ഏതൊരാളുടെയും ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ആഗ്രഹങ്ങളിലൊന്നായിരിക്കും വീട് എന്നത്. അതുകൊണ്ടിട്ടാണ് ഒരു മനുഷ്യായുസ്സിലെ തന്നെ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം അതിനായി മാറ്റിവെക്കാൻ ആളുകൾ തയ്യാറാകുന്നത്. പലപ്പോഴും വീട് വാങ്ങാനും പണിയാനും ആളുകൾ വായ്പ എടുക്കുന്നു. താരതമ്യേന ഉയർന്ന പലിശ നിരക്കു വരുന്ന ഭവന വായ്പയും അതിന്റെ തിരിച്ചടവും ചിലർക്കെങ്കിലും വലിയ ബാധ്യതയാകാൻ സാധ്യതയുണ്ട്. പ്രതിമാസ തിരിച്ചടവ് തവണകൾ ഇവിടെ ശ്രദ്ധിക്കേണ്ട ഘടകമാണ്. അത്തരമൊരു സാഹചര്യത്തിൽ തിരിച്ചടവ് തവണകൾ കുറയ്ക്കുന്നത് നിങ്ങളുടെ സാമ്പത്തിക ഭാരം വളരെയധികം ലഘൂകരിക്കുകയും കാലക്രമേണ പലിശയിൽ ഗണ്യമായ ലാഭം നേടാനും ഉപകരിക്കും. ഭവന വായ്പ എടുക്കുന്നവർക്ക് അവരുടെ മൊത്തത്തിലുള്ള ഭവന വായ്പ തിരിച്ചടവ് തവണകൾ കുറയ്ക്കാനും പലിശ ലാഭം നേടാനമുള്ള അഞ്ച് വഴികൾ,
ആസൂത്രണം ചെയ്ത് വായ്പ റീഫിനാൻസിംഗ് സൗകര്യം പ്രയോജനപ്പെടുത്തുന്നത് - നിലവിലുള്ള വായ്പ ദാതവിൽ നിന്ന് തന്നെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കിൽ മാറ്റം വരുത്തുമ്പോൾ പലിശ ഇളവ് ചോദിക്കാവുന്നതാണ്. അവർ അതിന് വഴങ്ങുന്നില്ലെങ്കിൽ നിങ്ങളുടെ വായ്പ മറ്റൊരു ബാങ്കിലേക്ക് കുറഞ്ഞ പലിശ നിരക്കിൽ മാറ്റാനുള്ള അവസരം ഈ സാമ്പത്തിക സാഹചര്യം വാഗ്ദാനം ചെയ്യുന്നു. ഇതിനെ വായ്പ റീഫിനാൻസിംഗ് എന്നു പറയുന്നു.
അധിക തിരിച്ചടവ് - നിങ്ങൾക്ക് ബോണസായോ, നികുതി റിട്ടേൺസായോ, സമ്പാദ്യത്തിൽ നിന്നോ വരുന്ന അധിക വരുമാനം എപ്പോഴും വായ്പ തിരിച്ചടവ് ഉപയോഗിക്കുക. ഇത് നിങ്ങളുടെ കുടിശ്ശികയുള്ള മൊത്ത വായ്പ തു കുറയ്ക്കാൻ വളരെയധികം സഹായിക്കും, അതുവഴി നിങ്ങളുടെ മൊത്തത്തിലുള്ള പ്രതിമാസ തിരിച്ചടവ് തവണകളും നൽകേണ്ട മൊത്തം പലിശയും കുറയ്ക്കാൻ സഹായിക്കും.

തിരിച്ചടവ് ശേഷി മനസ്സിലാക്കുക - നിങ്ങളുടെ വായ്പാദാതാവുമായി വ്യക്തമായി ചർച്ച ചെയ്ത ശേഷം, നിങ്ങളുടെ വായ്പാ കാലാവധി നീട്ടാനും ശ്രമിക്കാം. ഇപ്പോൾ നിങ്ങളുടെ വ്യക്തിഗത വായ്പാ കാലാവധി നീട്ടുന്നത് നിങ്ങളുടെ പ്രതിമാസ ഇഎംഐ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും, അതുവഴി നിങ്ങളുടെ തിരിച്ചടവുകൾ കൂടുതൽ സമയത്തേക്ക് വ്യാപിക്കുന്നുണ്ടെന്ന് ഉറപ്പാക്കാം. അതേസമയം പലിശ ഭാരം നിങ്ങളുടെ ബാധ്യത വർദ്ധിപ്പോക്കുമോയെന്ന കാര്യം വിശദമായി അവലോകനം ചെയ്യുക.
തിരിച്ചടവ് തുക വർദ്ധിപ്പിക്കുക - നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഏതെങ്കിലും സാഹചര്യത്തിൽ മെച്ചപ്പെടുന്നുണ്ടെങ്കിൽ അത് വായ്പ തിരിച്ചടവിന് വകയിരുത്തുന്നത് പരിഗണിക്കുക. ഇത് വായ്പ കാലാവധി കാലക്രമേണ കുറയ്ക്കാനും പലിശ ഇനത്തിലും വലിയൊരു തുക ലാഭിക്കാനും നിങ്ങൾക്ക് അവസരം നൽകുന്നു. അതുകൊണ്ടാണ്, ആവശ്യമായ ഏറ്റവും കുറഞ്ഞ തുകയേക്കാൾ കൂടുതൽ അടയ്ക്കുന്നത് നിങ്ങളുടെ ലോൺ കാലാവധി കുറയ്ക്കുകയും അടച്ച മൊത്തം പലിശ കുറയ്ക്കുകയും ചെയ്യുന്നത്.
സ്റ്റെപ്പ്-അപ്പ് ഇഎംഐ - കുറഞ്ഞ ഇഎംഐ പേയ്‌മെന്റുകൾ ഉപയോഗിച്ച് ആരംഭിക്കുകയും കാലക്രമേണ വർദ്ധിക്കുകയും ചെയ്യുന്ന രീതിയെയാണ് സ്റ്റെപ്പ്-അപ്പ് ഇഎംഐ പ്ലാനുകൾ എന്ന് പറയുന്നത്. വരുമാനം വർദ്ധിക്കുന്നതനുസരിച്ച് ഇഎംഐ തുകയും വർദ്ധിപ്പിച്ചുകൊണ്ടു പോകുന്നു. വായ്പാ കാലാവധിയും മൊത്തത്തിലുള്ള പലിശയും കടബാധ്യതയും കാര്യക്ഷമമായി കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു. ഇത്തരത്തിൽ ദീർഘകാല അടിസ്ഥാനത്തിൽ വായ്പ തുക കുറയ്ക്കാനും പലിശ ഭാരം കുറയ്ക്കാനും സ്വീകരിക്കുന്ന ചെറിയ നടപടികൾ വലിയ സാമ്പത്തിക നേട്ടത്തിന് കാരണമാകുമെന്ന കാര്യത്തിൽ തർക്കമില്ല. ഇത് ജീവിതകാലം മുഴുവൻ നിറഞ്ഞു നിൽക്കുന്ന വായ്പ ബാധ്യതയുടെ ബുദ്ധിമുട്ടും ഒഴിവാക്കുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
