റിട്ടയര്‍മെന്റ് കാലത്തേക്കായി സമ്പാദ്യം തയ്യാറാക്കുമ്പോള്‍ അതിലെ വര്‍ധിപ്പിക്കല്‍ ഘട്ടത്തിന് ഏറെ പ്രാധാന്യമുണ്ട്. ഒരു പക്ഷേ റിട്ടയര്‍മെന്റ് പദ്ധതി ആസൂത്രണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം അത് തന്നെയാണെന്ന് പറയാം.
റിട്ടയര്‍മെന്റ് കാലത്തേക്കായി സമ്പാദ്യം തയ്യാറാക്കുമ്പോള്‍ അതിലെ വര്‍ധിപ്പിക്കല്‍ ഘട്ടത്തിന് ഏറെ പ്രാധാന്യമുണ്ട്. ഒരു പക്ഷേ റിട്ടയര്‍മെന്റ് പദ്ധതി ആസൂത്രണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം അത് തന്നെയാണെന്ന് പറയാം. എന്നാല്‍ അതേ സമയം ചിലവഴിക്കല്‍ ഘട്ടത്തിനും അവഗണിക്കാന്‍ സാധിക്കാത്ത പ്രാധാന്യമുണ്ട്. ആദ്യ വര്‍ഷങ്ങളില്‍ നിങ്ങളുടെ സമ്പാദ്യത്തില്‍ നിന്നും വളരെയധികും തുക നിങ്ങള്‍ ചിലവഴിക്കുകയാണെങ്കില്‍ എന്താണ് സംഭവിക്കുക.

ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ 4 ശതമാനം നിയമത്തിന് നിങ്ങളെ സഹായിക്കുവാന്‍ സാധിക്കും. അതായത് നിങ്ങള്‍ നിങ്ങളുടെ പോര്‍ട്ട്ഫോളിയോവില്‍ നിന്നും 40 ശതമാനം വീതം പിന്‍വലിച്ചാല്‍ നിങ്ങളുടെ സമ്പാദ്യം ശേഷിക്കുന്നത് 30 വര്‍ഷക്കാലത്തേക്കായിരിക്കും. ഉദാഹരണത്തിന് നിങ്ങള്‍ 60ാം വയസ്സില്‍ റിട്ടയര്‍ ചെയ്യുന്നു എന്ന് കരുതുക. നിങ്ങള്‍ക്ക് 5 കോടി രൂപയുടെ നിക്ഷേപവുമുണ്ട്. ഓരോ വര്‍ഷത്തിലും 20 ലക്ഷം രൂപ വീതം നിങ്ങള്‍ പിന്‍വലിക്കുകയാണെങ്കില്‍ , അല്ലെങ്കില്‍ നിങ്ങളുടെ പോര്‍ട്ട്ഫോളിയോയുടെ 4 ശതമാനം വീതം പിന്‍വലിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് 90 വയസ്സ് പൂര്‍ത്തിയാകും വരെയായിരിക്കും നിക്ഷേപ തുക ബാക്കിയുണ്ടാവുക.
അമേരിക്കന്‍ സാമ്പത്തിക വിദഗ്ധനായ വില്യം പി ബെന്ഗന് ആണ് 4 ശതമാനം പിന്‍വലിക്കല്‍ നിരക്ക് ആദ്യമായി അവതരിപ്പിക്കുന്നത്. സ്റ്റോക്ക്, ബോണ്ട് വിപണികളിലെ പഴയകാല വിവരങ്ങള്‍ ഇതിനായി അദ്ദേഹം പഠനവിധേയമാക്കി. അതിലൂടെ വിപണിയുടെ അവസ്ഥ എന്ത് തന്നെയായാലും റിട്ടയര്‍മെന്റിന് ശേഷം പോര്‍ട്ട്ഫോളിയോവില്‍ നിന്നും 4 ശതമാനം വീതം ഓരോ വര്‍ഷവും പിന്‍വലിച്ചാല്‍ ചുരുങ്ങിയത് 30 വര്ഷക്കാലയളവിലേക്കായിരിക്കും ഒരു വ്യക്തിയുടെ നിക്ഷേപം ബാക്കിയാവുക എന്ന് അദ്ദേഹം കണ്ടെത്തി.
നിങ്ങളുടെ റിട്ടയര്‍മെന്റ് സമ്പാദ്യം പെട്ടെന്ന് ഉപയോഗിച്ച് തീര്‍ക്കുമോ എന്ന് കണ്ടെത്താനുള്ള ഒരു പരമ്പരാഗത മാര്‍ഗമാണ് 4 ശതമാനം നിയമം. ഒരാള്‍ റിട്ടയര്‍മെന്റ് പദ്ധതിയില്‍ നിക്ഷേപിക്കുമ്പോള്‍ തന്നെ പ്രതീക്ഷിത ജീവിത കാലയളവ്, വിപണിയുടെ പ്രകടനം, പണപ്പരുപ്പം തുടങ്ങി നിരവധി അനിശ്ചിതത്വങ്ങളും അസ്ഥിരതകളുമുണ്ട്.
ഇവയെല്ലാം നിങ്ങളുടെ നിക്ഷേപത്തെ നേരിട്ട് ബാധിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ട് തന്നെ ഓരോ വര്‍ഷവും സമ്പാദ്യത്തില്‍ നിന്നും ചിലവുകള്‍ക്കായി തുക പിന്‍വലിക്കുന്നത് ഏറെ കരുതലോടെയായിരിക്കണം. 4 ശതമാനം നിയമം ഒരു നിശ്ചത പരിധിയ്ക്ക് മുകളില്‍ പണം പിന്‍വലിക്കുന്നതില്‍ നിന്നും നിക്ഷേപകനെ തടയുകയാണ് ചെയ്യുന്നത്.
എന്നാല്‍ ഈ നിയമം കൃത്യമാകാത്ത ചില സന്ദര്‍ഭങ്ങളുമുണ്ട്. ഉദാഹരണത്തിന് വിപണിയില്‍ കുത്തനെയുണ്ടാകുന്ന ഇടിവുകള്‍ നിക്ഷേപകന്റെ പോര്‍ട്ട്ഫോളിയോയിലെ ഇക്വിറ്റികളുടെ മൂല്യത്തിലും തകര്‍ച്ചയുണ്ടാക്കും. കൂടാതെ എല്ലാ വര്‍ഷവും കൃത്യമായി ഈ നിയമം പാലിക്കാത്തവരിലും ഈ നിയമം ഫലപ്രദമാവുകയില്ല.
More From GoodReturns

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications