2019 ഫെബ്രുവരി മുതൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് വെട്ടിക്കുറച്ചതിനെ തുടർന്ന് പ്രാദേശിക സ്വകാര്യ, പൊതുമേഖലാ ബാങ്കുകളുടെ നിക്ഷേപ പലിശ നിരക്ക് കുത്തനെ കുറഞ്ഞു. ഇതിന്റെ ചുവടു പിടിച്ച് ഇന്ത്യയിലെ വിദേശ ബാങ്കുകളും പലിശനിരക്കിൽ കുറവ് വരുത്തിയിട്ടുണ്ട്. എന്നിരുന്നാലും ചില വിദേശ ബാങ്കുകൾ ഇന്ത്യൻ പൊതുമേഖല, സ്വകാര്യ ബാങ്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ മികച്ച പലിശ നിരക്ക് നൽകുന്നുണ്ട്.
വിദേശ ബാങ്കുകളും പലിശ നിരക്കും
ഒന്ന് മുതൽ രണ്ട് വർഷം കാലാവധികളിലുള്ള നിക്ഷേപത്തിന് വിവിധ വിദേശ ബാങ്കകുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് പരിശോധിക്കാം.
- സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് - 5.4% - 5.5%
- ഡച്ച് ബാങ്ക് - 3.85% - 4.5%
- ഡിബിഎസ് ബാങ്ക് - 4.05% - 4.3%
- എച്ച്എസ്ബിസി 3.25% - 3.75%
- സിറ്റി ബാങ്ക് - 3%
- ബാർക്ലേസ് ബാങ്ക് - 2.4% - 2.6%
മുൻ പലിശ നിരക്ക്
ബന്ധപ്പെട്ട ബാങ്കുകളുടെ സൈറ്റിൽ 2020 നവംബറിലെ കണക്കനുസരിച്ചുള്ള പലിശ നിരക്കാണ് മുകളിൽ കൊടുത്തിരിക്കുന്നത്. എന്നാൽ രണ്ട് മാസം മുമ്പ് വരെ (അതായത് 2020 സെപ്റ്റംബർ 2 ലെ കണക്കനുസരിച്ച്) സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിലെ എഫ്ഡി പലിശ നിരക്ക് പ്രതിവർഷം 6.3 ശതമാനം പലിശ നിരക്കാണ് നൽകിയിരുന്നത്.
റിപ്പോർട്ടുകൾ
ഇപ്പോൾ ഒരു പ്രമുഖ ദിനപത്ര റിപ്പോർട്ട് പ്രകാരം പ്രമുഖ ഇന്ത്യൻ ബാങ്കുകളും വിദേശ ബാങ്കുകളും തമ്മിലുള്ള എഫ്ഡി നിരക്കിന്റെ വ്യത്യാസം 7 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഉയർന്നു. കൂടാതെ, റിസർവ് ബാങ്ക് റിപ്പോർട്ട് അനുസരിച്ച്, വിദേശ ബാങ്കുകളുടെ ശരാശരി ടേം ഡെപ്പോസിറ്റ് നിരക്ക് 3.33 ശതമാനമായിരിക്കുമ്പോൾ, സർക്കാർ പൊതുമേഖല ബാങ്കുകളുമായുള്ള വ്യത്യാസം സെപ്റ്റംബറിൽ 241 ബേസിസ് പോയിന്റായിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications