സ്ഥിര നിക്ഷേപങ്ങൾ സാധാരണ നിക്ഷേപകർക്കും, മുതിർന്ന പൗരൻമാർക്കും ഒരുപോലെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നുണ്ട്. സുരക്ഷിതമായി പണം നിക്ഷേപിക്കാൻ സ്ഥിര നിക്ഷേപങ്ങൾ അഥവാ എഫ്ഡി ഒരു മികച്ച ഓപ്ഷനാണ്. 7 ദിവസം മുതൽ 10 വർഷം വരെയാണ് സാധാരണയായി സ്ഥിര നിക്ഷേപങ്ങളുടെ കാലാവധി. എന്നാൽ ചില പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികളും ഉണ്ട്.
ഇന്ത്യയിലെ വിവിധ പൊതുമേഖലാ ബാങ്കുകൾ പ്രത്യേക കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രത്യേകിച്ചും 444 ദിവസത്തെ എഫ്ഡികൾ നിരവധിയുണ്ട്. അപകട സാധ്യത കുറഞ്ഞ എഫ്ഡികളോട് നിക്ഷേപകർക്കുള്ള താത്പര്യം വർദ്ധിക്കുന്നതിനാൽ ഉയർന്ന പലിശ നിരക്കോടെ ഇത്തരം പ്രത്യേക സ്കീമുകൾ ബാങ്കുകൾ വാഗ്ദാനം ചെയ്യാറുണ്ട്.
എസ്‌ബിഐ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് & സിന്ധ് ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, കാനറ ബാങ്ക് തുടങ്ങിയ പൊതുമേഖലാ ബാങ്കുകൾ നിലവിൽ 444 ദിവസത്തെ പ്രത്യേക എഫ്ഡി ഉറപ്പാക്കുന്നു. ഈ ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളിൽ നിങ്ങൾ 6,66,666 രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ എത്ര രൂപ ലഭിക്കും? കണക്കുകൾ പരിശോധിക്കാം;

എസ്ബിഐ എഫ്ഡി
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 444 ദിവസത്തെ കാലാവധയിൽ വാഗ്ദാനം ചെയ്യുന്ന പ്രത്യേക എഫ്ഡിയാണ് അമൃത് വൃഷ്ടി എഫ്‌ഡി സ്‌കീം. നിലവിൽ ഈ സ്കീം 6.6 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. എങ്കിൽ ഈ സ്കീമിൽ 6,66,666 രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്നത് 7,21,923.33 രൂപയാണ്. അതായത് പലിശ വരുമാനം മാത്രം 55,257.33 രൂപയായിരിക്കും.
പഞ്ചാബ് & സിന്ധ് ബാങ്ക് എഫ്ഡി
പഞ്ചാബ് & സിന്ധ് ബാങ്ക് 444 ദിവസത്തെ പ്രത്യേക എഫ്ഡി വാഗ്ദാനം ചെയ്യുന്നു. നിലവിൽ 6.7 ശതമാനം പലിശ നിരക്കാണ് സ്കീം വാഗ്ദാനം ചെയ്യുന്നത്. ഈ കാലാവധിയിലേക്ക് നിങ്ങൾ 6,66,666 രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്നത് 7,22,787.67 രൂപയായിരിക്കും. പലിശ മാത്രം 56,121.67 രൂപ ലഭിക്കുന്നു.
ഇന്ത്യൻ ഓവർസീസ് ബാങ്ക് എഫ്ഡി
ഈ ബാങ്ക് 444 ദിവസത്തെ പ്രത്യേക എഫ്ഡി വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിൽ 6.7 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഈ കാലാവധിയിൽ 6,66,666 രൂപ നിക്ഷേപിച്ചാൽ 444 ദിവസത്തിനു ശേഷം മൊത്തം മെച്യൂരിറ്റി തുക 7,22,787.67 രൂപയായിരിക്കും. പലിശ മാത്രം 56,121.67 രൂപ ലഭിക്കുന്നു.
ഇന്ത്യൻ ബാങ്ക് എഫ്ഡി
444 ദിവസത്തെ പ്രത്യേക എഫ്ഡിക്ക് ഇന്ത്യൻ ബാങ്ക് 6.7 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഈ കാലാവധിയിൽ 6,66,666 രൂപ നിക്ഷേപിച്ചാൽ 444 ദിവസത്തിനു ശേഷം മൊത്തം മെച്യൂരിറ്റി തുക 7,22,787.67 രൂപയായിരിക്കും. പലിശ മാത്രം 56,121.67 രൂപ ലഭിക്കുന്നു.
കാനറ ബാങ്ക് എഫ്ഡി
കാനറ ബാങ്ക് 444 ദിവസത്തെ സ്ഥിര നിക്ഷേപ പദ്ധതിയിൽ 6.5 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഈ കാലാവധിയിലേക്ക് 6,66,666 രൂപ നിക്ഷേപിച്ചാൽ ലഭിക്കുന്ന മെച്യൂരിറ്റി തുക 7,21,059.82 രൂപയായിരിക്കും. ലഭിക്കുന്ന പലിശ വരുമാനം 54,393.82 രൂപയായിരിക്കും.
ബാങ്ക് ഓഫ് ബറോഡ എഫ്ഡി
444 ദിവസത്തെ കാലാവധയിൽ ബാങ്ക് ഓഫ് ബറോഡയും പ്രത്യേക എഫ്ഡി വാഗ്ദാനം ചെയ്യുന്നു. എസ്ബിഐ പോലെ 6.6 ശതമാനം പലിശ നിരക്കാണ് ഈ എഫ്ഡി വാഗ്ദാനം ചെയ്യുന്നത്. ഈ സ്കീമിൽ 444 ദിവസത്തേക്ക് 6,66,666 രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്നത് 7,21,923.33 രൂപയാണ്. അതായത് പലിശ വരുമാനം മാത്രം 55,257.33 രൂപയായിരിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications