പണം കൈകാര്യം ചെയ്യുക എന്നത് എപ്പോഴും ആശങ്കകളുള്ളതും പലപ്പോഴും ഭയപ്പെടുത്തുന്നതുമായ കാര്യമാണ്. കൃത്യമായ ഒരു സാമ്പത്തിക ആസൂത്രണം നടത്തുന്നത് വഴി നമ്മുടെ സാമ്പത്തിക ലക്ഷ്യങ്ങളിലെത്തും മുമ്പ്
പണം കൈകാര്യം ചെയ്യുക എന്നത് എപ്പോഴും ആശങ്കകളുള്ളതും പലപ്പോഴും ഭയപ്പെടുത്തുന്നതുമായ കാര്യമാണ്. കൃത്യമായ ഒരു സാമ്പത്തിക ആസൂത്രണം നടത്തുന്നത് വഴി നമ്മുടെ സാമ്പത്തിക ലക്ഷ്യങ്ങളിലെത്തും മുമ്പ് പാതിവഴിയില്‍ തട്ടിത്തടഞ്ഞ് യാത്ര അവസാനിക്കേണ്ടുന്നത് ഒഴിവാക്കാം.

ചുരുക്കിപ്പറഞ്ഞാല്‍ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളിലേക്കുള്ള റോഡ് മാപ്പാണ് സാമ്പത്തീക ആസൂത്രണം എന്നത്. കോവിഡിന്റെ രണ്ടാം തരംഗം ഇപ്പോള്‍ വീണ്ടുമൊരു ലോക്ക്ഡൗണിലേക്ക് നമ്മെ എത്തിച്ചിരിക്കുകയാണ്. കൈയ്യിലുള്ള പണം കൊണ്ട് ഈ അനിശ്ചിതാവസ്ഥ മറികടക്കുവാന്‍ സാധിക്കുമോ എന്ന ആശങ്കയിലാണ് പലരും. ഈ പശ്ചാത്തലത്തില്‍ നമ്മുടെ കൈയ്യിലെ പണം എങ്ങനെ വിനിയോഗിക്കണം എന്ന് നമുക്കൊന്ന് നോക്കാം.
എമര്‍ജന്‍സി ഫണ്ട്: എമര്‍ജന്‍സി ഫണ്ടിന്റെ പ്രാധാന്യമാണ് ഈ കാലം നമ്മെ പഠിപ്പിച്ച സാമ്പത്തിക പാഠങ്ങളില്‍ ഏറെ പ്രധാനപ്പെട്ടത്. 6 മാസത്തേക്കെങ്കിലുമുള്ള നിങ്ങളുടെ ചിലവിന് ആവശ്യമായ തുകയാണ് എമര്‍ജന്‍സി ഫണ്ടായി സൂക്ഷിക്കേണ്ടത്. ഒരു വര്‍ഷത്തേക്കുള്ള ചിലവിനുള്ള തുകയെങ്കിലും കരുതിയാല്‍ അത്രയും നല്ലത്. ഭക്ഷണം, വാടക, മറ്റ് അത്യാവശ്യ ചിലവുകള്‍ തുടങ്ങിയവയ്ക്കുള്ള ആകെ തുകയാണ് എമര്‍ജന്‍സി ഫണ്ടായി കരുതേണ്ടത്.
ഇന്‍ഷുറന്‍സ് ; ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി, ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എന്നിവ അനിവാര്യമായിരിക്കുന്ന കാലമാണിത്. മതിയായ കവറേജ് ലഭിക്കുന്ന പോളിസികളാണ് വാങ്ങിക്കേണ്ടത്. എത്രയും ഉയര്‍ന്ന കവറേജ് ലഭിക്കുന്നോ അത്രയും നല്ലത്.
മികച്ച ക്രെഡിറ്റ് സ്കോര്‍ ;മികച്ച ക്രെഡിറ്റ് സ്കോര്‍ ഉണ്ടാക്കേണ്ടതും അത് നിലനിര്‍ത്തേണ്ടതും ഏറെ പ്രധാനപ്പെട്ട കാര്യമാണ്. പണം ആവശ്യമായിവരുന്ന അത്യാവശ്യ ഘട്ടങ്ങളില്‍ ഉയര്‍ന്ന ക്രെഡിറ്റ് സ്കോര്‍ നിങ്ങള്‍ക്ക് പ്രീ അപ്രൂവഡ് വായ്പകള്‍ ലഭിക്കുവാന്‍ ഏറെ സഹായകമാകും. എപ്പോഴും ക്രെഡിറ്റ് സ്കോറിനെക്കുറിച്ച് ബോധവാനായിരിക്കുകയും ചെയ്യണം.
മതിയായ ലിക്വിഡിറ്റി ; കൈയ്യില്‍ മതിയായ പണം ഉണ്ടെന്ന് ഉറപ്പുവരുത്തണം. അത്യാവശ്യ ഘട്ടങ്ങളില്‍ മറ്റുള്ളവരോട് പണത്തിനായി കൈനീട്ടുന്നത് അഭിലഷണീയമല്ല. അതിനാല്‍ തന്നെ നിങ്ങളുടെ നിക്ഷേപത്തിന്റെ ഒരു വിഹിതം എപ്പോഴും പെട്ടെന്ന് പണമാക്കി മാറ്റുവാന്‍ സാധിക്കുന്ന മാധ്യമങ്ങളിലും ഉണ്ടാവേണ്ടതുണ്ട്.
നിത്യച്ചിലവുകളായ പലവ്യജ്ഞനച്ചിലവുകള്, കറന്റ് ബില്ല്, വാട്ടര്‍ ബില്ല്, തുടങ്ങിയവയ്ക്കൊപ്പം ഭവന വായ്പാ, വാഹന വായ്പാ തുടങ്ങിയ വായ്പകളുടെ ഇഎംഐ തുകയും അടക്കേണ്ടിവരും. ഇത്തരമൊരു സാഹചര്യത്തില്‍ ആരോഗ്യകരമായ വായ്പാ - വരുമാന അനുപാതം സ്വീകരിക്കേണ്ടതുണ്ട്. നിങ്ങളുടെ വരുമാനത്തെ അടിസ്ഥാനമാക്കിയായിരിക്കണം ഇത് നിശ്ചയിക്കേണ്ടത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications