വീടുവെയ്ക്കുമ്പോഴാണ് സാധാരണക്കാരൻ ബാങ്കിലെത്തി വായ്പയുടെ നടപടി ക്രമങ്ങളിലേക്ക് കടക്കുന്നത്. പലതരം രേഖകൾ കൊണ്ടുവന്നാലും ചിലപ്പോൾ വായ്പ അപേക്ഷ നിരസിച്ചേക്കാം. ബാങ്കിന്റെ നടപടിക്രമങ്ങളെ കൃത്യമായി അറിഞ്ഞ് അപേക്ഷയുമായി എത്തിയാൽ ബാങ്ക് വായ്പകളിലെ സങ്കീർണതകൾ ഒഴിവാക്കാവുന്നതേയുള്ളൂ. ഒന്നിലധിം ഘടകങ്ങൾ വിലയിരുത്തിയാണ് ബാങ്ക് വായ്പ അനുവദിക്കുന്നത്. ക്രെഡിറ്റ് സ്കോർ, വരുമാനം, ഈട്, തിരിച്ചടവ് ശേഷി തുടങ്ങിയവയാണ് പ്രധാനമാണ്. ഭവന വായ്പ അപേക്ഷ പാളാതിരിക്കാൻ ചില നിർദ്ദേശങ്ങളിതാ.
ഡെറ്റ്-ടു-ഇൻകം റേഷ്യോ
ഭവന വായ്പയ്ക്കുള്ള ശേഷി പരിശോധിക്കുന്നത് അപേക്ഷകന്റെ ഡെറ്റ്-ടു-ഇൻകം റേഷ്യോ വിലയിരുത്തിയാണ്. മാസത്തിലെ കടബാധ്യതകളുടെ മൊത്തം കണക്കിനെ പ്രതിമാസ വരുമാനം കൊണ്ട് ഹരിച്ചാണ് ഡെറ്റ്-ടു-ഇൻകം റേഷ്യോ കണക്കാക്കുക. 50 ശതമാനമോ അതിൽ താഴെയോ ഡെറ്റ്-ടു-ഇൻകം റേഷ്യോ ഉള്ളവർക്ക് വായ്പ സാധ്യതകൾ വർധിക്കും. നിലവിലെ വായ്പകൾ വീട്ടിയോ അധിക വരുമാനം കണ്ടെത്തിയോ ഡെറ്റ്-ടു-ഇൻകം റേഷ്യോ വളരെ ഉയർത്താം.
കൃത്യമായ രേഖകൾ
വരുമാന രേഖകൾ, ആദായ നികുതി റിട്ടേൺ, ബാങ്ക് സ്റ്റേറ്റ്മെന്റ് , ഈട് നൽകുന്ന വസ്തുവിന്റെ രഖകൾ എന്നിവയാണ് വായ്പയിൽ പ്രധാനമായും ആവശ്യമായ രേഖകൾ. ഇവ കൃത്യമായി ബാങ്കിന് ഏൽപ്പിച്ചാൽ അവസാന സമയത്തെ കാലതാമസം ഒഴിവാക്കാന് സാധിക്കും.

വായ്പ തുക
അപേക്ഷിക്കുന്ന വായ്പ തുക പ്രധാനമാണ്. സ്വന്തം സാമ്പത്തിക സ്ഥിതി വിലയിരുത്തിയും തിരിച്ചടയ്ക്കാൻ സാധിക്കുന്നതുമായ പൊരുത്തപ്പെടുന്ന വായ്പയ്ക്കായി അപേക്ഷ നൽകുതയാണ് ഇവിടെ അഭികാമ്യം. താങ്ങാനാവുന്നതിലും കൂടുതൽ തുകയുടെ വായ്പയ്ക്ക് ശ്രമിക്കുമ്പോൾ വായ്പ അപേക്ഷ നിരസിക്കപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കും. അമിതമായ ഫണ്ടിംഗ് അല്ലെങ്കിൽ കുറഞ്ഞ ഫണ്ടിംഗ് രണ്ടും അപകടകരമാണ്. അനുയോജ്യമായ ഒരു വായ്പ തുക നിർണയിക്കുന്നതിന് ഓൺലൈൻ കാൽക്കുലേറ്ററുകൾ ഉപയോഗിക്കുന്നത് പരിഗണിക്കുക.
പുതിയ വായ്പ ഒഴിവാക്കുക
ഭവന വായ്പയ്ക്കായി ശ്രമിക്കുമ്പോൾ, പുതിയ ക്രെഡിറ്റ് കാർഡുകൾ, പേഴ്സണൽ ലോണുകൾ അല്ലെങ്കിൽ കാർ ലോണുകൾ തുടങ്ങിയ മറ്റേതെങ്കിലും തരത്തിലുള്ള വായ്പകൾ എടുക്കുന്നത് ഒഴിവാക്കുക. ഇത് ഭവന വായ്പ നിരസിക്കാതിരിക്കാൻ ഗുണം ചെയ്യുക. ഇടയ്ക്കിടെയുള്ള ക്രെഡിറ്റ് എൻക്വയറി ക്രെഡിറ്റ് സ്കോർ കുറയ്ക്കും.
ക്രെഡിറ്റ് സ്കോർ ശക്തിപ്പെടുത്തുക
ഭവന വായ്പ നേടുന്നതിലെ ഏറ്റവും നിർണായകമായ ഘടകങ്ങളിലൊന്നാണ് ശക്തമായ ക്രെഡിറ്റ് സ്കോർ. ഭവന വായ്പയുടെ പലിശയെ മാത്രമല്ല, ലോണിന് അംഗീകാരം ലഭിക്കുമോ എന്നതിനെയും ബാധിക്കുന്ന സംഖ്യയാണ് ക്രെഡിറ്റ് സ്കോർ. വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപ് ക്രെഡിറ്റ് സ്കോർ പരിശോധിക്കണം. ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുന്നത് സാമ്പത്തിക ഉത്തരവാദിത്തം പ്രകടമാക്കുകയും ലോൺ സുരക്ഷിതമാക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications