സാമ്പത്തിക നേട്ടമുണ്ടാക്കാൻ ഇന്ന് നിരവധി നിക്ഷേപ മാർഗങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സ്ഥിര നിക്ഷേപങ്ങൾ അഥവാ എഫ്.ഡി. എന്നാൽ ഇക്വിറ്റികൾ, മ്യൂച്വൽ ഫണ്ടുകൾ, മറ്റ് നിക്ഷേപ പദ്ധതികൾ എന്നിവയുടെ കടന്ന് വരവോടെ സ്ഥിര നിക്ഷേപത്തോടുള്ള ആളുകളുടെ താൽപ്പര്യം കുറഞ്ഞു. അതുകൊണ്ടു തന്നെ നിക്ഷേപകരുടെ താൽപ്പര്യം വീണ്ടെടുക്കുന്നതിനായി നിരവധി ബാങ്കുകൾ സാധാരണയേക്കാൾ ഉയർന്ന പലിശ നിരക്കുകളുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നു. വിവിധ ബാങ്കുകൾ 444 ദിവസത്തെ കാലാവധിയോടെയുളള സ്ഥിര നിക്ഷേപ പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്. നമുക്ക് വിശദമായി പരിശോധിക്കാം.
1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
444 ദിവസത്തെ കാലാവധിയിൽ എസ്ബിഐ അവതരിപ്പിച്ച പ്രത്യേക നിക്ഷേപ പദ്ധതിയാണ് അമൃത് വൃഷ്ടി. സാധാരണ ഉപഭോക്താക്കള്‍ക്ക് 6.60 ശതമാനവും, മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.10 ശതമാനവും പലിശ വാഗ്ദാനം ഈ പദ്ധതി വാഗ്ധാനം ചെയ്യുന്നു.
2. പഞ്ചാബ് & സിന്ധ് ബാങ്ക്
പഞ്ചാബ് & സിന്ധ് ബാങ്ക് 444 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് സാധാരണ പൗരന്മാർക്ക് 7.05 ശതമാനം പലിശ നിരക്ക് നൽകുന്നു.
3. ഇന്ത്യൻ ബാങ്ക്
ഇന്ത്യൻ ബാങ്ക് 444 ദിവസത്തെ സ്ഥിര നിക്ഷേപ പദ്ധതിക്ക് സാധാരണ പൗരന്മാർക്ക് 6.90 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

4. ഇന്ത്യൻ ഓവർസീസ് ബാങ്ക്
444 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് 6.75 ശതമാനം പലിശ നിരക്ക് സാധാരണ പൗരന്മാർക്ക് നൽകുന്നു
മുതിർന്ന പൗരന്മാർക്ക് കൂടുതൽ പലിശ
നിരവധി ചെറുകിട ധനകാര്യ ബാങ്കുകൾ മുതിർന്ന പൗരന്മാർക്ക് മൂന്ന് വർഷത്തെ കാലാവധിയിൽ 8.5 ശതമാനം വരെ ആകർഷകമായ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
1. ഉത്‌കർഷ് സ്‌മോൾ ഫിനാൻസ്
മൂന്ന് വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 8.5 ശതമാനം പലിശ നൽകുന്നു.
2. ജന സ്‌മോൾ ഫിനാൻസ് ബാങ്ക്
ജന സ്‌മോൾ ഫിനാൻസ് ബാങ്ക് മുതിർന്ന പൗരന്മാർക്ക് മൂന്ന് വർഷത്തെ കാലാവധിയുള്ള എഫ്‌ഡിക്ക് 8.25 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
3. സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്ക്
സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്ക് മൂന്ന് വർഷത്തെ കാലാവധിയുള്ള എഫ്‌ഡിയിൽ 8.15 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
മികച്ച പലിശ നേടാൻ
രാജ്യത്തെ പ്രമുഖ ബാങ്കുകൾ എല്ലാം തന്നെ മികച്ച പലിശയാണ് സ്ഥിര നിക്ഷേപത്തിന് നൽകുന്നത്, പ്രമുഖ ബാങ്കുകളുടെയെല്ലാം പലിശ നിരക്ക് താരതമ്യം ചെയ്തതിന് ശേഷം മാത്രം ഏത് ബാങ്കിൽ നിക്ഷേപിക്കണം എന്ന തീരുമാനിക്കുന്നതായിരിക്കും ഉചിതം. കാലാവധിയുടെ ദൈര്‍ഘ്യം അനുസരിച്ചും പലിശ നിരക്ക് വ്യത്യാസപ്പെട്ടിരിക്കുന്നു. അതിനാല്‍ മികച്ച ആദായം ലഭിക്കണമെങ്കില്‍ നിക്ഷേപിക്കുന്നതിന് മുന്നെ നിലവിലുള്ള പലിശ നിരക്കുകളെ സംബന്ധിച്ച് അന്വേഷിച്ച് ഉറപ്പുവരുത്തുക.
സ്ഥിര നിക്ഷേപം - പോരായ്മകൾ
ഒരു സ്ഥിര നിക്ഷേപം നിങ്ങൾക്ക് കൃത്യമായ പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുകയും, അതിലൂടെ നിക്ഷേപം വർധിപ്പിക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ ഈ പലിശ നിരക്കിലൂടെ ഉണ്ടാവുന്ന നേട്ടം, ഇഎഫ്‌ടി, മ്യൂച്ചൽ ഫണ്ട് തുടങ്ങിയ നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ വളരെ കുറവായിരിക്കും. ഇതിന്റെ മറ്റൊരു പോരായ്‌മ വരുമാനം സ്ഥിരമായിരിക്കും എന്നതാണ്. തുടക്കത്തിലെ അതേ പലിശ തന്നെയാണ് വർഷങ്ങൾ കഴിഞ്ഞാലും നിങ്ങൾക്ക് ലഭിക്കുക. സ്ഥിര നിക്ഷേപം ഒരു നിശ്ചിത കാലയളവിലേക്കുള്ളതാണ്. നേരത്തെയുള്ള പിൻവലിക്കലുകൾക്ക് പിഴയും ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
