ചിട്ടയായ സമ്പാദ്യ ശീലമുണ്ടെങ്കില്‍ കയ്യിലുള്ള 500 രൂപ പോലും ലക്ഷങ്ങളാക്കി മാറ്റാം. എങ്ങനെയെന്നല്ലേ? മ്യൂച്വല്‍ ഫണ്ട്, പബ്ലിക് പ്രോവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി യോജന, ദേശീയ സമ്പാദ്യ സര്‍ട്ടിഫിക്കറ്റ് പോലുള്ള നിക്ഷേപ പദ്ധതികള്‍ വഴി നിസാരമായി കരുതുന്ന ചെറിയ തുക പോലും വലിയ ആദായം നല്‍കും.
ഉദ്ദാഹരണത്തിന് 15 വര്‍ഷം മ്യൂച്വല്‍ ഫണ്ടില്‍ പ്രതിമാസം 500 രൂപ ഇടുകയാണെങ്കില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 2 ലക്ഷം രൂപയായിരിക്കും നിക്ഷേപകന് തിരികെ ലഭിക്കുക. ഈ അവസരത്തില്‍ കേവലം 500 രൂപ പ്രതിമാസം അടച്ച് മികച്ച ആദായം കണ്ടെത്താന്‍ സഹായിക്കുന്ന അഞ്ചു മാര്‍ഗങ്ങള്‍ ചുവടെ അറിയാം.
1. മ്യൂച്വല്‍ ഫണ്ട്
മ്യൂച്വല്‍ ഫണ്ടില്‍ ആര്‍ക്കും നിക്ഷേപിക്കാം. മുകളില്‍ പറഞ്ഞതുപോലെ 15 വര്‍ഷത്തേക്ക് 500 രൂപ വീതം അടച്ചാല്‍ കാലാവധി തികയുമ്പോള്‍ 10 ശതമാനം പലിശ നിരക്ക് അടിസ്ഥാനപ്പെടുത്തി 2 ലക്ഷം രൂപയായിരിക്കും ഉപഭോക്താവിന് തിരികെ കിട്ടുക.
ആവശ്യാനുസരണം നിക്ഷേപ തുക മ്യൂച്വല്‍ ഫണ്ടില്‍ ഉയര്‍ത്താം. സാധാരണ ഗതിയില്‍ 90,000 രൂപ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നവര്‍ക്ക് 1.10 ലക്ഷം രൂപയോളമാണ് തിരിച്ചുകിട്ടാറ്. ഓണ്‍ലൈന്‍ വഴി മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുത്ത് ചേരാന്‍ ഇപ്പോള്‍ അവസരമുണ്ട്.
2. പിപിഎഫ്
പൂര്‍ണ രൂപം പബ്ലിക് പ്രോവിഡന്റ് ഫണ്ട്. ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള ചെറുകിട സമ്പാദ്യ പദ്ധതികളില്‍ ഒന്നാണിത്. 15 വര്‍ഷമാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ട് പദ്ധതിയുടെ കാലാവധി. അതായത് പദ്ധതിയില്‍ ചേര്‍ന്നു കഴിഞ്ഞാല്‍ 15 വര്‍ഷത്തേക്ക് പണം പിന്‍വലിക്കാനാകില്ല.
ഒന്നരലക്ഷം രൂപ വരെയുള്ള വാര്‍ഷിക പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് നികുതി ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നതും ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. കുട്ടികളുടെ പേരിലും പിപിഎഫ് അക്കൗണ്ട് തുടങ്ങാന്‍ അവസരമുണ്ട്. നിലവില്‍ 7.1 ശതമാനമാണ് പിപിഎഫിലെ പലിശ നിരക്ക്.
3. സുകന്യ സമൃദ്ധി യോജന
പെണ്മക്കളുള്ള മാതാപിതാക്കള്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. കേവലം 250 രൂപ മതി സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങാന്‍. ഇവിടെയും ഒന്നരലക്ഷം രൂപ വരെയുള്ള വാര്‍ഷിക നിക്ഷേപങ്ങള്‍ക്ക് നികുതി ആനുകൂല്യം ലഭിക്കും.
10 വയസുവരെയുള്ള പെണ്‍കുട്ടികളുടെ പേരിലാണ് അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കുക. പെണ്മക്കളുടെ വിദ്യാഭ്യാസ, വിവാഹ ചിലവുകള്‍ക്കായി പണം സമാഹരിക്കാന്‍ ഈ പദ്ധതി മാതാപിതാക്കളെ സഹായിക്കും. 7.6 ശതമാനം പലിശ നിരക്കാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്.
4. ദേശീയ സമ്പാദ്യ സര്‍ട്ടിഫിക്കറ്റ്
തപാല്‍ വകുപ്പ് നടത്തുന്ന പ്രമുഖ സമ്പാദ്യ പദ്ധതിയാണ് ദേശീയ സമ്പാദ്യ സര്‍ട്ടിഫിക്കറ്റ്. 100, 500, 1000, 5000 രൂപ എന്നീ ക്രമത്തില്‍ മാസതവണ തിരഞ്ഞെടുത്ത് പദ്ധതിയില്‍ പങ്കാളിയാവാം. 5 വര്‍ഷമാണ് നിക്ഷേപ കാലാവധി. നിക്ഷേപങ്ങള്‍ക്ക് 6.8 ശതമാനം പലിശ നിരക്ക് ദേശീയ സമ്പാദ്യ സര്‍ട്ടിഫിക്കറ്റ് ഉറപ്പു നല്‍കും. ഒപ്പം സെക്ഷന്‍ 80 സി പ്രകാരമുള്ള ആദായ നികുതി ആനുകൂല്യങ്ങളും നിക്ഷേപകന് ലഭിക്കും.
5. പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട്
രാജ്യത്തെ ഏതൊരു പോസ്റ്റ് ഓഫീസില്‍ ചെന്നും പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട് തുടങ്ങാം. 10,000 രൂപ വരെയുള്ള പലിശ വരുമാനത്തിന് നികുതിയില്ലെന്നത് പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടിന്റെ പ്രചാരം കൂട്ടുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ പേരിലും അക്കൗണ്ട് തുടങ്ങാന്‍ അവസരമുണ്ട്. ഇത്തരം അക്കൗണ്ടുകള്‍ക്ക് 4 ശതമാനമായിരിക്കും പലിശ ലഭിക്കുക.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications