1000 രൂപ മാസതവണയില്‍ തുടങ്ങാവുന്ന 5 മികച്ച നിക്ഷേപങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവിധ നിക്ഷേപ മാര്‍ഗങ്ങളെ കുറിച്ച് തിരയുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഒറ്റയടിക്ക് വലിയ തുക കയ്യില്‍ നിന്നും നിക്ഷേപിക്കാന്‍ പലര്‍ക്കും സാധിച്ചെന്ന് വരില്ല. മാസാമാസം ഒരു നിശ്ചിത തുക മുടങ്ങാതെ അടച്ച് നിക്ഷേപം സ്വരൂക്കൂട്ടാനാണ് ഭൂരിപക്ഷം പേരും താത്പര്യം കാട്ടാറ്. ഈ അവസരത്തില്‍ മാസം 1,000 രൂപ മുടങ്ങാതെ അടച്ച് സാമ്പത്തിക നിക്ഷേപം സാവധാനം വളര്‍ത്താനുള്ള അഞ്ച് മാര്‍ഗങ്ങള്‍ ചുവടെ അറിയാം.

ഓഹരി വിപണി

1. ഓഹരി വിപണി

കേട്ടതു ശരിയാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ വലിയ തുക വേണമെന്നില്ല. 1,000 രൂപയ്ക്ക് പോലും വിപണിയില്‍ നിക്ഷേപം നടത്താം. ഇതേസമയം, ഈ തുകയ്ക്ക് വലിയ കമ്പനിയുടെ ഓഹരികള്‍ വാങ്ങാന്‍ സാധിച്ചെന്ന് വരില്ല. എന്നാല്‍ 1,000 രൂപയ്ക്ക് താഴെ ലഭ്യമായ നിരവധി കമ്പനികളുടെ ഓഹരികള്‍ വിപണിയിലുണ്ട്. വിപണിയെ കുറിച്ചും നിക്ഷേപം നടത്താനൊരുങ്ങുന്ന കമ്പനികളെ കുറിച്ചും കൃത്യമായ പഠനം നടത്തിയിട്ടുണ്ടെങ്കില്‍ ഏഴോ എട്ടോ വര്‍ഷം കൊണ്ട് മെച്ചപ്പെട്ട നേട്ടം കയ്യടക്കാന്‍ സാധിക്കും. വില അടിസ്ഥാനപ്പെടുത്തി ഏതെങ്കിലും ഒരു കമ്പനിയുടെയോ അല്ലെങ്കില്‍ ഒന്നിലധികം കമ്പനികളുടെയോ ഓഹരികള്‍ വാങ്ങാന്‍ നിങ്ങള്‍ക്ക് അവസരമുണ്ട്.

മ്യൂച്വല്‍ ഫണ്ടുകള്‍

2. മ്യൂച്വല്‍ ഫണ്ടുകള്‍

പ്രതിമാസം 500 രൂപ മുതല്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്താം. വ്യവസ്ഥാപിത നിക്ഷേപ പദ്ധതിയാണിത് (എസ്‌ഐപി). ഫണ്ട് മാനേജര്‍ വഴിയാണ് സാധാരണഗതിയില്‍ എല്ലാവരും മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്താറ്. ഒരു കമ്പനിയിലെ ഓഹരി മാത്രം വാങ്ങുമ്പോള്‍ നഷ്ടസാധ്യതകള്‍ ഏറെയാണ്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പല കമ്പനികളുടെ ഓഹരി വാങ്ങുന്നതാണ് ഈ നഷ്ടസാധ്യത കുറയ്ക്കാനുള്ള മാര്‍ഗം.

ഏറെ പണച്ചിലവുള്ള ഈ കാര്യം മ്യൂച്വല്‍ ഫണ്ടുകളിലൂടെ ഏതൊരാള്‍ക്കും സ്വന്തമാക്കാന്‍ സാധിക്കും. മ്യൂച്വല്‍ ഫണ്ടുകള്‍ എപ്പോള്‍ വേണമെങ്കിലും വാങ്ങാം; വില്‍ക്കാം. ഇക്കാരണത്താല്‍ മ്യൂച്വല്‍ ഫണ്ടുകളുടെ ലിക്വിഡിറ്റി മറ്റു നിക്ഷേപങ്ങളെക്കാള്‍ കൂടുതലാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ നമ്മുക്കിത് കൈമാറ്റം ചെയ്ത് പണരൂപത്തിലാക്കാനും സാധിക്കും.

പബ്ലിക് പ്രോവിഡന്റ് ഫണ്ട്

3. പബ്ലിക് പ്രോവിഡന്റ് ഫണ്ട്

നഷ്ടസാധ്യത കുറഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്). നിലവില്‍ 7.1 ശതമാനം പലിശ നിരക്ക് പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് ലഭിക്കും. വിപണി സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഓരോ ത്രൈമാസപാദത്തിലും കേന്ദ്ര സര്‍ക്കാര്‍ പിപിഎഫ് നിക്ഷേപങ്ങളുടെ പലിശ പുനഃപരിശോധിക്കാറുണ്ട്.

പിപിഎഫിലെ വാര്‍ഷിക നിക്ഷേപങ്ങള്‍ക്ക് ആദായ നികുതി നിയമത്തിലെ 80സി വകുപ്പു പ്രകാരമുള്ള ഇളവുകള്‍ ലഭിക്കും. ഒന്നരലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഇളവ് അനുവദിക്കുക. ഏറ്റവും കുറഞ്ഞത് 15 വര്‍ഷമാണ് പിപിഎഫ് നിക്ഷേപങ്ങളുടെ കാലാവധി. പ്രതിമാസം 1,000 രൂപ വെച്ച് പിപിഎഫ് അക്കൗണ്ടിലിട്ടാല്‍ 15 വര്‍ഷം കഴിയുമ്പോള്‍ 3,25,457 രൂപയായിരിക്കും തിരിച്ച് ലഭിക്കുക. അതായത് 1.8 ലക്ഷം രൂപയായിരിക്കും നിങ്ങള്‍ അക്കൗണ്ടില്‍ അടച്ച പണം. 1.45 ലക്ഷം രൂപ പലിശ വരുമാനമായി അക്കൗണ്ടിലെത്തും.

റെക്കറിങ് ഡെപ്പോസിറ്റ്

4. റെക്കറിങ് ഡെപ്പോസിറ്റ്

രാജ്യത്തെ ഒട്ടുമിക്ക ബാങ്കുകളും ഇന്ന് റെക്കറിങ് ഡെപ്പോസിറ്റ് സൗകര്യം നല്‍കുന്നുണ്ട്. ഓരോ മാസവും ഒരു നിശ്ചിത തുക റെക്കറിങ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാന്‍ അവസരം നല്‍കുന്നതാണ് ഈ പദ്ധതി. അടയ്ക്കുന്ന നിക്ഷേപത്തിന് ബാങ്ക് പലിശ വരുമാനം ഉറപ്പുവരുത്തും. നിലവില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 3 മുതല്‍ 9 ശതമാനം വരെയാണ് വിവിധ ബാങ്കുകള്‍ പലിശ നിരക്ക് നല്‍കുന്നത്. നഷ്ടസാധ്യത ഒട്ടുമില്ലാതെ സമ്പാദ്യം വര്‍ധിപ്പിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് റെക്കറിങ് ഡെപ്പോസിറ്റ്.

ദേശീയ സമ്പാദ്യ സര്‍ട്ടിഫിക്കറ്റ്

5. ദേശീയ സമ്പാദ്യ സര്‍ട്ടിഫിക്കറ്റ്

തപാല്‍ വകുപ്പ് നടത്തുന്ന പ്രമുഖ സമ്പാദ്യ പദ്ധതിയാണ് ദേശീയ സമ്പാദ്യ സര്‍ട്ടിഫിക്കറ്റ്. 100, 500, 1000, 5000 രൂപ എന്നീ ക്രമത്തില്‍ മാസതവണ തിരഞ്ഞെടുത്ത് പദ്ധതിയില്‍ പങ്കാളിയാവാം. 5 വര്‍ഷമാണ് നിക്ഷേപ കാലാവധി. നിക്ഷേപങ്ങള്‍ക്ക് 6.8 ശതമാനം പലിശ നിരക്ക് ദേശീയ സമ്പാദ്യ സര്‍ട്ടിഫിക്കറ്റ് ഉറപ്പു നല്‍കും. ഒപ്പം 80സി വകുപ്പ് പ്രകാരമുള്ള ആദായ നികുതി ആനുകൂല്യങ്ങളും നിക്ഷേപകന് ലഭിക്കും. ഒന്നരലക്ഷം രൂപ വരെയുള്ള വാര്‍ഷിക നിക്ഷേപങ്ങള്‍ക്കാണ് നികുതി ഇളവ് ഒരുങ്ങുന്നത്. പ്രതിമാസം 1,000 രൂപ വീതം 5 വര്‍ഷത്തേക്ക് ദേശീയ സമ്പാദ്യ സര്‍ട്ടിഫിക്കറ്റ് പദ്ധതിയില്‍ നിക്ഷേപിച്ചാല്‍ 83,370 രൂപയായിരിക്കും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ തിരിച്ച് കിട്ടുക.

Read more about: investment
English summary

5 Best Investment Ways To Start With Rs 1000 Per Month

5 Best Investment Ways To Start With Rs 1000 Per Month. Read in Malayalam.
Story first published: Tuesday, April 20, 2021, 16:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X