസ്തമാണ്. ഈ പ്ലാനില്‍ ഡാറ്റാ സേവനം മാത്രമാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുക.

401 രൂപയുടെ പ്ലാന്‍

ഉപയോക്താക്കള്‍ക്ക് താങ്ങാനാകുന്ന പ്രീപെയ്ഡ് റീച്ചാര്‍ജ് പ്ലാനായാണ് വി 401 രൂപയുടെ ഈ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ ദിവസേന 3 ജിബി ഡാറ്റയും പരിധിയില്ലാത്ത വോയിസ് കാള്‍ സേവനവും ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഈ പറഞ്ഞിരിക്കുന്ന ഡാറ്റയ്ക്ക് പുറമേ 16 ജിബി ഡാറ്റ് പ്രത്യേകമായും ഈ പ്ലാനില്‍ ലഭിക്കുന്നതാണ്. ദിവസേന 100 സൗജന്യ എസ്എംഎസുകളും പ്ലാനിന്റെ ഭാഗമായി വരിക്കാര്‍ക്ക് ലഭിക്കും. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.

501 രൂപയുടെ പ്ലാന്‍

501 രൂപയുടെ പ്ലാനില്‍ 75 ജിബി ഡാറ്റയാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുക. അതിനൊപ്പം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ വിഐപി സബ്‌സ്‌ക്രിപ്ഷനും ലഭ്യമാകും. 56 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി

601 രൂപയുടെ പ്ലാന്‍

401 രൂപയുടെ പ്ലാനില്‍ പറഞ്ഞത് പോലെ ഈ പ്രീപെയ്ഡ് പ്ലാനിലും ഉപയോക്താക്കള്‍ക്ക് ദിവസേന 3 ജിബി ഡാറ്റയാണ് ലഭിക്കുക. അത് കൂടാതെ 32 ജിബി അധിക ഡാറ്റയും ഈ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും. 56 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി, ഡാറ്റയ്‌ക്കൊപ്പം പരിധിയില്ലാത്ത കോളിംഗ് സേവനവും ദിവസം 100 എസ്എംഎസുകളും പ്ലാനില്‍ ലഭ്യമാണ്.

801 രൂപയുടെ പ്ലാന്‍

വോഡഫോണ്‍ ഐഡിയയുടെ 801 രൂപയുടെ പ്രീ പെയ്ഡ് പ്ലാന് വിയുടെ പ്രീമിയം പ്ലാനുകളിലൊന്നാണ്. ഇതില്‍ ദിവസം 3 ജിബി ഡാറ്റയും ഒപ്പം 48 ജിബി അധിക ഡാറ്റയും ഉപയോക്താവിന് ലഭ്യമാകും. കൂടാതെ അണ്‍ ലിമിറ്റഡ് കാളിംഗ് സേവനവും ഒപ്പം ദിവസേന 100 എസ്എംഎസുകളും പ്ലാനില്‍ ലഭിക്കും. ഈ പ്ലാനിന്റെ വാലിഡിറ്റി 84 ദിവസങ്ങളാണ്.

അതേ സമയം രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ പുതിയ വരിക്കാരെ ചേര്‍ക്കുന്നതില്‍ വീണ്ടും വന്‍ മുന്നേറ്റം നടത്തി. ഓഗസ്റ്റില്‍ 6.49 ലക്ഷത്തിലധികം പുതിയ മൊബൈല്‍ ഉപയോക്താക്കളെയാണ് ജിയോ നേടിയത്. പുതിയ വരിക്കാരെ നേടുന്നതില്‍ എയര്‍ടെലും മുന്നേറ്റം നടത്തിയപ്പോള്‍ വോഡഫോണ്‍ ഐഡിയയും ബിഎസ്എന്‍എലും വന്‍ നഷ്ടമാണ് നേരിട്ടത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഓഗസ്റ്റില്‍ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 44.38 കോടിയാണ്. എന്നാല്‍, വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോണ്‍ ഐഡിയയുടെ 8.33 ലക്ഷം വരിക്കാരാണ് വിട്ടുപോയത്. ഇതോടെ മൊത്തം വി യുടെ മൊത്തം വരിക്കാരുടെ എണ്ണം 27.10 കോടിയായി.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X